വാഹനത്തിലേക്ക് ചാടിക്കയറി പെണ്‍സിംഹം; ഭയന്ന് വിറച്ച് സന്ദര്‍ശകര്‍, പിന്നീട് സംഭവിച്ചത് !

പലരും തങ്ങളുടെ ഭയം മറച്ച് വച്ചില്ല. ഒരു ട്വിറ്റര്‍ ഉപയോക്താവെഴുതിയത് 'ഞാന്‍ ഇതിന് ഒരിക്കലും ശ്രമിക്കില്ലെ'ന്നായിരുന്നു.  'ഇത്തരമൊരു അനുഭവത്തിന് ശേഷവും നിങ്ങൾ ജീവിച്ചിരിക്കുകയാണെങ്കില്‍ അതൊരു രസകരമായ അനുഭവമാണ്." എന്നായിരുന്നു മറ്റൊരു കമന്‍റ്. വീഡിയോ ഇതിനകം ഒരു കോടി എണ്‍പത്തിയഞ്ച് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. 

video of Visitors shivering in fear after the Lioness jumps into their vehicle goes viral bkg


വന്യമൃഗങ്ങളെ അടുത്തറിയാനും അവയുടെ ആവാസ വ്യവസ്ഥയെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി ലോകത്തെ മിക്ക വനം വകുപ്പുകളും ജംഗിള്‍ സഫാരികള്‍ പ്രോത്സാഹിപ്പിക്കുന്നു. മിക്ക രാജ്യങ്ങള്‍ക്കും ഇതൊരു  വരുമാന മാര്‍ഗ്ഗം കൂടിയാണ്. ജംഗിള്‍ സഫാരികളില്‍ നിന്നുള്ള രസകരമായ വീഡിയോകള്‍ നേരത്തെയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. അത്തരമൊരു ജംഗിള്‍ സഫാരിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു. വീഡിയോയുടെ ആദ്യ ഭാഗം കാഴ്ചക്കാരനില്‍ ഏറെ ഭയം ജനിപ്പിക്കുമ്പോള്‍ അവസാന ഭാഗത്തേക്കെത്തുമ്പോള്‍ വന്യമൃഗങ്ങളോടുള്ള ഭയം, സ്നേഹത്തിന് വഴിമാറുന്നതും കാണാം. 

Figen എന്ന ട്വിറ്റര്‍ (X) ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. 'ദൈവമേ ഒരിക്കലും നന്ദി പറയി'ല്ലെന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോ, ഒരു സഫാരി വാഹനത്തിലേക്ക് കയറുന്ന ഒരു പെണ്‍ സിംഹത്തില്‍ നിന്നാണ് തുടങ്ങുന്നത്. പുരുഷന്മാരും സ്ത്രീകളുമുള്ള ആ തുറന്ന വാഹനത്തിലേക്ക് കയറുന്ന സിംഹം ആളുകളുടെ ഇടയിലൂടെ നുഴഞ്ഞ് കയറുന്നു. ഇരുവശത്തും ഇരിക്കുന്ന ആളുകളെ വകഞ്ഞ് മാറ്റി സിംഹം വാഹനത്തില്‍ ഏറ്റവും പുറകിലിരിക്കുന്ന സ്ത്രീയുടെ അടുത്തെത്തി തന്‍റെ സ്നേഹ പ്രകടനങ്ങള്‍ നടത്തുന്നു. സിംഹം വാഹനത്തിലേക്ക് കയറിയപ്പോള്‍ ഭയന്ന് പോയ സന്ദര്‍ശകര്‍ വീഡിയോയുടെ അവസാനമെത്തുമ്പോള്‍ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നത് കാണാം. സിംഹത്തിന് ചൊറിഞ്ഞ് കൊടുത്തും കെട്ടിപ്പിടിച്ചും ഉമ്മ നല്‍കിയും അവര്‍ ചിരപരിചിതരെ പോലെ പെരുമാറുന്നു. 

അര്‍ദ്ധരാത്രിയില്‍ ഭയപ്പെടുത്തിയ പ്രേതരൂപം പകല്‍ വെളിച്ചെത്തില്‍ 'നൈറ്റി'; വൈറലായി ഒരു വീഡിയോ!

പിടിഎ മീറ്റിംഗിൽ എങ്ങനെ കള്ളം പറയണമെന്ന് അച്ഛനെ പഠിപ്പിക്കുന്ന മകന്‍റെ വീഡിയോ വൈറല്‍ !

ഇതോടെ കാഴ്ചക്കാര്‍ അന്തം വിടുമെന്ന് നിശ്ചയം. കാരണം അതൊരു സര്‍ക്കസ് സിംഹമോ വളര്‍ത്ത് സിംഹമോ ഒന്നുമല്ല. വിശാലമായ തുറന്ന മൃഗശാലയിലെ സ്വാഭാവിക പ്രകൃതിയില്‍ വളര്‍ന്ന വന്യമൃഗം തന്നെയാണ്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കുറിപ്പുമായെത്തിയത്. പലരും തങ്ങളുടെ ഭയം മറച്ച് വച്ചില്ല. ഒരു ട്വിറ്റര്‍ ഉപയോക്താവെഴുതിയത് 'ഞാന്‍ ഇതിന് ഒരിക്കലും ശ്രമിക്കില്ലെ'ന്നായിരുന്നു.  'ഇത്തരമൊരു അനുഭവത്തിന് ശേഷവും നിങ്ങൾ ജീവിച്ചിരിക്കുകയാണെങ്കില്‍ അതൊരു രസകരമായ അനുഭവമാണ്." എന്നായിരുന്നു മറ്റൊരു കമന്‍റ്. വീഡിയോ ഇതിനകം ഒരു കോടി എണ്‍പത്തിയഞ്ച് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. 


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios