'ഒരു കാട് സഞ്ചരിക്കുന്നത് പോലെ'; ചെടികളുടെ ഇലകള്‍ കൊണ്ട് പൊതിഞ്ഞ വിവാഹ വണ്ടിയുടെ വീഡിയോ വൈറൽ
"വെഡ്ഡിംഗ് തീം: ആമസോൺ ഫോറസ്റ്റ്",എന്നായിരുന്നു മറ്റൊരു കുറിപ്പ്. മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത് മൌഗ്ലിയുടെ വിവാഹ വണ്ടി എന്നായിരുന്നു.
ഇന്ത്യയിലെ അതിസമ്പന്നരുടെ വിവാഹങ്ങള്‍ ഇപ്പോള്‍ ലോകപ്രശസ്തമാണ്. ദിവസങ്ങളോളം നീളുന്ന കോടിക്കണക്കിന് രൂപ പൊടിച്ച് കളയുന്ന വിവാഹ മാമാങ്കങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. അതേസമയം മധ്യവര്‍ഗ്ഗമോ അതിന് താഴെയുള്ളവരുടെയോ വിവാഹങ്ങളില്‍ മറ്റ് ചില അത്ഭുതങ്ങളും കാണാം. അവയില്‍ ജെസിബിയിൽ വിവാഹ മണ്ഡപത്തിൽ പ്രവേശിക്കുന്ന വരൻ മുതല്‍ സ്കൂട്ടർ ഓടിച്ച് വിവാഹ മണ്ഡപത്തിലെത്തുന്ന വധുവരെയുണ്ട്. എന്നാല്‍ ഇപ്പോള്‍ വിവാഹവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
റിഷവ് യാദവ് എന്ന സമൂഹ മാധ്യമ ഉപയോക്താവ് പങ്കുവച്ച പുതിയ വീഡിയോയില്‍ തിരക്കേറിയ ഒരു റോഡിലൂടെ മൊത്തം ഇലകള്‍ കൊണ്ട് മൂടിയ ഒരു കാര്‍ കടന്ന് പോകുന്നത് കാണാം. ആദ്യ നോട്ടത്തില്‍ എന്താണ് സംഭവമെന്ന് വ്യക്തമാക്കില്ല. എന്നാല്‍ വീഡിയോയ്ക്ക് നല്‍കിയ കുറിപ്പും വീഡിയോയിലെ എഴുത്തും ആളുകളെ കാര്യം തിരിച്ചറിയാന്‍ പ്രപ്തമാക്കുന്നു. സാധാരണ വധുവും വരനും വിവാഹ ശേഷം സഞ്ചരിക്കുന്ന വാഹനത്തിന്‍റെ മുന്നില്‍ ഒരു പൂച്ചെണ്ട് വയ്ക്കാറുണ്ട്. എന്നാല്‍ ഇവിടെ ഒരു കാറ് മുഴുവനായും ഇലകള്‍ കൊണ്ട് മൂടുകയാണ് ചെയ്തത്. കണ്ടാല്‍ എന്തോ ചപ്പ് ചവറുമായി പോകുന്ന വാഹമാണെന്ന് തോന്നും. അലങ്കാരങ്ങളൊക്കെ തോന്നും വിധമായതാണ് അത്തരമൊരു തോന്നലിന് കാരണം.
വാർഷിക വരുമാനം വെറും രണ്ട് രൂപ; ഇന്‍കം ടാക്സ് സര്‍ട്ടിഫിക്കറ്റിലെ വരുമാനം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
വഴിയേ പോകുന്നവരെല്ലാം ഇതെന്താണ് സംഭവം എന്ന തരത്തില്‍ ആശ്ചര്യത്തോടെയും അല്പം പുച്ഛത്തോടെയും കാറിനെ നോക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോയില്‍ ഇങ്ങനെ എഴുതിയിരുന്നു, 'ഒരു അടിയന്തിര വിവാഹ ഓർഡർ ഉണ്ടായിരുന്നു. പൂക്കൾ ലഭ്യമല്ലാത്തതിനാൽ അദ്ദേഹം ഇലകൾ ഉപയോഗിച്ചു' വിവാഹം പ്രധാനമാണ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. മുപ്പത് ലക്ഷത്തിലധികം പേര്‍ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു. തമാശ നിറഞ്ഞ നിരവധി കുറിപ്പുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. "വരന്‍റെ ശുദ്ധമായ പച്ച സൗന്ദര്യാത്മക മനസ്സ്", ഒരു കാഴ്ചക്കാരന്‍ കുറിച്ചു. "വെഡ്ഡിംഗ് തീം: ആമസോൺ ഫോറസ്റ്റ്",എന്നായിരുന്നു മറ്റൊരു കുറിപ്പ്. മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത് മൌഗ്ലിയുടെ വിവാഹ വണ്ടി എന്നായിരുന്നു.
ആള്‍ക്കൂട്ടത്തെ വകഞ്ഞ് മാറ്റി തെരുവിലൂടെ ഇഴഞ്ഞ് നീങ്ങിയത് 71 ലംബോർഗിനികള്‍; വീഡിയോ വൈറൽ