'യേ ദില്‍ ഹൈ മുഷ്കില്‍ ജീനാ യഹാ...'; മുംബൈ ലോക്കല്‍ ട്രെയിനില്‍ കയറാനുള്ള തിരക്കിന്‍റെ വീഡിയോ !
റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിചേരുന്ന ട്രെയിന്‍, നിര്‍ത്തുന്നതിന് മുമ്പ് തന്നെ ചാടിക്കയറുന്ന യുവതികളാണ് വീഡിയോയില്‍. ഏതാണ്ട് പതിനഞ്ച് സെക്കറ്റുള്ള വീഡിയോയില്‍ ട്രെയിന്‍ നിര്‍ത്തുന്നതിന് മുമ്പ് തന്നെ സീറ്റുകളിലെല്ലാം ആളുകള്‍ നിറയുന്നു.
1956 ല്‍ ഇറങ്ങിയ സിഐഡി എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി മഹമ്മദ് റാഫിയും ഗീതാ ദത്തും ചേര്‍ന്ന് പാടിയ 'യേ ദില്‍ ഹൈ മുഷ്കില്‍ ജീനാ യഹാ.....' എന്ന പാട്ട് അക്കാലത്തെ മുംബൈയിലെ തിരക്കിനെ കുറിച്ചായിരുന്നു. 1956 കഴിഞ്ഞ് വര്‍ഷം ആറുപതിലേറെ കഴിഞ്ഞെങ്കിലും മുംബൈയിലെ തിരക്ക് കൂടുകയല്ലാതെ കുറഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഓരോ ദിവസവും ആ തിരക്കിലേക്ക് പുതിയ പുതിയ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ വന്നു കൊണ്ടേയിരുന്നു. 2023 ലും ആ തിരക്കിന് യാതൊരു കുറവുമില്ലെന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ആ ദൃശ്യങ്ങള്‍ക്കും ഉപയോഗിച്ചത് പഴയ ആ മുഹമ്മദ് റാഫ് ഗാനം തന്നെ, 'യേ ദില്‍ ഹൈ മുഷ്കില്‍ ജീനാ യഹാ...'
'ദ സ്കിന്‍ ഡോക്ടര്‍' എന്ന എക്സ് ഉപയോക്താവാണ് വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്. ഒപ്പം അദ്ദേഹം ഇങ്ങനെ എഴുതി, ' ഈ ദുഃഖകരവും ഭയാനകവും നിലവാരമില്ലാത്തതുമായ ജീവിതം നിങ്ങൾ കണ്ടെത്തും. എന്നാൽ സൗത്ത് ബോംബെയിൽ സുഖമായി ജീവിക്കുന്ന സമ്പന്നരും ഉണർന്നിരിക്കുന്നവരും ഇതിനെ 'മുംബൈയുടെ സ്പിരിറ്റ്' ആയി ഗ്ലാമറൈസ് ചെയ്യുന്നു, സാധാരണ മുംബൈക്കാർക്ക് നൽകുന്ന ഒരു 'ജുഞ്ജുന', അങ്ങനെ അവർക്ക് അവരുടെ ദുരിതത്തെക്കുറിച്ച് കൂടുതൽ സുഖം തോന്നുകയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെടാതിരിക്കുകയും ചെയ്യുന്നു.' ഒപ്പം പങ്കുവച്ച ദൃശ്യം നിങ്ങളെ ഭയപ്പെടുത്തും. റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിചേരുന്ന ട്രെയിന്‍, നിര്‍ത്തുന്നതിന് മുമ്പ് തന്നെ ചാടിക്കയറുന്ന യുവതികളാണ് വീഡിയോയില്‍. ഏതാണ്ട് പതിനഞ്ച് സെക്കറ്റുള്ള വീഡിയോയില്‍ ട്രെയിന്‍ നിര്‍ത്തുന്നതിന് മുമ്പ് തന്നെ സീറ്റുകളിലെല്ലാം ആളുകള്‍ നിറയുന്നു. എല്ലാവരും ജോലി കഴിഞ്ഞ് രാത്രി വീടുകളിലേക്ക് പോകാനുള്ള തത്രപ്പാടിലാണെന്ന് വ്യക്തം.
'വണ്ടി ട്രാഫിക് ബ്ലോക്കില്‍, ഡ്രൈവര്‍ മദ്യ ഷാപ്പില്‍'; വൈറലായി ഒരു വീഡിയോ !
ട്വിറ്റര്‍ ഉപയോക്താവ്, മുംബൈയുടെ രണ്ട് പ്രദേശങ്ങളെ എങ്ങനെയാണ് ഭരണകൂടവും ആളുകളും നോക്കിക്കാണുന്നത് എന്നതിനെ കുറിച്ച് വ്യക്തമായൊരു ധാരണ തരുന്നു. തെക്കന്‍ മുംബൈയിലെ സമ്പന്നര്‍, വടക്കന്‍ മുംബൈയിലെ സാധാരണക്കാരുടെ ജീവിത പ്രാരാബ്ദങ്ങളെ 'മുംബൈയുടെ സ്പിരിറ്റ്' എന്ന് വിളിച്ച് ഗ്ലാമറൈസ് ചെയ്യുന്നതിനാല്‍ സാധാരണക്കാരന്‍റെ അതിജീവിതം ഇന്നും തുടരുന്നുവെന്ന് അദ്ദേഹം എഴുതുന്നു. വീഡിയോ ഇതിനകം ഏതാണ്ട് ഒമ്പത് ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കുറിപ്പുമായെത്തിയത്. “എല്ലാത്തിനുമുപരി, ഇത് വളരെ അപകടകരമാണ്. ഞാൻ ഒരിക്കലും ഇതുപോലൊരു ട്രെയിനിൽ കയറാറില്ല. ഒരു കാഴ്ചക്കാരനെഴുതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക