മൈനസ് 25 ഡിഗ്രി തണുപ്പില്‍ ഒരു ഗുജറാത്തി കല്യാണം; തണുത്ത് വിറച്ച് അതിഥികള്‍; വൈറലായി വീഡിയോ!


വിവാഹവേദിയില്‍ വച്ച് വരന്‍ വധുവിനെ ആലിംഗനം ചെയ്തപ്പോള്‍ അതിഥികള്‍ ആവേശഭരിതരായി ശബ്ദമുണ്ടാക്കുന്നുതും വീഡിയോയില്‍ കേള്‍ക്കാം.

video of the guests shivering in the cold at a Gujarati wedding in minus 25 degrees Celsius has gone viral BKG

ന്ത്യയിലെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സ്ഥലങ്ങളില്‍ പ്രധാനപ്പെട്ടവയായി ഇതുവരെ അറിയപ്പെട്ടിരുന്നത് ജയ്പൂർ, ഉദയ്പൂർ, ജോധ്പൂർ, കേരളം തുടങ്ങിയ സ്ഥലങ്ങളാണ്. അതേസമയം ഹണിമൂണിനായി ഹിമാലയത്തിന്‍റെ താഴ്വാരങ്ങളിലെ മഞ്ഞ് മൂടിയ വിനോദസഞ്ചാര സ്ഥലങ്ങളും ആളുകള്‍ തെരഞ്ഞെടുക്കുന്നു. അതോടൊപ്പം പ്രീവെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് തുടങ്ങിയവയ്ക്കും വിവിധ പ്രദേശങ്ങള്‍ ആളുകള്‍ തെരഞ്ഞെടുക്കുന്നു. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു ഗുജറാത്തി കല്യാണ വീഡിയോ ഈ സങ്കല്പങ്ങളെ അടപടലം തകിടം മറിച്ചു. 

ഹിമാചൽപ്രദേശിലെ മഞ്ഞുമൂടിയ സ്‌പിതി താഴ്‌വരയായിരുന്നു ഗുജറാത്തിൽ നിന്നുള്ള ഒരു വരനും വധുവും തങ്ങളുടെ വിവാഹവേദിയായി തെരഞ്ഞെടുത്തത്. ഹിമാചല്‍പ്രദേശ് സര്‍ക്കാറിലെ ഒരു ഉദ്യോഗസ്ഥനായ അജയ്  ബന്‍യാലാണ് തണുത്ത് വിറച്ച ഈ വിവാഹത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി, 'ഇതുപോലൊരു വിവാഹം! കാമുകിയുടെ പിടിവാശി കാരണം ഗുജറാത്തിൽ നിന്നുള്ള പ്രണയ ജോഡികൾ സ്പിതിയിൽ എത്തുകയും മൈനസ് 25 ഡിഗ്രി തണുപ്പില്‍ വിവാഹ വേദി അലങ്കരിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ആദ്യ കേസാണിത്. ഇന്ന് (ഫെബ്രുവരി 26) സ്പിതിയിലെ മുരാംഗിൽ ഒരു അതുല്യ വിവാഹം നടന്നു. ഇതൊരു ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന്‍റെ ഉദാഹരണമാണ്. മൂടൽമഞ്ഞുള്ള സാഹചര്യങ്ങൾക്കിടയിലാണ് വീഡിയോ തുറക്കുന്നത്, താഴ്‌വരയ്ക്ക് ചുറ്റും മഞ്ഞുമൂടിയ മലനിരകൾ. മഹീന്ദ്ര ഥാറിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ, ആവേശഭരിതയായ വധു ഫോട്ടോഗ്രാഫുകൾക്ക് പോസ് ചെയ്യുന്നത് കണ്ടു.' 

'നന്ദിയുണ്ട് സാറേ'; കാനഡയില്‍ പറന്നിറങ്ങിയ പാക് എയര്‍ഹോസ്റ്റസ് മുങ്ങി !

ലൈവ് ഷോയിൽ ഹണിമൂണിനെ കുറിച്ച് ചോദ്യം; അവതാരകന്‍റെ കരണം അടിച്ച് പുകച്ച് പാക് ഗായിക, വീഡിയോ വൈറൽ

വിവാഹവേദിയില്‍ വച്ച് വരന്‍ വധുവിനെ ആലിംഗനം ചെയ്തപ്പോള്‍ അതിഥികള്‍ ആവേശഭരിതരായി ശബ്ദമുണ്ടാക്കുന്നുതും വീഡിയോയില്‍ കേള്‍ക്കാം. ഹിമാലയത്തിന്‍റെ താഴ്വാരയില്‍ നിന്നും വിവാഹം കഴിക്കുക എന്നത് വധുവിന്‍റെ ആഗ്രഹമായിരുന്നു. എന്നാല്‍, മൈനസ് 25 ഡിഗ്രി തണുപ്പില്‍ വിവാദ വേദിയൊരുക്കുക അത്ര എളുപ്പമായിരുന്നില്ല. അത് പോലെ തന്നെ വിവാഹം ചിത്രീകരിക്കാന്‍ ക്യാമറാമാന്മാരും ഏറെ പാടുപെട്ടു. വീഡിയോയില്‍ അതിഥികളെല്ലാം തന്നെ കണ്ണ് മാത്രം വെളിയില്‍ കാണിച്ച് ശരീരം മുഴുവനും കബിളികൊണ്ട് മൂടിപുതച്ചാണ് നിന്നത്. ലാഹുൽ, സ്പിതി ജില്ലയിലെ ഉദയ്പൂർ തഹസിൽ സ്ഥിതി ചെയ്യുന്ന മുരാംഗ് വില്ലേജിലാണ് സംഭവമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.  എന്നാല്‍ വീഡിയോയെ ചിലര്‍ അഭിനന്ദിച്ചപ്പോള്‍ മറ്റ് ചിലര്‍‌ രൂക്ഷമായി വിമര്‍ശിച്ചു. 'ഇനി ഇതാകും ട്രന്‍റ്. പരിപാടി കഴിഞ്ഞ് അതിഥികളും വധൂവരന്മാരും പോകും. വിവാഹത്തിന്‍റ ബാക്കിയായി മാലിന്യം മുഴുവനും ആ മഞ്ഞില്‍ കിടക്കും' ഒരു കാഴ്ചക്കാരന്‍ അസ്വസ്ഥതയോടെ കുറിച്ചു. 

'ലയണ്‍ മെസി'; സിംഹം, കുട്ടികളുടെ ഫുട്ബോള്‍ കളി ആസ്വദിക്കുന്ന വീഡിയോ വൈറല്‍!

Latest Videos
Follow Us:
Download App:
  • android
  • ios