17.5 ലക്ഷം രൂപയുടെ പുതിയ കാർ കഴുതകളെ കൊണ്ട് വലിപ്പിച്ച് ഉടമ; വൈറലായി വീഡിയോ

രണ്ട് കഴുതകള്‍ കാര്‍ കെട്ടിവലിക്കുന്നതിന് പുറമെ നാട്ടുകാര്‍ ചേര്‍ന്ന് കാറിനെ പുറകില്‍ നിന്ന് തള്ളുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ട്വിറ്റിറില്‍ പെട്ടെന്ന് തന്നെ വൈറലായി. 

video of two donkeys pulling a Rs 17 5 lakh car goes viral bkg


17.5 ലക്ഷം രൂപ വിലമതിക്കുന്ന പുതിയ കാർ ഉടമസ്ഥൻ കഴുതകളെക്കൊണ്ട് വലിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. രാജസ്ഥാനിലെ ഉദയ്‌പൂരിലാണ് സംഭവം. കാർ വാങ്ങിയതിന് ശേഷം പണിയോട് പണിയായിരുന്നു. എന്നും എന്തെങ്കിലും പ്രശ്നമുണ്ടാകും. സര്‍വീസ് സെന്‍ററിലെത്തിയാല്‍ കൃത്യമായ സേവനവും ലഭിക്കില്ല. ഇത് പതിവായതോടെ ക്ഷമ നശിച്ച കാറിന്‍റെ ഉടമ, കഴുതകളെ കൊണ്ട് കാറിനെ കെട്ടിവലിപ്പിച്ച് പ്രതിഷേധിക്കുകയായിരുന്നു. 

രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയായ ശങ്കർലാൽ, മാഡ്രി ഇൻഡസ്ട്രിയൽ ഏരിയയിലെ ഷോറൂമിൽ നിന്നാണ് 17.5 ലക്ഷം രൂപ വിലമതിക്കുന്ന പുതിയ കാർ വാങ്ങിയത്. എന്നാൽ കാർ വാങ്ങിയ അന്ന് മുതൽ വാഹനത്തിന് പലവിധ സാങ്കേതിക തകരാറുകൾ പതിവായി. തുടർന്ന് നിരവധി തവണ അദ്ദേഹം അംഗീകൃത സർവീസ് സെന്‍ററിന്‍റെ സഹായം തേടി. എന്നാല്‍ അവര്‍ക്ക് കാറിന്‍റെ തകരാറ് പരിഹരിക്കാന്‍ കഴിഞ്ഞില്ല.  മാത്രമല്ല ഉടമസ്ഥനോട് സർവീസ് സെൻററിലെ ജീവനക്കാർ മോശമായി പെരുമാറുകയും ചെയ്തു. സര്‍വ്വീസ് സെന്‍റര്‍ ജീവനക്കാരുടെ പ്രതികരണവും മോശം അനുഭവം കൂടിയായതോടെ ദേഷ്യത്തിലായ ശങ്കര്‍ ലാല്‍ വാഹനം കഴുതകളെ കൊണ്ട് കെട്ടിവലിപ്പിക്കുകയായിരുന്നു. 

 

18,000 വര്‍ഷം പഴക്കമുള്ള നായയുടെ മമ്മി; നിഗൂഢത പരിഹരിച്ചെന്ന് ശാസ്ത്രജ്ഞര്‍

രണ്ട് കഴുതകളെ സംഘടിപ്പിച്ച ഇയാള്‍ ചെണ്ട കൊട്ടി തന്‍റെ പ്രശ്നം നാട്ടുകാരെ കൂടി അറിയിച്ചു കൊണ്ടാണ് കാറിനെ കഴുതകളെ കൊണ്ട് കെട്ടിവലിപ്പിച്ചത്. കഴുതകളെ കൊണ്ട് കാര്‍ കെട്ടിവലിപ്പിച്ച് അദ്ദേഹം ഷോറൂമിലേക്ക് പോകുന്നതാണ് വീഡിയോയില്‍ ഉള്ളത്.  ഇതിന്‍റെ വീഡിയോ സിറാജ് നൂറാനി എന്നയാള്‍ ട്വിറ്ററില്‍ പങ്കുവച്ചു. രണ്ട് കഴുതകള്‍ കാര്‍ കെട്ടിവലിക്കുന്നതിന് പുറമെ നാട്ടുകാര്‍ ചേര്‍ന്ന് കാറിനെ പുറകില്‍ നിന്ന് തള്ളുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ട്വിറ്റിറില്‍ പെട്ടെന്ന് തന്നെ വൈറലായി. സാങ്കേതിക തകരാറിലായ കാര്‍ രണ്ടു തവണ സർവീസ് സെൻററിൽ എത്തിച്ചെങ്കിലും മതിയായ സേവനം നൽകുന്നതില്‍ സർവീസ് സെൻറർ ജീവനക്കാർ പരാജയപ്പെട്ടതോടെയാണ് ഇത്തരത്തിൽ ഒരു പ്രതിഷേധത്തിന് തയ്യാറായതെന്ന് പിന്നീട് ശങ്കർ ലാൽ പറഞ്ഞു. നിലവിൽ ഷോറൂമിലാണ് കാറുള്ളത്. ഇത് മാറ്റി നൽകണമെന്നാണ് ശങ്കർ ലാലിന്‍റെ ആവശ്യം.

1200 വര്‍ഷങ്ങള്‍ക്ക് മുമ്പ് പെറുവില്‍ ജീവിച്ചിരുന്ന കൗമാരക്കാരന്‍റെ മമ്മി കണ്ടെത്തി

Latest Videos
Follow Us:
Download App:
  • android
  • ios