പുലർച്ചെ ഒന്നരയ്ക്ക് ടെക്കിയെയും കുടുംബത്തെയും 80 കിലോമീറ്റർ വേഗതയിൽ പിന്തുടർന്ന് അക്രമിക്കുന്ന വീഡിയോ വൈറൽ
മണിക്കൂറില്‍ 80 നും 100 നും ഇടയില്‍ വേഗതയില്‍ പോകുന്ന ഒരു കാറിന്‍റെ ഡാഷ്കാം ദൃശ്യങ്ങളാണ് പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ പോകുന്ന വഴി നീളെ ഇരുവശത്ത് നിന്നും ഇടയ്ക്കിടയ്ക്ക് ആളുകള്‍ കല്ലുകളും വടികളും കാറിന് നേരെ വലിച്ചെറിയുന്നതും അടിക്കുന്നതും കാണാം.
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മോഷ്ടാട്ടകളുടെയും അക്രമികളുടെയും സിസിടിവി വിഡിയോകളും ഡാഷ്കാം വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. ഒരു വീഡിയോയില്‍ പഞ്ചാബിലെ അമൃത്സറിലെ ഒരു വീട് അക്രമിക്കുന്ന മൂന്ന് മുഖം മൂടികളുടെ സിസിടിവി ദൃശ്യങ്ങളായിരുന്നെങ്കില്‍ മറ്റൊരു വീഡിയോയില്‍ പൂനെയിലെ ഒരു ടെക്കിയും കുടുംബവും കാറിൽ സഞ്ചരിക്കവേ പല പ്രദേശങ്ങളില്‍ വച്ച് നിരവധി പേരാൽ അക്രമിക്കപ്പെടുന്ന ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. മഹാരാഷ്ട്രയിലെ പൂനെയിലെ സൂസിൽ നിന്നുള്ള 42 കാരനായ സോഫ്റ്റ്‍വെയർ എഞ്ചിനീയറെയും ഭാര്യയെയും ശനിയാഴ്ച രാത്രി പൂനെയിലെ ലാവലെ-നന്ദേ റോഡിൽ മോട്ടോർ സൈക്കിളിലെത്തിയ ഒരു സംഘം ആളുകൾ പിന്തുടരുകയും ആക്രമിക്കുകയും ചെയ്തതായി വീഡിയോയിൽ പറയുന്നു. കുടുംബത്തെ കാറിലും ബൈക്കിലുമായി പിന്തുടര്‍ന്നെന്നും ഗുണ്ടകള്‍ ഇരുമ്പ് വടികള്‍ ഉപയോഗിച്ച് അക്രമിച്ചെന്നും വീഡിയോയില്‍ പറയുന്നു.
മണിക്കൂറില്‍ 80 നും 100 നും ഇടയില്‍ വേഗതയില്‍ പോകുന്ന ഒരു കാറിന്‍റെ ഡാഷ്കാം ദൃശ്യങ്ങളാണ് പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ പോകുന്ന വഴി നീളെ ഇരുവശത്ത് നിന്നും ഇടയ്ക്കിടയ്ക്ക് ആളുകള്‍ കല്ലുകളും വടികളും കാറിന് നേരെ വലിച്ചെറിയുന്നതും അടിക്കുന്നതും കാണാം. സൂസിലെ വീട്ടിലെത്തും വരെ അക്രമികള്‍ തങ്ങളെ പിന്തുടര്‍ന്നെന്ന് രവി കർണാനിയെയും ഭാര്യയും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ട് മോട്ടോര്‍ സൈക്കിളിലും ഒരു കാറിലുമായി അക്രമികള്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ തങ്ങളെ പിന്തുടര്‍ന്നെന്നും വിവിധ പ്രദേശങ്ങളിലായി നാല്പതോളം പേര്‍ അക്രമിച്ചെന്നും പരാതിയില്‍ പറയുന്നു. "ഞങ്ങൾ ആക്രമിക്കപ്പെട്ടു!! ഇരുമ്പ് വടികളും കല്ലുകളും വടികളുമായി വിവിധ സ്ഥലങ്ങളിലായി 40 ഓളം പേർ ഞങ്ങളുടെ കാറിനെ ആക്രമിക്കുകയായിരുന്നു, രണ്ട് ബൈക്കുകളും പ്രാദേശിക ഗുണ്ടകളുമായി വന്ന കാറും 80 കിലോമീറ്റർ വേഗതയിൽ ഞങ്ങളെ പിന്തുടരുന്നു !! പട്രോളിംഗ് നടത്തുകയാണെന്ന് പറഞ്ഞ് പ്രാദേശിക പോലീസ് അവരുടെ പക്ഷം ചേർന്നു," രവി കർണാനി വീഡിയോടൊപ്പം എഴുതി.
'സാറേ... എന്‍റെ കോഴി മോഷണം പോയി'; പോലീസുകാരനോട് കോഴി മോഷണം പോയ കാര്യം പറയുന്ന കുട്ടിയുടെ വീഡിയോ വൈറൽ
വീഡിയോടൊപ്പം കാറിന് സംഭവിച്ച കേടുപാടുകളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. പൂനെയിലെ ഭുഗാവിനടുത്തുള്ള ഭുകുമിലേക്ക് ഒരു സുഹൃത്തിന്‍റെ വീട്ടില്‍ അത്താഴത്തിനായി പോയപ്പോഴാണ് സംഭവം നടന്നതെന്ന് രവി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. "ഞങ്ങളുടെ പട്ടിയും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. വീട്ടിലേക്കുള്ള വഴിയിൽ, സൂസിലെ വീട്ടിലേക്ക് പോകാൻ ഞങ്ങൾ നന്ദെ വഴിയാണ് മടങ്ങിയത്. മടങ്ങിപ്പോകുമ്പോൾ ഒരു കൂട്ടം ആളുകൾ റോഡരികിൽ നിൽക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. റോഡരികില്‍ നിന്നവരില്‍ ചിലരുടെ കൈയില്‍ ഇരുമ്പ് വടികള്‍ ഉണ്ടായിരുന്നു. അവർ കാർ നിർത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഞാനത് ചെയ്തില്ല. പെട്ടെന്ന് രണ്ട് പേര്‍ മോട്ടോർ സൈക്കിളില്‍ പിന്തുടരുന്നത് ശ്രദ്ധിച്ചത്. അവര്‍ ഇരുമ്പ് വടികളുമായി കാര്‍ നിർത്താന്‍ ആവശ്യപ്പെട്ടു. ഇരുമ്പ് കമ്പി ഉപയോഗിച്ച് കാറില്‍ അടിക്കുകയും ചെയ്തു.' അദ്ദേഹം പറയുന്നു. എന്നാല്‍ സംഭവം അന്വേഷിക്കുന്നുവെന്നായിരുന്നു പോലീസിന്‍റെ മറുപടി.