ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരന്‍റെ മുഖത്തടിക്കുന്ന ടിടിഇയുടെ വീഡിയോ വൈറൽ! വച്ച് പൊറുപ്പിക്കില്ലെന്ന് മന്ത്രി

'പറയൂ, ഈ ആളുകൾക്ക് ഇതുപോലെ അടിക്കാൻ സ്വാതന്ത്ര്യമുണ്ടോ? ഗുണ്ടകൾക്ക് ടിടിഇയുടെ പേരാണോ നൽകിയിരിക്കുന്നത്? എന്തുകൊണ്ടാണ് ഇതൊക്കെ സിസ്റ്റത്തില്‍ ഉള്‍പ്പെടുന്നു.?' ഏറ്റവും ഒടുവിലായി അദ്ദേഹം ഒന്ന് കൂടി ഓര്‍മ്മപ്പെടുതി. 'വീഡിയോ വ്യക്തമാണ്, നടപടിയെടുക്കുക. തീർച്ചയായും, ആളുകളെ കീടങ്ങളായി ചിന്തിക്കുന്നത് നിർത്തുക. ഇതെല്ലാം കാണുമ്പോൾ അസ്വസ്ഥത തോന്നുന്നു.' 

Video of TTE slapping ticketless passenger in the face has gone viral bkg


ടിക്കറ്റ് ഇല്ലാത്തെ യാത്ര ചെയ്ത ഒരു യാത്രക്കാരനെ ടിടിഇ മര്‍ദ്ധിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ ടിടിഇയെ സസ്പെന്‍റ് ചെയ്തെന്ന് അറിയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് രംഗത്ത്. യാത്രക്കാരനെ ടിടിഇ മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. Rajesh Sahu എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി, 'വീഡിയോ ഇന്നത്തേതാണ്. ബറൗണി-ലഖ്നൗ എക്സ്പ്രസിൽ (15203) ടിടിഇ മർദ്ദിച്ചത് ഇങ്ങനെയാണ്.' തുടര്‍ന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ ടാഗ് ചെയ്ത് കൊണ്ട് അദ്ദേഹം ഇങ്ങനെ കൂടി എഴുതി.'പറയൂ, ഈ ആളുകൾക്ക് ഇതുപോലെ അടിക്കാൻ സ്വാതന്ത്ര്യമുണ്ടോ? ഗുണ്ടകൾക്ക് ടിടിഇയുടെ പേരാണോ നൽകിയിരിക്കുന്നത്? എന്തുകൊണ്ടാണ് ഇതൊക്കെ സിസ്റ്റത്തില്‍ ഉള്‍പ്പെടുന്നു.?' ഏറ്റവും ഒടുവിലായി അദ്ദേഹം ഒന്ന് കൂടി ഓര്‍മ്മപ്പെടുതി. 'വീഡിയോ വ്യക്തമാണ്, നടപടിയെടുക്കുക. തീർച്ചയായും, ആളുകളെ കീടങ്ങളായി ചിന്തിക്കുന്നത് നിർത്തുക. ഇതെല്ലാം കാണുമ്പോൾ അസ്വസ്ഥത തോന്നുന്നു.' 

-13 ഡിഗിയില്‍ ന്യൂഡില്‍സ് വച്ചാല്‍ എന്ത് സംഭവിക്കും? 'ഇന്‍സ്റ്റലേഷന്‍' എന്ന് സോഷ്യല്‍ മീഡിയ !

ഹിമാലയൻ ഗോപുരങ്ങള്‍; ഇന്നും നിഗൂഢമായി നില്‍ക്കുന്ന 200 അടി ഉയരമുള്ള മനുഷ്യ നിര്‍മ്മിതകള്‍

രാജേഷിന്‍റെ വൈകാരികമായ പോസ്റ്റിനോടൊപ്പമുള്ള വീഡിയോയില്‍ ഒരു ടിടിഇ ഒരു യാത്രക്കാരന്‍റെ മുഖത്ത് ആഞ്ഞടിക്കുന്നത് കാണാം. യാത്രക്കാരന്‍ കൈ കൂപ്പിക്കൊണ്ട് തല്ലെരുതെന്ന് പറയുന്നതും കേള്‍ക്കാം. ഇതിനിടെ യാത്രക്കാരന്‍റെ കഴുത്തിലിരുന്ന തോര്‍ത്ത് കൂട്ടിപിടിച്ച് അടിക്കാന്‍ ടിടിഇ ശ്രമിക്കുമ്പോള്‍ യാത്രക്കാരന്‍ തോര്‍ത്ത് തന്‍റെ കഴുത്തില്‍ നിന്നും ഊരി മാറ്റുന്നു. ഇതിനിടെ മുകളിലെ ബര്‍ത്തിലിരുന്ന് വീഡിയോ പകര്‍ത്തുന്നതിനിടെ തല്ലെരുതെന്ന് ഒരാള്‍ പറയുന്നതും കേള്‍ക്കാം. ഈ സമയം ടിടിഇ സീറ്റിന്‍റെ മുകളില്‍ കയറി നിന്ന് മുകളിലെ ബര്‍ത്തിലിരുന്ന് വീഡിയോ പകര്‍ത്തുന്നയാളെ തല്ലാന്‍ ശ്രമിക്കുമ്പോള്‍ വീഡിയോ തീരുന്നു. ഇന്നലെ ഉച്ചയോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരു ദിവസത്തിനുള്ളില്‍ വീഡിയോ 33 ലക്ഷം പേരാണ് കണ്ടത്. 

പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല; 9 വയസുള്ള മകന്‍ ഗൃഹപാഠം ചെയ്യുന്നത് ലൈവ് സ്ട്രീം ചെയ്ത് അമ്മ !

ടിബറ്റ് ഇല്ലാതാകുമോ? ഹിമാലയം വളരുമ്പോള്‍ ടിബറ്റ് വിഭജിക്കപ്പെടുമെന്ന് പഠനം

വൈകീട്ട് നാലരയോടെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്‍റെ ട്വിറ്റ് എത്തി. 'ഇത്തരം ദുഷ്പ്രവൃത്തികളോട് സഹിഷ്ണുതയില്ലാതെ ടിടിഇയെ സസ്പെൻഡ് ചെയ്തു.' മന്ത്രിയുടെ ട്വീറ്റ് ഇതിനകം 16 ലക്ഷത്തിന് മേലെ ആളുകള്‍ കണ്ട് കഴിഞ്ഞു. നിരവധി പേരാണ് ഇരു ട്വീറ്റുകള്‍ക്കും തങ്ങളുടെ അഭിപ്രായം കുറിക്കാനെത്തിയത്. ടിടിഇയുടെ നടപടി പൊതുജന മദ്ധ്യത്തിലെത്തിച്ച രാജേഷിനെയും വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നടപടിയെടുത്ത മന്ത്രിയെയും സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അഭിനന്ദിച്ചു.  

ആറ് വര്‍ഷം കഴുത്തില്‍ ചുറ്റിക്കിടന്ന പ്ലാസ്റ്റിക്ക് വളയത്തില്‍ നിന്ന് ഒടുവിലൊരു രക്ഷപ്പെടല്‍ !

Latest Videos
Follow Us:
Download App:
  • android
  • ios