വെള്ളക്കെട്ട് ഇല്ലാതാക്കാൻ ഓവുചാല്‍ കൈകൊണ്ട് വൃത്തിയാക്കി വനിതാ പോലീസ് ഉദ്യോഗസ്ഥ; വീഡിയോ വൈറൽ
. ഹൈദ്രാബാദിന്‍റെ തെക്ക് - പടിഞ്ഞാറൻ മേഖലയിൽ ടോളിചൗക്കി മേൽപ്പാലത്തിന് സമീപമുള്ള അടഞ്ഞ ഓവുചാലാണ് ഈ പോലീസ് ഉദ്യോഗസ്ഥ സ്വന്തം കൈകൾ ഉപയോഗിച്ച് വൃത്തിയാക്കിയത്.
ക്രമസമാധാനപാലനം, പൊതുസുരക്ഷ ഉറപ്പാക്കൽ, നീതി നിലനിർത്തൽ എന്നിങ്ങനെ സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പോലീസ് ഉദ്യോഗസ്ഥർ വഹിക്കുന്ന പങ്ക് നിർണായകമാണ്. എന്നാൽ പലപ്പോഴും ഇതിൽ നിന്നുമെല്ലാം ഉപരിയായി ജനസേവകരായി മാറുന്ന പോലീസ് ഉദ്യോഗസ്ഥരെയും കാണാറുണ്ട്. അത്തരത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ നിസ്വാർത്ഥമായ സേവന മനോഭാവം കാണിക്കുന്ന വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ ആവുകയാണ്. ഹൈദ്രാബാദ് നഗരത്തിലെ ഒരു വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി അടഞ്ഞുകിടന്ന ഓവുചാല്‍ കൈകൊണ്ട് തുറന്ന് വിടുന്ന പോലീസ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.
ഹൈദ്രാബാദിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥയായ ധനലക്ഷ്മിയാണ് ഇത്തരത്തിലെരു പെരുമാറ്റത്തിലൂടെ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ കയ്യടി നേടുന്നത്. ഹൈദ്രാബാദിന്‍റെ തെക്ക് - പടിഞ്ഞാറൻ മേഖലയിൽ ടോളിചൗക്കി മേൽപ്പാലത്തിന് സമീപമുള്ള അടഞ്ഞ ഓവുചാലാണ് ഈ പോലീസ് ഉദ്യോഗസ്ഥ സ്വന്തം കൈകൾ ഉപയോഗിച്ച് വൃത്തിയാക്കിയത്. പോലീസ് ഉദ്യോഗസ്ഥയോടൊപ്പം ഒരു പോലീസുകാരനും മാലിന്യം നീക്കാന്‍ സഹായിക്കുന്നുണ്ട്. ഇരുവരും ചേര്‍ന്ന് മാലിന്യം നീക്കുമ്പോള്‍ വാഹനങ്ങള്‍ റോഡില്‍ കൂടി പോകുന്നതും വീഡിയോയില്‍ കാണാം. അടഞ്ഞ് കിടക്കുന്ന ഓവുചാല്‍ പ്രദേശത്ത് വെള്ളക്കെട്ടുണ്ടാക്കുകയും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തതാണ് ഇത്തരമൊരു പ്രവര്‍ത്തിക്ക് ഇവരെ പ്രേരിപ്പിച്ചത്.
കാർ ഉപയോഗിച്ച് എടിഎം ഇടിച്ച് തകർക്കുന്ന മോഷ്ടാക്കള്‍; സിസിടിവി ദൃശ്യങ്ങള്‍ വൈറല്‍ !
ഒരു വർഷം കൊണ്ട് 777 സിനിമകൾ കണ്ട് തീർത്ത അമേരിക്കൻ സ്വദേശിക്ക് ലോക റെക്കോർഡ് !
ആയിരക്കണക്കിന് ആളുകളെ സ്വാധീനിച്ച ഈ വീഡിയോ സെപ്റ്റംബർ 5 ന് ഹൈദ്രാബാദ് ട്രാഫിക് പോലീസാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 'ടോളിചൗക്കി മേൽപ്പാലത്തിന് സമീപമുള്ള ഡ്രെയിനിലെ വെള്ളക്കെട്ട് എസിപി ടിആര്‍ സൗത്ത് വെസ്റ്റ് സോൺ ഡി ധനലക്ഷ്മി നീക്കം ചെയ്തു' എന്ന കുറിപ്പോടെയാണ് ട്രാഫിക് പോലീസ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ ദൃശ്യങ്ങള്‍ കണ്ട് നിരവധി ആളുകളാണ് പോലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് കൊണ്ട് കമൻറുകൾ കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക