പാട്ടുപാടി വീഡിയോ എടുത്ത് നടക്കവേ അണ്ടർപാസിലേക്ക് കാലിടറി വീണ് ടൂറിസ്റ്റിന് ദാരുണാന്ത്യം; വീഡിയോ വൈറൽ
റഷ്യൻ ബോയ്ബാൻഡ് ഹംഗർ ബോയ്സ് എഴുതിയ 'ഫോർ ദി ലാസ്റ്റ് ടൈം' എന്ന പാട്ട് പാടി നൃത്തം ചെയ്തു കൊണ്ട് സുഹൃത്തിന്‍റെ വീഡിയോ പകര്‍ത്തവേയാണ് അരിന കാലിടറി പിന്നിലെ സബ് വേയിലേക്ക് മറിഞ്ഞ് വീണത്.
ജോർജിയയിലെ ടിബിലിസിയിൽ അണ്ടർപാസിലേക്ക് കാലിടറി വീണ് 27 കാരിയായ റഷ്യൻ ടിക് ടോക്ക് താരം അരിന ഗ്ലസുനോവ മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം പാട്ടുപാടി വീഡിയോ ചിത്രീകരിച്ച് നടത്തുന്നതിനിടെയാണ് അപകടം. ജോർജിയയിലെ ടിബിലിസിയിൽ സുഹൃത്ത് അരിന ഗ്ലാസുനോവയ്ക്കൊപ്പം റഷ്യൻ ബോയ്ബാൻഡ് ഹംഗർ ബോയ്സ് എഴുതിയ 'ഫോർ ദി ലാസ്റ്റ് ടൈം' എന്ന പാട്ട് പാടി നൃത്തം ചെയ്തു കൊണ്ട് ഗ്ലാസുനോവ ഒരു സബ് വേ സ്റ്റേഷന്‍റെ കോണിപ്പടികളുടെ നടക്കുന്നതിനിടെയാണ് അപകടം. അരിന പിന്നിലെ സബ് വേയിലേക്ക് കാലിടറി വീഴുകയായിരുന്നു. ഈ സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സെപ്തംബര്‍ 27 -നായിരുന്നു അപകടം.
വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് പരിക്കേറ്റ അരിനയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അരിന മരിച്ചതിന് ശേഷം അവള്‍ വീണ സ്ഥലത്ത് പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം. അരിന പടിക്കെട്ടില്‍ നിന്നും താഴേക്ക് വീഴവേ തന്‍റെ സുഹൃത്തിന്‍റെ വീഡിയോയായിരുന്നു പകര്‍ത്തിയിരുന്നത്. അരിനയുടെ വീഴ്ച കണ്ട് അമ്പരക്കുന്ന സുഹൃത്തിന്‍റെ മുഖവും വീഡിയോയില്‍ വ്യക്തമാണ്. അരിനയുടെ അവസാന നിലവിളിയും വീഡിയോയില്‍ കേള്‍ക്കാം.
ആള്‍ പൊക്കം മാത്രമുണ്ടായിരുന്ന സബ്‍വേയിലേക്ക് ആര്‍ക്ക് എപ്പോൾ വേണമെങ്കിലും വീണ് അപകടം സംഭവിക്കാമെന്ന് വീഡിയോ കണ്ട് ചിലര്‍ കുറിച്ചു. ഇരുട്ടിൽ 'നിങ്ങൾക്ക് തടസ്സം കാണാൻ കഴിയില്ല' എന്നും എന്നാല്‍ ആദ്യമായാണ് ഒരാള്‍ ഇവിടെ വീണ് മരിക്കുന്നതെങ്കില്‍ തങ്ങൾ ആശ്ചര്യപ്പെടുമെന്നും മറ്റ് ചിലര്‍ എഴുതി. "ഞെട്ടിപ്പിക്കുന്നത് അവിടെ ഏതെങ്കിലും തരത്തിലുള്ള റെയിലോ ഗാർഡോ ഇല്ല, കുറച്ച് ഇഞ്ച് ഉയരമുള്ള ട്രിപ്പിംഗ് മാത്രമേയുള്ളൂ.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. പടികളും ഡ്രോപ്പുകളും സോവിയറ്റ് കാലഘട്ടത്തിലാണ് നിർമ്മിച്ചതെന്നും അക്കാലത്തെ സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമാണെന്നും ടിബിലിസിയുടെ സിറ്റി ഹാൾ റിപ്പോര്‍ട്ട് ചെയ്തു. ടിബിലിസിയിലുടനീളമുള്ള അണ്ടർപാസുകൾ ആധുനിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് സിറ്റി മേയർ കഖ കലാഡ്സെയും സംഭവത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ആചാരത്തിന്‍റെ ഭാഗമായി വധുവിനെ തൂണിൽ കെട്ടി; വിവാഹ ചടങ്ങിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം