ആയുസിന്‍റെ ബലം...; തെറിച്ചുപോയ സ്കൂട്ടര്‍ നേരെ കാറിന് അടിയിലേക്ക്, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതികൾ, വീഡിയോ

റോഡില്‍ നിന്നും തെന്നിവീണ സ്കൂട്ടി നേരെ പോയത് എതിരേ വന്ന കാറിന്‍റെ ഇടിയിലേക്ക്. സ്കൂട്ടറില്‍ ഉണ്ടായിരുന്ന യുവതികള്‍ റോഡിലേക്ക് തെറിച്ച് വീണു. 

video of the young women who escaped with their scooter fell under the car went viral

റോഡ് അപകടങ്ങളില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നവരുണ്ട്. ആയുസിന്‍റെ ഭാഗ്യം കൊണ്ട് എന്ന് നാട്ടുമൊഴിയില്‍ പറയും. എന്നാല്‍, അത്തരം സംഭവങ്ങളുടെ യഥാര്‍ത്ഥ്യ ദൃശ്യങ്ങള്‍ കണ്ടാല്‍ അതെങ്ങനെ സംഭവിച്ചു എന്ന അതിശയത്തിലാകും നമ്മളില്‍ പലരും. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് ഭാഗ്യത്തിന് രക്ഷപ്പെട്ടെന്ന് കുറിപ്പെഴുതിയത്. 

അർഹന്ത് ഷെല്‍ബി എന്ന എക്സ് ഹാന്‍റില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. സ്ഥലംഎവിടെയെന്ന് വ്യക്തമല്ലെങ്കിലും സിസിടിവി ദൃശ്യങ്ങൾ ജനുവരി ഒന്നിന് രാവിലെ പത്തരയോടെ സംഭവിച്ചതാണെന്ന് വ്യക്തമാക്കുന്നു. ആദ്യ കാഴ്ചയില്‍ വിജനമായ ഒരു തെരുവിലൂടെ സ്കൂട്ടറില്‍ വരുന്ന രണ്ട് യുവതികളെ കാണാം. ഇവര്‍ സിസിടിവിയില്‍ നിന്നും മറയുന്നതിന് മുമ്പ് റോഡില്‍ വണ്ടി തെന്നി വീഴുന്നു. എന്നാല്‍ രണ്ടാമത്തെ കാഴ്ച നമ്മളെ ശരിക്കും അത്ഭുതപ്പെടുത്തും. 

പറന്നിറങ്ങവെ പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങി കടലില്‍ വീഴുന്ന നാവിക സേനാ ഉദ്യോഗസ്ഥരുടെ വീഡിയോ വൈരൽ

വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസ് പക്ഷേ, മുഖംമൂടി ധരിച്ചില്ല; മോഷണം തത്സമയം കണ്ട് വീട്ടുടമ; പിന്നീട് സംഭവിച്ചത്

തെന്നിവീണ സ്കൂട്ടര്‍ നേരെ പോയി നിന്നത് എതിരെ വന്ന ഒരു കാറിന്‍റെ അടിയിലേക്ക്. ഇതിനിടെ യുവതികൾ ഒന്ന് രണ്ട് മലക്കം മറിഞ്ഞ് കാര്യമായ പരിക്കുകളില്ലാതെ റോഡില്‍ നിന്നും എഴുന്നേറ്റ് വരുന്നതും കാണാം. അപകടം കണ്ട് കാര്‍ പെട്ടെന്ന് നിര്‍ത്തിയതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. മിക്ക കാഴ്ചാക്കാരും സ്കൂട്ടര്‍ തെന്നിമറിയാന്‍ എന്താണ് കാരണമെന്ന് ചോദിച്ചെത്തി. 

റോഡില്‍ ആരെങ്കിലും എണ്ണ ഒഴിച്ചതാകുമെന്ന് ഒരു കാഴ്ചക്കാരന്‍ തമാശ പറഞ്ഞു. ഒരു പ്രോ പോലെ സ്ലൈഡ് ചെയ്യുന്നു. ദൈവാനുഗ്രഹത്താൽ രണ്ടുപേർക്കും പരിക്കുകളൊന്നുമില്ല. വീഡിയോയിലെ സംഭവം എവിടെ നടന്നതാണെന്ന് വ്യക്തമല്ല.  ജനുവരി ഒന്നാം തിയതി ഒരേ ദിശയിലേക്ക് പോവുകയായിരുന്ന സ്കൂട്ടിറില്‍ ലോറി തട്ടി ചേര്‍ത്ത സ്വദേശിനിയായ ഒരു സ്ത്രീ മരിച്ചിരുന്നു. 

'ദേ ഇതാണ്, ഏറ്റവും കഠിനമായ ആ കാര്യം'; സ്വിഗ്ഗി ഡെലിവറി പെൺകുട്ടി നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വീഡിയോ വൈറൽ


 

Latest Videos
Follow Us:
Download App:
  • android
  • ios