'ഉള്‍ട്ടാ പാനി': ഈ ഇന്ത്യന്‍ ഗ്രാമത്തില്‍ വെള്ളമൊഴുകുന്നത് ഗ്രാവിറ്റിക്ക് എതിരാണെന്ന്...; വീഡിയോ വൈറല്‍


"ഇന്ത്യ ന്യൂട്ടന് വേണ്ടിയല്ല." എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. മറ്റ് ചിലര്‍  ഈ പ്രതിഭാസം ചുറ്റുമുള്ള കുന്നുകൾ സൃഷ്ടിച്ച സ്വാഭാവിക ഒപ്റ്റിക്കൽ മിഥ്യയാണെന്ന്  വാദിച്ചു. 

video of Water flows against gravity in Mainpat village went viral

ഭൂമി അതിന്‍റെ അച്ചുതണ്ടിലേക്ക് വസ്തുക്കളെ ആകര്‍ഷിക്കുന്നതിനെയാണ് ഗുരുത്വാകർഷണം അഥവാ ഗ്രാവിറ്റി എന്ന് പറയുന്നത്. ഫിസിക്സ് ക്ലാസുകളിലെ ആദ്യപാഠനങ്ങള്‍ തന്നെ പലരും കാണാതെയും ചിലര്‍ അനുഭവിച്ചും പഠിച്ചു. എന്നാല്‍, ഇന്ന് സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസര കാലത്ത് പഴയ പാഠപുസ്തകങ്ങള്‍ ചിലര്‍ പൊടി തട്ടിയെടുക്കുകയാണ്. കാര്യം മറ്റൊന്നുമല്ല, പഠിച്ച പാഠങ്ങള്‍ പലതും തെറ്റാണോയെന്ന സംശയം തന്നെ. ഈ സംശയത്തിന് കാരണമായത് ഒരു വൈറല്‍ വീഡിയോയും. jethi_vlogs എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവച്ച വീഡിയോ പഴയ സിദ്ധാന്തങ്ങളെ പുനര്‍വിചിന്തനം ചെയ്യാന്‍ കാഴ്ചക്കാരെ  പ്രയരിപ്പിച്ചു. 

ജെതി തന്‍റെ വീഡിയോയില്‍ ഛത്തീസ്ഗഡിലെ മെയിൻപാർ ഗ്രാമത്തിലെ ഒരു അരുവിയുടെ വീഡിയോ കാണിച്ച് കൊണ്ട് അവിടെ വെള്ളം ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന് എതിരെ ഒഴുകുന്നെന്ന് അവകാശപ്പെട്ടു. തന്‍റെ വാദം ശരിയാണെന്ന് തെളിയിക്കാന്‍ അദ്ദേഹം ചെറിയൊരു ഇല വെള്ളത്തിലിട്ടു. അത് മുകളിലേക്ക് ഒഴുകി പോകുന്നതായി വീഡിയോയില്‍ കാണാം. നാല് ദിവസം കൊണ്ട് വീഡിയോ നാല് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ട് കഴിഞ്ഞു. നിരവധി പേര്‍ തങ്ങളുടെ കുറിപ്പുകളെഴുതാനെത്തി. 

ഭാമയും കാമാച്ചിയും; വൈറലായി അരനൂറ്റാണ്ടിന്‍റെ ആന സൌഹൃദം

'എന്‍റെ സ്വപ്ന ജോലി കണ്ടെത്തി'; എയർപ്പോട്ടിലെ 'പക്ഷിപ്പേടി' മാറ്റുന്ന വീഡിയോയ്ക്ക് കുറിപ്പ്

"ഇന്ത്യ ന്യൂട്ടന് വേണ്ടിയല്ല." എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. മറ്റ് ചിലര്‍  ഈ പ്രതിഭാസം ചുറ്റുമുള്ള കുന്നുകൾ സൃഷ്ടിച്ച സ്വാഭാവിക ഒപ്റ്റിക്കൽ മിഥ്യയാണെന്ന്  വാദിച്ചു. ലേ-കാർഗിൽ-ശ്രീനഗർ ദേശീയ പാതയിൽ സ്ഥിതി ചെയ്യുന്ന ലഡാക്കിലെ പ്രശസ്തമായ കാന്തിക കുന്നിനോട് സാമ്യമുള്ള ഒരു ഉപയോക്താവ് എഴുതി, "ഇതൊരു മിഥ്യയാണ് ബ്രോ, ലഡാക്ക് മാഗ്നെറ്റിക് ഹിൽ പോലെ." ഈ പ്രദേശത്ത് കൂടി പോകുമ്പോള്‍ വാഹനം നിര്‍ത്തിയാല്‍ അത് പുറകിലേക്ക് വലിക്കുന്നതായി അനുഭവപ്പെടുന്നതായി ഒരു മിഥ്യാ ബോധം കാന്തിക കുന്നുകള്‍ നമ്മളിലുണ്ടാക്കുന്നു. കുന്നുകളുടെ കിടപ്പ് കാഴ്ചക്കാരനിലുണ്ടാക്കുന്ന ഒരു ഒപ്റ്റിക്കൽ മിഥ്യാധാരണയാണ് അത്. മെയിൻപാർ ഗ്രാമത്തിലെ 'ഉൽട്ട പാനി'യും അത്തരമൊരു മിഥ്യാധാരണയാണെന്ന് പലരും കുറിച്ചു. സംഗതി എന്തായാലും  മെയിൻപാർ ഗ്രാമം പ്രശസ്തമായി. ഇന്ന് ധാരാളം ടൂറിസ്റ്റുകള്‍ പ്രദേശത്തെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ പ്രദേശത്തിന്‍റെ പ്രത്യേകതയെന്തെന്ന് ജിയോളജിസ്റ്റുകള്‍ വെളിപ്പെടുത്തുമെന്ന് കരുതുന്നതായി സോഷ്യല്‍ മീഡിയയും.

വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍
 

Latest Videos
Follow Us:
Download App:
  • android
  • ios