ഇരുകൈയിലും തോക്കുമായി ഓടുന്ന ബൈക്കിന് പുറകില്‍ എഴുന്നേറ്റ് നില്‍ക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍ !

യമഹ ആര്‍15 നെ പോലെ തോന്നിക്കുന്ന സ്പോര്‍ട്സ് ബൈക്കില്‍ ഒരു ആണ്‍കുട്ടിയുടെ പുറകിലായി ഒരു പെണ്‍കുട്ടി നില്‍ക്കുന്നു. പെണ്‍കുട്ടിയുടെ രണ്ട് കൈയിലും തോക്ക് പിടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. 

video of the girl standing behind the running bike with a gun in both hands went viral bkg


നീണ്ട് നിവര്‍ന്ന് പുതിയ ദേശീയ പാതകള്‍ വന്നതോടെ ബൈക്ക് സ്റ്റണ്ടുമായി യുവതി - യുവാക്കള്‍ റോഡുകളിലാണ്, പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍. ദിനംപ്രതി ബൈക്ക് സ്റ്റണ്ടിന്‍റെ നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പരസ്പരം അഭിമുഖമായിരുന്ന് ബൈക്ക് സ്റ്റണ്ട് നടത്തുന്ന പെണ്‍കുട്ടികളുടെ വീഡിയോ ആഴ്ചകള്‍ക്ക് മുമ്പാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിനിടെയാണ് ഇന്‍സ്റ്റാഗ്രാമിലും പിന്നീട് ട്വിറ്ററിലും (X) വൈറലായ ഒരു ബൈക്ക് സ്റ്റണ്ട് വീഡിയോ പ്രചരിച്ചത്. 

ബീഹാറിൽ നിന്നുള്ള വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത് പട്‌നയിലെ മാധ്യമപ്രവർത്തകനാണ്. യമഹ ആര്‍15 നെ പോലെ തോന്നിക്കുന്ന സ്പോര്‍ട്സ് ബൈക്കില്‍ ഒരു ആണ്‍കുട്ടിയുടെ പുറകിലായി ഒരു പെണ്‍കുട്ടി നില്‍ക്കുന്നു. പെണ്‍കുട്ടിയുടെ രണ്ട് കൈയിലും തോക്ക് പിടിച്ചിരിക്കുന്നത് കാണാം. ഇടയ്ക്ക് തോക്കുകള്‍ ആകാശത്തേക്ക് ഉയര്‍ത്തിയും താഴ്ത്തിയും പെണ്‍കുട്ടി ബൈക്കിന് പുറകില്‍ നില്‍ക്കുകയാണ്. പാട്നയുടെ മറൈന്‍ ഡ്രൈവ് എന്ന് അറിയപ്പെടുന്ന ജെപി ഗംഗാ പാതയിലാണ് ഈ ബൈക്ക് സ്റ്റണ്ട് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു. ഇന്‍സ്റ്റാഗ്രാമില്‍ ഹിറ്റായിരുന്ന വീഡിയോ ട്വറ്ററിലെത്തിയപ്പോള്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. 

രാത്രി ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഗ്രാമത്തിലെ ജീവനുകളെ തുടച്ച് നീക്കിയ ആ ദുരന്തത്തിന് 37 വയസ് !

ഭയമോ അതെന്ത്? വെറും കൈകൊണ്ട് മച്ചില്‍ നിന്നും രണ്ട് കൂറ്റന്‍ പാമ്പുകളെ പിടിക്കുന്ന യുവതിയുടെ വീഡിയോ വൈറല്‍!

ബൈക്ക് ആരുടേതാണെന്നോ, അത് ഓടിച്ചിരുന്ന ആണ്‍കുട്ടിയും തോക്ക് പിടിച്ചിരുന്ന പെണ്‍കുട്ടിയും ആരെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍, ഇവരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് പട്ന പോലീസ് സൂപ്രണ്ട് വൈഭവ് ശർമ്മ അറിയിച്ചു. ബൈക്കിന്‍റെ രജിസ്ട്രേഷൻ നമ്പർ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ന്യൂസ് 24 ഓൺലൈനിൽ റിപ്പോർട്ട് ചെയ്തു. ജെപി ഗംഗാ പാതയുടെ രണ്ടാം ഘട്ടം മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ഇന്‍സ്റ്റാഗ്രാം റീലുകള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥികള്‍ ബൈക്ക് സ്റ്റണ്ടുകള്‍ നടത്തുന്നത് പതിവായത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Latest Videos
Follow Us:
Download App:
  • android
  • ios