പെട്രോള്‍ പമ്പ് ജീവനക്കാരന്‍റെ മുഖത്തടിക്കുന്ന സ്ത്രീയുടെ വീഡിയോ വൈറൽ; ചേരി തിരിഞ്ഞ് സോഷ്യൽ മീഡിയ
'ആരെയാണ് തെറി പറഞ്ഞത്' എന്ന് ആവര്‍ത്തിച്ച് ചോദിച്ച് കൊണ്ട് ഒരു സ്ത്രീ കടന്ന് വരികയും ഒരു പെട്രോള്‍ പമ്പ് ജീവനക്കാരന്‍റെ മുഖത്ത് അടിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്.
അടുത്തകാലത്തായി തെരുവുകളിൽ ആളുകള്‍ പരസ്പരം വഴക്കിടുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നത് കൂടുകയാണ്. ദില്ലി, ബെംഗളൂരു മെട്രോകളില്‍ ആളുകള്‍ പരസ്പരം അടികൂടുന്ന വീഡിയോ വൈറലായതിന് പിന്നാലെ ഒരു പെട്രോള്‍ പമ്പ് ജീവനക്കാന്‍റെ മുഖത്തടിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. 'വൈൽഡ് വൈൽഡ് പെട്രോള്‍ പമ്പ്' എന്ന കുറിപ്പോടെ അബ്ദുള്ള എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ഈ വീഡിയോ പിന്നീട് വൈറല്‍ വീഡിയോകള്‍ പങ്കുവയ്ക്കുന്ന ജനപ്രീയ അക്കൌണ്ടായ 'ഘർ കെ ലങ്കേഷ്' എന്ന എക്സ് ഹാന്‍റലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടു.
നിരവധി ആളുകള്‍ പെട്രോള്‍ അടിക്കാനായി കാത്തുനില്‍ക്കുന്ന ഒരു പെട്രോള്‍ പമ്പില്‍ നിന്നുള്ള വീഡിയോയാണ് പങ്കുവയ്ക്കപ്പെട്ടത്. എന്നാല്‍ ഏത് പെട്രോള്‍ പമ്പാണെന്നോ എന്ന് നടന്നതാണെന്നോ വീഡിയോയില്‍ പറയുന്നില്ല. 'ആരെയാണ് തെറി പറഞ്ഞത്' എന്ന് ആവര്‍ത്തിച്ച് ചോദിച്ച് കൊണ്ട് ഒരു സ്ത്രീ കടന്ന് വരികയും ഒരു പെട്രോള്‍ പമ്പ് ജീവനക്കാരന്‍റെ മുഖത്ത് അടിക്കുകയും ചെയ്യുന്നു. ഈ സമയം മറ്റ് പെട്രോള്‍ പമ്പ് ജീവനക്കാര്‍ എത്തുകയും സ്ത്രീയെ മാറ്റുകയും ചെയ്യുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.
പശുവാണെന്ന് കരുതി പത്ത് കിലോയുടെ സ്വർണ ചെയിൻ സമ്മാനിച്ചത് എരുമയ്ക്ക്; വീഡിയോ വൈറല്‍
വീഡിയോ വൈറലായതോടെ സമൂഹ മാധ്യമ കാഴ്ചക്കാര്‍ രണ്ട് തട്ടിലായി. പെട്രോള്‍ പമ്പ് ജീവനക്കാന്‍ സ്ത്രീയെ അധിക്ഷേപിച്ചത് കൊണ്ടാണ് അവര്‍ അടിച്ചതെന്ന് ചിലര്‍ കുറിച്ചു. എന്നാല്‍ നിയമം കൈയിലെടുക്കുന്നതാണോ സ്ത്രീശാക്തീകരണം എന്ന് ചോദിച്ചവരുമുണ്ടായിരുന്നു. മറ്റ് ചിലര്‍ 'തെറി വിളിച്ചതിന് ശിക്ഷിച്ചവര്‍ക്ക് തിരിച്ച് തെറിവിളിക്കാന്‍ കഴിയുമോ എന്ന സാങ്കേതിക പ്രശ്നം ഉന്നയിച്ചു.' പെട്രോള്‍ പമ്പ് ജീവനക്കാരന്‍ തെറി വിളിച്ചെങ്കിലും അതും സ്ത്രീ അയാളെ തല്ലിയതും ഒരു പോലെ കുറ്റമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. വീഡിയോ ഇതിനകം ഒന്നര ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു.
മനുഷ്യനിര്‍മ്മിതം എന്നതിന് തെളിവില്ല; രാമസേതുവിന്‍റെ കടലിന് അടിയിലെ ഭൂപടം നിര്‍മ്മിച്ച് ഐഎസ്ആര്‍ഒ