'ഭരണകൂടമേ നിങ്ങളിത് കാണുക'; ഗുജറാത്തിലെ ഐടി കമ്പനിയിലേക്കുള്ള അഭിമുഖത്തിനെത്തിയ തൊഴിൽരഹിതരുടെ വീഡിയോ വൈറൽ

യുവാക്കളുടെ തിക്കും തിരക്കും കാരണം ഹോട്ടലിലേക്ക് കയറുന്ന വഴിയിലെ സൈഡ് റെയിലിംഗ് പോലും തകര്‍ന്നു പോയി. റെയിലിംഗ് തകര്‍ന്ന് താഴേക്ക് മറിയുമ്പോള്‍ ആ കൂടെ നിരവധി യുവാക്കളും താഴേക്ക് വീഴുന്നത് കാണാം. 

Video of unemployed people appearing for interview for IT company in Gujarat goes viral


 
ഴിഞ്ഞ കുറച്ചേറെ വര്‍ഷങ്ങളായി കേന്ദ്ര - സംസ്ഥാന സര്‍വ്വീസുകളിലേക്കുള്ള നിരവധി തസ്തികകളില്‍ പലതും ഒഴിഞ്ഞ് കിടക്കുകയാണെന്നും തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ രാജ്യത്തെമ്പാടും അഭൂതപൂര്‍വ്വമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ഈ റിപ്പോർട്ടുകളെ സാധൂകരിക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വളരെയേറെ ശ്രദ്ധനേടുന്നു. കഴിഞ്ഞ ദിവസം അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് വീഡിയോ വീണ്ടും പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് ലോകസഭയിലെ പ്രതിപക്ഷം നേതാവ് രാഹുല്‍ ഗാന്ധി ഇങ്ങനെ എഴുതി, ''തൊഴിലില്ലായ്മാ രോഗം' ഇന്ത്യയിൽ ഒരു പകർച്ചവ്യാധിയുടെ രൂപമെടുത്തു, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഈ രോഗത്തിന്‍റെ 'പ്രഭവകേന്ദ്രമായി' മാറി.  ഒരു ജോലിക്കായി ക്യൂവിൽ നിൽക്കുന്ന 'ഇന്ത്യയുടെ ഭാവി' നരേന്ദ്ര മോദിയുടെ 'അമൃതകലിന്‍റെ' യാഥാർത്ഥ്യമാണ്.'

തങ്ങളുടെ പുതിയ ബറൂച്ച് ജില്ലയിലെ പ്ലാന്‍റിലേക്കായി തെർമാക്‌സ് എന്ന കെമിക്കൽ കമ്പനി സംഘടിപ്പിച്ച പത്ത് ഒഴിവുകളുള്ള ജോലിക്കായി എത്തിയ നൂറുകണക്കിന് യുവാക്കളുടെ വീഡിയോയായിരുന്നു അത്. അഭിമുഖത്തിനായി മുറിയിലേക്ക് കയറുന്നതിനും തങ്ങളുടെ അപേക്ഷ നല്‍കുന്നതിനുമായി എത്തിയ യുവാക്കള്‍ ഹോട്ടലിന് മുന്നില്‍ തിക്കിലും തിരക്കിലും പെട്ടു. യുവാക്കളുടെ തിക്കും തിരക്കും കാരണം ഹോട്ടലിലേക്ക് കയറുന്ന വഴിയിലെ സൈഡ് റെയിലിംഗ് പോലും തകര്‍ന്നു പോയി. റെയിലിംഗ് തകര്‍ന്ന് താഴേക്ക് മറിയുമ്പോള്‍ ആ കൂടെ നിരവധി യുവാക്കളും താഴേക്ക് വീഴുന്നത് കാണാം. 

'ഇരുമെയ്യാണെങ്കിലും ഒരു കുട ചൂടാം...'; കപ്പിള്‍സിനായി 'ഒരൊറ്റ കുട' അവതരിപ്പിച്ച് യുവാവ്, വീഡിയോ വൈറല്‍

'ഓക്കെ എല്ലാം സെറ്റ്'; ദില്ലി മെട്രോയിൽ രണ്ട് പേരുടെ തല്ല് തീർക്കാനെത്തിയ ആൾക്കും കിട്ടി കണക്കിന്, വീഡിയോ വൈറൽ

അപകടത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം ഹോട്ടലിനുള്ളില്‍ കയറാനായി നടത്തിയ ഉന്തും തള്ളും ചെറിയ വാക്കേറ്റത്തിന് കാരണമായെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.  ഷിഫ്റ്റ്-ഇൻ-ചാർജ്, പ്ലാന്‍റ് ഓപ്പറേറ്റർ, സൂപ്പർവൈസർ, ഫിറ്റർ-മെക്കാനിക്കൽ, ഫാക്ടറിയുടെ എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കേക്കായി പത്ത് ഒഴിവുകളിലേക്കാണ് തെർമാക്‌സ് കമ്പനി, അങ്കലേശ്വറിലെ ലോർഡ്‌സ് പ്ലാസ ഹോട്ടലിൽ വച്ച് അഭിമുഖം നടത്തിയത്. വീഡിയോ വളരെ വേഗമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. രാജ്യത്തെ തൊഴിലില്ലായ്മയുടെ യഥാര്‍ത്ഥ ദൃശ്യം എന്നായിരുന്നു ചിലര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. മറ്റ് ചിലര്‍ ഇത് 'ദുഃഖകരമായ സാഹചര്യം' എന്നായിരുന്നു കുറിച്ചത്. നിരവധി പേര്‍ ഇതിനകം പരാജയപ്പെട്ട ഗുജറാത്ത് മോഡലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. അതേസമയം,  ഗുജറാത്തിലെ ആഭ്യന്തര, വ്യവസായ സഹമന്ത്രി ഹർഷ് സംഘവി എഴുതിയത്, 'പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളെ ആവശ്യമാണെന്ന് വാക്ക്-ഇൻ ഇന്റർവ്യൂ പരസ്യത്തിൽ വ്യക്തമായി പറയുന്നു, അതായത് അവർ ഇതിനകം തന്നെ ജോലി ചെയ്യുന്നുണ്ടെന്ന് സൂചിപ്പിക്കുന്നു. അതിനാൽ, ഈ വ്യക്തികൾ തൊഴിൽരഹിതരാണെന്ന് അവകാശപ്പെടുന്നത് അടിസ്ഥാനരഹിതമാണ്.' എന്നായിരുന്നു. 

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് അതിർത്തി കടത്താന്‍ ശ്രമിച്ചത് 104 പാമ്പുകളെ; ഒടുവില്‍ പിടിയില്‍

Latest Videos
Follow Us:
Download App:
  • android
  • ios