'വാവ് വാട്ട് എ ബ്യൂട്ടി'; ക്രിക്കറ്റ് കളിക്കിടെ വീശിയടിച്ച പൊടിക്കാറ്റിന്‍റെ വീഡിയോ വൈറല്‍ !

' വാട്ട് എ ബ്യൂട്ടി, പൂജപ്പുര മൈതാനം വൃത്തിയാക്കുന്നതിനുള്ള പുതിയ സംവിധാനം നിങ്ങള്‍ കാണുക' എന്നായിരുന്നു കമന്‍റേറ്ററുടെ കമന്‍റ്. 

Video of the Dust Devil phenomenon that took place during a cricket game at Poojappura ground has gone viral bkg


തിരുവന്തപുരം പൂജപ്പുരയില്‍ ഇന്നലെ (1.10.'24) ക്രിക്കറ്റ് കളിക്കിടെ മീറ്ററുകളോളം ഉയരത്തില്‍ ഉയര്‍ന്ന് പൊങ്ങിയ പൊടിപടലങ്ങള്‍ അടങ്ങിയ ചുഴലിക്കാറ്റിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ചൂട് കൂടുന്നതിന് പിന്നാലെ തുറസായ സ്ഥലങ്ങളില്‍ രൂപപ്പെടുന്ന ഇത്തരം പൊടിക്കാറ്റുകളെ സാധാരണ 'ഡെസ്റ്റ് ഡെവിള്‍' പ്രതിഭാസം ( Dust Devil phenomenon ) എന്നാണ് വിളിക്കുന്നത്. ഇന്നലെ ഉച്ചയോടെ പൂജപ്പുര മൈതാനത്താണ് പൊടിക്കാറ്റ് ശക്തമായത്. ഇതിന്‍റെ വീഡിയോ ക്രിക്കറ്റ് കളിക്കാനെത്തിയ ചിലര്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. പൊടിക്കാറ്റ് വീശിയതോടെ ക്രിക്കറ്റ് കളിക്കിടെ നടക്കുന്ന അനൌണ്‍സ്മെന്‍റ് പൊടിക്കാറ്റിനെ കുറിച്ചായി. ' വാട്ട് എ ബ്യൂട്ടി, പൂജപ്പുര മൈതാനം വൃത്തിയാക്കുന്നതിനുള്ള പുതിയ സംവിധാനം നിങ്ങള്‍ കാണുക' എന്നായിരുന്നു കമന്‍റേറ്ററുടെ കമന്‍റ്. 

വെറും അമ്പത് വര്‍ഷം; അപ്രത്യക്ഷമായത് 68,000 സ്ക്വയർ കിലോമീറ്റര്‍ വലിപ്പമുള്ള കടല്‍ !

അസാധാരണം !; നേരം ഇരുട്ടി വെളുത്തപ്പോള്‍ റേഡിയോ സ്റ്റേഷന്‍റെ 200 അടി ടവര്‍ കാണാനില്ല !

രണ്ട് പൊടിക്കാറ്റുകളാണ് ക്രിക്കറ്റ് ഗ്രൌണ്ടില്‍ രൂപപ്പെട്ടത്. ആദ്യത്തെ പൊടിക്കാറ്റ് മീറ്ററുകളോളം ഉയരത്തില്‍ ഏതാണ്ട് ഒരു മിനിറ്റോളം നീണ്ട് നിന്നു. അതിന്‍റെ പൊടി അടങ്ങിയപ്പോള്‍ രണ്ടാമത്തെ പൊടിക്കാറ്റ് രൂപപ്പെട്ടു. ഇതും മീറ്ററുകളോളം ഉയരത്തില്‍ ഉയര്‍ന്നു. ഏതാണ്ട് ഒന്നര മിനിറ്റോളം നേരം പൊടിപടലങ്ങള്‍ ഒരു ചുഴലിയുടെ രൂപത്തില്‍ ആകാശത്തേക്ക് ഉയര്‍ന്നു. ചൂട് കൂടുന്ന കാലാവസ്ഥയില്‍ പൊടിയുള്ള മൈതാനങ്ങളില്‍ ഇത്തരം പ്രതിഭാസങ്ങള്‍ സാധാരണമാണ്. ഇവ അപകടകാരികളല്ലെങ്കിലും പൊടിചുഴലിക്ക് ഇടയില്‍ പെടാതെ ശ്രദ്ധിക്കണമെന്നും വിദഗ്ദര്‍ പറയുന്നു. കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി കണ്ടുവരുന്ന പ്രതിഭാസമാണ് ഡെസ്റ്റ് ഡെവിള്‍. വരും ദിവസങ്ങളില്‍ ചൂട് കൂടുന്നതിനാല്‍ ഡെസ്റ്റ് ഡെവിള്‍ പ്രതിഭാസം സജീവമാകാണെന്നും ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. 

സ്കൂളിലെ 'നല്ല വിദ്യാർത്ഥി'ക്ക് സമ്മാനിച്ച പുസ്തകം; 120 വർഷത്തിന് ശേഷം സ്കൂൾ ലൈബ്രറിയിലേക്ക് തിരിച്ചെത്തി !

Latest Videos
Follow Us:
Download App:
  • android
  • ios