ചങ്ക് പിളർക്കുന്ന മിന്നൽ, പിന്നാലെ മുംബൈയെ നടുക്കി അതിശക്തമായ മുഴക്കം, ഭയപ്പെടുത്തുന്ന വീഡിയോ വൈറൽ
ചെറിയ ചാറ്റല്‍ മഴ മുന്നറിയിപ്പായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി അതിശക്തമായ മിന്നലും പിന്നെ ഇടിയും മുംബൈ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ഭയപ്പെടുത്തി.
അപ്രതീക്ഷിതമായി ശക്തമായ മിന്നലടിച്ചപ്പോള്‍ മുംബൈ നിവാസികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭയന്നു. വ്യാഴാഴ്ച രാത്രി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പുകളുണ്ടായിരുന്നെങ്കിലും ശക്തമായൊരു മിന്നലും മഴയും ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോകളില്‍ നിന്നും അതിന് താഴെ വന്ന കുറിപ്പുകളില്‍ നിന്നും വ്യക്തം. നഗരത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയോടെ യെല്ലോ' അലർട്ടാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പുറപ്പെടുവിച്ചിരുന്നത്.
അതിശക്തമായ വെളിച്ചം പുറത്ത് വിടുന്നതരത്തിലുള്ള മിന്നലും അതിനോടൊപ്പം വലിയ മുഴക്കത്തോടെയുള്ള ഇടിയും വീഡിയോകളില്‍ കാണാം. അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ വെളിച്ചവും ഇടിയും കണ്ട് ഭയന്ന് പോയവരുടെ നിലവിളികളും വീഡിയോയില്‍ കേള്‍ക്കാം. "ഇന്ന് രാത്രി മുംബൈയിൽ പ്രകൃതിയുടെ രോഷം പൂർണ്ണമായും പ്രദർശിപ്പിക്കുന്നു! ശക്തമായ ഇടിമിന്നലിൽ നഗരം പ്രകാശിച്ചു - പ്രകൃതി ഒരിക്കലും വിസ്മയിപ്പിക്കാതിരിക്കുന്നില്ല," വീഡിയോ പങ്കുവച്ച് കൊണ്ട് ഒരാള്‍ കുറിച്ചു. ഇന്ത്യന്‍ വ്യവസായി രത്തൻ ടാറ്റയുടെ വിയോഗത്തെ തുടർന്ന് മുംബൈ നഗരം കരയുകയാണെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. അതേസമയം മറ്റ് ചിലര്‍ ഒക്ടോബർ മാസത്തിലെ മഴയെ കുറിച്ച് ആശങ്ക രേഖപ്പെടുത്തി. മറ്റ് ചിലര്‍ കാലാവസ്ഥാ വ്യതിയാനം മഴയുടെ സമയക്രമങ്ങളെ തകിടം മറിച്ചെന്ന് കുറിച്ചു.
ടീച്ചറുടെ കാലില്‍ കയറി നിന്ന് മസാജ് ചെയ്യുന്ന കുട്ടിയുടെ വീഡിയോ; ഇതെന്തെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ
ഒന്ന് പൊട്ടിയാൽ തീരാവുന്നതേയുള്ളൂ; പെട്ടി തുറന്നപ്പോള്‍ കണ്ടത് 10 ബോംബുകള്‍, ഭയന്ന് സോഷ്യൽ മീഡിയ
മുംബൈ നഗരത്തിന് മഴയുമായി പ്രത്യേക ആത്മബന്ധമുണ്ടെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. ശക്തമായ മഴ മുംബൈയുടെ താഴ്ന്ന പ്രദേശങ്ങളെ വെളളത്തില്‍ മുക്കുമെങ്കിലും മുംബൈ എല്ലാ മഴക്കാലും അതിജീവിക്കും. കാരണം മുംബൈ നഗരത്തിനും മഴയ്ക്കും തമ്മിലൊരു പ്രത്യേക ആത്മബന്ധമുണ്ട്. നഗരത്തിന്‍റെ ആത്മാവ് അസാമാന്യമാണ്, ആളുകൾ കുഴപ്പങ്ങളിലൂടെ നാവിഗേറ്റ് ചെയ്യാനുള്ള വഴികൾ കണ്ടെത്തുന്നു. ഇത് ശരിക്കും മൺസൂണുമായുള്ള സ്നേഹ-വിദ്വേഷ ബന്ധമാണ്' ഒരു കാഴ്ചക്കാരന്‍ കുറിച്ചു. അതേസമയം കനത്ത മഴയെ തുടർന്ന് മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടു. അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴ ഗാർബ നൃത്തം പോലുള്ള നവരാത്രി ആഘോഷങ്ങളെ തടസ്സപ്പെടുത്തി.
യുദ്ധവും പ്രതിരോധവും; യുദ്ധാനന്തരം കരയറുമോ ഇസ്രയേലിന്‍റെ സമ്പദ് വ്യവസ്ഥ