യെവ്ജെനി പ്രിഗോജിൻ സഞ്ചരിച്ച വിമാനാപകടത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍

ഒന്നര വര്‍ഷമായി തുടരുന്ന റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിനിടെ കഴിഞ്ഞ ജൂണിലാണ് തന്‍റെ 25,000 ത്തോളം വരുന്ന കൂലിപ്പട്ടാളക്കാരുമായി പ്രിഗോഷിന്‍ മോസ്കോയ്ക്ക് നേരെ പട നയിച്ചത്. പ്രിഗോഷിന്‍റെ അപ്രതീക്ഷിത പടനീക്കം റഷ്യയെയും എന്തിന് ലോകത്തെ മൊത്തത്തില്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. 

video of Yevgeny Prigosh's plane crash has gone viral on social media


ന്നലെ ചന്ദ്രയാന്‍ -3, ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങിയ വാര്‍ത്തയ്ക്കായുള്ള തിരച്ചിലിലായിരുന്നു ഇന്ത്യക്കാര്‍. രാജ്യത്തെ ശാസ്ത്ര സമൂഹത്തിന്‍റെ നേട്ടത്തില്‍ രാജ്യമൊട്ടാകെ അഭിമാനം കൊണ്ട നിമിഷം. എന്നാല്‍, അതേ സമയം ലോകമെങ്ങുമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഒരു വിമാനാപകടത്തിന്‍റെ വീഡിയോയ്ക്കായുള്ള അന്വേഷണം ആരംഭിച്ചതേയുണ്ടായിരുന്നൊള്ളൂ. അത് മറ്റാരുമായിരുന്നില്ല. റഷ്യയ്ക്കൊപ്പം യുക്രൈന്‍ അധിനിവേശത്തിന്‍റെ മുന്‍നിരയിലുണ്ടായിരുന്ന, പിന്നീട് റഷ്യയ്ക്ക് നേരെ പട നയിച്ച വാഗ്നര്‍ എന്ന കൂലിപ്പട്ടാളത്തിന്‍റെ തലവന്‍ യെവ്ജെനി പ്രിഗോജിൻ വിമാനാപകടത്തില്‍ മരിച്ചെന്ന വാര്‍ത്തയുടെ ദൃശ്യങ്ങളായിരുന്നു. 

വടക്കൻ മോസ്‌കോയിൽ നിന്ന് സെന്‍റ് പീറ്റേഴ്സ് ബർഗിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ആ വിമാനാപകടം. വിമാനം റഷ്യന്‍ സൈന്യം വെടിവെച്ചിട്ടതെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളിലെ ആഖ്യാനം. എന്നാലിക്കാര്യം ആരും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഏഴ് യാത്രക്കാ‍ര്‍ക്ക് ഒപ്പം മൂന്ന് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നെന്നും അതില്‍ ഒരാള്‍ യെവ്‍ഗെനി പ്രിഗോഷിൻ ആണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യെവ്‍ഗെനി പ്രിഗോഷിനൊപ്പം വിശ്വസ്ഥനായ ദിമിത്രി ഉട്കിനും കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യെവ്‍ഗെനി പ്രിഗോഷിന്‍റെ മരണം റഷ്യ സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

ഒന്നര വര്‍ഷമായി തുടരുന്ന റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിനിടെ കഴിഞ്ഞ ജൂണിലാണ് തന്‍റെ 25,000 ത്തോളം വരുന്ന കൂലിപ്പട്ടാളക്കാരുമായി പ്രിഗോഷിന്‍ മോസ്കോയ്ക്ക് നേരെ പട നയിച്ചത്. പ്രിഗോഷിന്‍റെ അപ്രതീക്ഷിത പടനീക്കം റഷ്യയെയും എന്തിന് ലോകത്തെ മൊത്തത്തില്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി.  ഒടുവില്‍ പ്രിഗോഷിനെതിരെ ഒരു തരത്തിലുള്ള നടപടികളും ഉണ്ടാകില്ലെന്ന പുടിന്‍റെ വാഗ്ദാനത്തെ തുടര്‍ന്നാണ് പ്രിഗോഷിന്‍ റഷ്യയില്‍ നിന്ന് റഷ്യയുടെ മറ്റൊരു സഖ്യകക്ഷി രാഷ്ട്രമായ ബെലാറുസിലേക്ക് പിന്മാറിയത്. തുടര്‍ന്ന് റഷ്യയ്ക്ക് വേണ്ടി ആഫ്രിക്കയിലെ മരുഭൂമികളില്‍ പടനീക്കത്തിലാണെന്ന് പ്രിഗോഷിന്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറഞ്ഞിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി പ്രിഗോഷിന്‍റെ മരണ വാര്‍ത്ത പുറത്ത് വന്നത്. 

ഇരുകൈയിലും തോക്കുമായി ഓടുന്ന ബൈക്കിന് പുറകില്‍ എഴുന്നേറ്റ് നില്‍ക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍ !
 

ബാത്ത് റൂമില്‍ പോകുമ്പോഴും ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴും ഒപ്പിട്ടിട്ട് പോകണമെന്ന് നിർദ്ദേശം; വൈറലായ കുറിപ്പ് !

പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഒരു വിമാനം തകര്‍ന്നു വീഴുന്നതിന്‍റെയും കത്തിയമരുന്ന വിമാനത്തിന് ആയുധാദാരികളായ മൂന്നാല് പേര്‍ കാവല്‍ നില്‍ക്കുന്നത് പോലെയുള്ള വ്യക്തതയില്ലാത്ത വീഡിയോകള്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു.  ആകാശത്ത് നിന്നും തീ പിടിച്ച ഒരു വിമാനം വളരെ വേഗത്തില്‍ താഴേയ്ക്ക് പതിക്കുന്ന വീഡിയോയാണ് ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടത്. ഒരു ടവറിന്‍റെ മുകളിലേക്കാണ് വിമാനം കത്തി വീഴുന്നതെന്ന് തോന്നും. എന്നാല്‍ ടവറില്‍ നിന്നും ഏറെ അകലെയായി ഒരു തുറസായ പ്രദേശത്താണ് വീമാനം കത്തി വീണത്. വീഡിയോ നിരവധി ആളുകള്‍ പങ്കുവച്ചു. പങ്കുവയ്ക്കപ്പെട്ട വീഡിയോയ്ക്കെല്ലാം ഇതിനകം ഏതാണ്ട് പത്ത് ലക്ഷത്തോളം കാഴ്ചകളാണ് ലഭിച്ചത്. Concerned Citizen എന്ന ട്വിറ്റര്‍ ഉപയോക്താവ് വിമാനാപകടത്തിന്‍റെ വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി,' വാഗ്നർ ലീഡർ യെവ്ജെനി പ്രിഗോഷിന്‍റെ സ്വകാര്യ ജെറ്റ് വിമാനം ത്വെർ മേഖലയ്ക്ക് മുകളിലൂടെ വെടിവെച്ച് വീഴ്ത്തുന്നത് റഷ്യൻ വ്യോമ പ്രതിരോധം ക്യാമറയിൽ പകര്‍ത്തിയിട്ടുണ്ട്. പുടിനിൽ നിന്നുള്ള വ്യക്തമായ സന്ദേശം.' 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Latest Videos
Follow Us:
Download App:
  • android
  • ios