അവർ യഥാർത്ഥ നായകർ; വീശിയടിക്കുന്ന കൊടുങ്കാറ്റിൽ നിന്നും പാലം കടക്കാൻ ഡെലിവറി ബോയിസിനെ സഹായിക്കുന്ന രണ്ടുബസുകൾ

ഒരു പാലത്തിലൂടെ പോവുകയായിരുന്ന ഒരു കൂട്ടം ഡെലിവറി ബോയിസിനെ അതിശക്തമായ കൊടുങ്കാറ്റില്‍ നിന്നും സംരക്ഷിച്ച് നീങ്ങുന്ന രണ്ട് ബസുകളുടെ വീഡിയോയായിരുന്നു അത്. 

video of two buses helping a delivery boy cross the bridge from a raging storm has gone viral


തിരിച്ചൊന്നും പ്രതീക്ഷിക്കാതെ പരസ്പരം സഹായിക്കുമ്പോഴാണ് മനുഷ്യന്‍, മനുഷ്യനാകുന്നത്. എന്നാല്‍, മത്സരത്തിന്‍റെ ലോകത്ത് അത്തരം നന്മകള്‍ മഷിയിട്ടാല്‍ പോലും കാണാന്‍ കിട്ടില്ലെന്നതാണ് അവസ്ഥ. അത്യപൂര്‍വ്വമായി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന ഇത്തരം 'നന്മ നിറഞ്ഞ' വീഡിയോകൾ ഏറെ ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. സച്ച്കദ്വാഹി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവയക്കപ്പെട്ട അത്തരമൊരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. 

അതിശക്തമായ കൊടുങ്കാറ്റില്‍ നിന്നും ഒരു കൂട്ടം ഡെലിവറി ബോയിസിനെ സംരക്ഷിച്ച് നീങ്ങുന്ന രണ്ട് ബസുകളുടെ വീഡിയോയായിരുന്നു അത്. വീഡിയോ പങ്കുവച്ച് കൊണ്ട് സച്ച്കദ്വാഹി ഇങ്ങനെ കുറിച്ചു, 'യഥാർത്ഥ ജീവിത നായകന്മാർ ! 2021 നവംബറിൽ, രണ്ട് ഇസ്താംബുൾ മുനിസിപ്പാലിറ്റി ബസുകൾ മോട്ടോർ സൈക്കിൾ കൊറിയറുകളെ പാലത്തിലെ ശക്തമായ കാറ്റിൽ നിന്ന് സംരക്ഷിക്കുന്നു. കടുത്ത കാലാവസ്ഥയിൽ അവയുടെ സുരക്ഷ ഉറപ്പാക്കി. ഐക്യദാർഢ്യത്തിന്‍റെയും പെട്ടെന്നുള്ള ചിന്തയുടെയും യഥാർത്ഥ തെളിവ്!."  പതിനേഴ് ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്. രണ്ട് ലക്ഷത്തിന് മേലെ കാഴ്ചക്കാര്‍ വീഡിയോ ലൈക്ക് ചെയ്തു. 

എന്തൊക്കെ കാണണം?; യുപിയില്‍ നിന്നും ജീവനുള്ള പാമ്പിനെ കടിച്ച് തിന്നുന്നയാളുടെ വീഡിയോ വൈറൽ

കുടിവെള്ള പൈപ്പ് ശരിയാക്കിയില്ല; ബിഡിഒ ഓഫീസിന് മുന്നിൽ കുളിച്ച് കൊണ്ട് യുവാവിന്‍റെ പ്രതിഷേധം

വീഡിയിയോയില്‍ ഒരു പാലത്തിന് ഇരുവശത്ത് കൂടി പോകുന്ന രണ്ട് ബസുകളെ കാണാം. രണ്ട് ബസുകള്‍ക്കും നടുവിലായി ഒരു കൂട്ടം ഡെലിവറി ബോയിസ് വളരെ ശ്രദ്ധാപൂര്‍വ്വം മുന്നോട്ട് പോകുന്നതും കാണാം. അതിശക്തമായ കൊടുങ്കാറ്റില്‍ ചില സമയങ്ങളില്‍ ബൈക്ക് ആടിയുലയുന്നതും വീഡിയോയില്‍ കാണാം. വാഹനങ്ങള്‍ക്ക് പുറകില്‍ ഉണ്ടായിരുന്ന ഒരു കാറില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്.  ഇരുവശത്ത് നിന്നും ബസുകള്‍ സംരക്ഷണം നല്‍കിയതിനാല്‍ 'കാറ്റ് ഒരേസമയം ഇരു ദിശകളിൽ നിന്നും വീശുന്നുണ്ടോ?' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ സംശയം. 'അടുത്തിടെ ലോസ്റ്റ് ഇൻ ലവ് എന്ന സിനിമ കണ്ടു. എല്ലാം തുർക്കിയെ കുറിച്ചാണ്... സന്ദർശിക്കാൻ നല്ല സ്ഥലമാണെന്ന് തോന്നുന്നു' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 'ഈ വലിയ ലോകത്ത് ജീവിച്ചിരിക്കുന്നതിന്‍റെ ഏറ്റവും മനോഹരമായ ഭാഗം.' മറ്റൊരു കാഴ്ചക്കാരനെഴുതി. 

1,500 വർഷം പഴക്കമുള്ള 'മോശയുടെ പത്ത് കൽപനകൾ' കൊത്തിയ ആനക്കൊമ്പ് പെട്ടി കണ്ടെത്തി

Latest Videos
Follow Us:
Download App:
  • android
  • ios