ഹിപ്പോയുടെ വായിലേക്ക് പ്ലാസ്റ്റിക് ബാഗ് എറിഞ്ഞ് സന്ദർശകൻ; തെമ്മാടിത്തരം കാണിക്കരുതെന്ന് സോഷ്യൽ മീഡിയ

 കാറില്‍ നിന്നും മാലിന്യമടങ്ങിയ ഒരു പ്ലാസ്റ്റിക് കൂടി ഹിപ്പോയുടെ വായിലേക്ക് എറിഞ്ഞ് കൊടുക്കുന്നത് കാണാം. പക്ഷേ, അയാള്‍ തന്‍റെ കൈയിലുള്ള ക്യാരറ്റ് അലക്ഷമായി ഏറിയുകയും അത് വെള്ളത്തിലേക്ക് വീഴുന്നതും  വീഡിയോയില്‍ കാണാം.

Video of visitor throwing plastic bag containing garbage into hippos mouth goes viral


ലപ്പോഴും മനുഷ്യർ മൃഗങ്ങളെക്കാൾ വിവേക ശൂന്യരായി പെരുമാറാറുണ്ട്. നീചമായ പ്രവർത്തികൾ നിസ്സാരമായി ചെയ്യുന്ന ധാരാളം പേർ നമുക്കിടയിലുണ്ട്. കഴിഞ്ഞ ദിവസം അത്തരത്തിലൊരു പ്രവർത്തിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഒരു മൃഗശാലയിൽ സന്ദർശനത്തിനെത്തിയ വ്യക്തി യാതൊരു ദയാ ദാക്ഷിണ്യവും കൂടാതെ ഒരു ഹിപ്പൊപ്പൊട്ടാമസിന്‍റെ വായിലേക്ക് മാലിന്യ മടങ്ങിയ പ്ലാസ്റ്റിക് കവർ വലിച്ചെറിയുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇത്. 

ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലെ തമാൻ സഫാരി പാർക്കിലാണ് സംഭവം. 'നോണ്‍ എസ്തെറ്റിക്സ് തിംങ്ക്സ്' എന്ന എക്സ് ഹാന്‍റിലില്‍ പങ്കുവച്ച വീഡിയോയിൽ, കാറിൽ എത്തുന്ന ഏതാനും വിനോദ സഞ്ചാരികൾ ഹിപ്പോപോട്ടാമസുകളുടെ താമസസ്ഥലമായി തിരിച്ച വെള്ളത്താൽ ചുറ്റപ്പെട്ട ഒരു സ്ഥലത്തിനടുത്ത് കാര്‍ നിര്‍ത്തുന്നു. ഈ സമയം ഒരു ഹിപ്പോ യാത്രക്കാരന്‍ നീട്ടിയ ക്യാരറ്റ് കഴിക്കാനായി എത്തുകയും വാ തുറന്ന് പിടിക്കുകയും ചെയ്യുന്നു. ഈ സമയം  കാറില്‍ നിന്നും മാലിന്യമടങ്ങിയ ഒരു പ്ലാസ്റ്റിക് കൂടി ഹിപ്പോയുടെ വായിലേക്ക് എറിഞ്ഞ് കൊടുക്കുന്നത് കാണാം. പക്ഷേ, അയാള്‍ തന്‍റെ കൈയിലുള്ള ക്യാരറ്റ് അലക്ഷമായി ഏറിയുകയും അത് വെള്ളത്തിലേക്ക് വീഴുന്നതും  വീഡിയോയില്‍ കാണാം. ഈസമയം തന്‍റെ വായിലേക്ക് വീണ പ്ലാസ്റ്റിക് കവര്‍ ഹിപ്പോ ചവയ്ക്കുന്നതും കാണാം. 

സത്യസന്ധത പരീക്ഷിക്കാൻ നോട്ട് കെട്ട് ഉപേക്ഷിച്ച് പരീക്ഷണം; യൂട്യൂബറിന് സത്യസന്ധത തീരെ ഇല്ലെന്ന് സോഷ്യൽ മീഡിയ

കാറിന് വേണ്ടി ബെറ്റ് വച്ചു, ലാലാജി കി കച്ചോരിയിൽ നിന്ന് ഭക്ഷണം കഴിച്ച മെക്സിക്കക്കാരൻ ആശുപത്രിയിൽ, വീഡിയോ വൈറൽ

വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ വിമർശനമാണ് വിനോദ സഞ്ചാരികളുടെ പ്രവർത്തിക്കെതിരെ ഉയരുന്നത്. 'ശുദ്ധ തെമ്മാടിത്തരം' എന്നാണ് വീഡിയോ കണ്ടവർ പ്രതികരിച്ചത്. ഇയാൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ അധികൃതരോട് ആവശ്യപ്പെട്ടു. ഇതുവരെ, വീഡിയോ ഇതിനകം 21 ലക്ഷം പേരാണ് കണ്ടത്. മൃഗങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഇത്തരം പ്രവർത്തികൾ ചെയ്യുന്ന സാമൂഹിക വിരുദ്ധരെ യാതൊരു കാരണവശാലും വെറുതെ വിടരുത് എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ആവശ്യം. അതേസമയം, വിനോദ സഞ്ചാരികളെ തിരിച്ചറിഞ്ഞതായും പരസ്യമായി ക്ഷമാപണം നടത്താൻ ആവശ്യപ്പെട്ടതായും തമൻ സഫാരി പാർക്കിന്‍റെ വക്താവ് അലക്സാണ്ടർ സുൽക്കർനൈൻ  അറിയിച്ചു. കൂടാതെ, ഹിപ്പോയെ പരിശോധിച്ചെന്നും നിലവില്‍ ആരോഗ്യപ്രശ്നങ്ങള്‍ കാണിക്കുന്നില്ലെന്നും തുടര്‍ന്നും ഇതിനെ നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആറക്ക ശമ്പളമുള്ള ബാങ്ക് ജോലി ഉപേക്ഷിച്ച് യൂട്യൂബറായി, ഇന്ന് വരുമാനം ഏട്ട് കോടി
 

Latest Videos
Follow Us:
Download App:
  • android
  • ios