വിമാന ചിറകിൽ കയറി ഡാൻസ് കളിച്ച് ക്യാബിൻ ക്രൂ, അപകടകരമായ ഫോട്ടോ സ്റ്റണ്ട്; വീഡിയോ വൈറല്‍, പിന്നാലെ നടപടി

വീഡിയോയുടെ തുടക്കത്തിൽ ഒരു വനിതാ ഫ്ലൈറ്റ് അറ്റൻഡന്‍റാണ് വിമാനത്തിന്‍റെ ചിറകിൽ കയറി നിന്ന് നൃത്തം ചെയ്യുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നു. തുടർന്ന് ഒരു പുരുഷ സഹപ്രവർത്തകനും അവളോടൊപ്പം ചേരുന്നത് വീഡിയോ കാണാം.

video of the cabin crew dancing on the wing of the plane has gone viral bkg

ബോയിംഗ് 777 വിമാനത്തിന്‍റെ ചിറകിൽ കയറി സ്വിസ് ഇന്‍റർനാഷണൽ എയർ ലൈനിലെ ക്യാബിൻ ക്രൂ അംഗങ്ങൾ നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. വീഡിയോ പകര്‍ത്തുന്നതിനൊപ്പം അവര്‍ അപകടകരമായ രീതിയില്‍ ഫോട്ടോയും പകര്‍ത്തി. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ കർശന നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു കഴിഞ്ഞു. എയർപോർട്ട് ടെർമിനലിൽ വിമാനം കാത്ത് നിന്ന ഒരു യാത്രക്കാരനാണ് ഇപ്പോൾ വൈറലായ വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്.

വീഡിയോയുടെ തുടക്കത്തിൽ ഒരു വനിതാ ഫ്ലൈറ്റ് അറ്റൻഡന്‍റാണ് വിമാനത്തിന്‍റെ ചിറകിൽ കയറി നിന്ന് നൃത്തം ചെയ്യുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നത്. തുടർന്ന് ഒരു പുരുഷ സഹപ്രവർത്തകനും അവളോടൊപ്പം ചേരുന്നത് വീഡിയോ കാണാം. ഒരു സീനിയർ ക്യാബിൻ മേധാവിയാണെന്ന് കരുതപ്പെടുന്ന രണ്ടാമത്തെയാള്‍ വിമാനത്തിന്‍റെ ചിറകിൽ കയറി നിന്ന് പലതരത്തിൽ പോസ് ചെയ്ത് ഫോട്ടോ എടുക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. മറ്റ് രണ്ട് ഗ്രൗണ്ട് ക്രൂ അംഗങ്ങൾ വിമാനത്തിന്‍റെ എഞ്ചിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുന്നതിന്‍റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇന്ധനം തീരാറായപ്പോള്‍, ലാന്‍റിംഗിന് അനുമതി ലഭിച്ചില്ല; യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ പൈലറ്റ് ചെയ്തത് !

ഓടുന്ന ഗുഡ്സ് ട്രെയിനിന് അടിയില്‍ പാളത്തിന് നടുവിലായി കിടക്കുന്ന സ്ത്രീയുടെ വീഡിയോ വൈറല്‍ !

ഈ മാസം ആദ്യം റെക്കോർഡ് ചെയ്ത വീഡിയോ സ്വിസ് ഇന്‍റർനാഷണൽ എയർലൈൻസ് മാനേജ്‌മെന്‍റിൽ വലിയ രോഷത്തിന് കാരണമായി. ഇത്തരത്തിൽ ഒരു പ്രവർത്തി വെച്ച് പൊറുപ്പിക്കാനാവില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് എയർലൈൻസ് പുറത്തുവിട്ട പ്രസ്താവനയിൽ സ്വിസ് വക്താവ് മൈക്കൽ പെൽസർ അറിയിച്ചത്. വീഡിയോ രസകരമായി തോന്നാമെങ്കിലും അത്യന്തം അപകടകരമായ ഒരു പ്രവർത്തിയാണ് ക്യാബിൻ ക്രൂ അംഗങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബോയിംഗ് 777 -ന്‍റെ ചിറകുകൾക്ക് ഏകദേശം 16.4 അടി ഉയരമുണ്ട്. അത്രയും ഉയരത്തിൽ നിന്ന് കഠിനമായ പ്രതലത്തിലേക്ക് വീഴുന്നത് വലിയ അപകടത്തിന് കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒഴിപ്പിക്കൽ പോലുള്ള ഗുരുതരമായ അടിയന്തിര സാഹചര്യങ്ങളിൽ മാത്രമേ ജീവനക്കാർ വിമാനത്തിന്‍റെ ചിറകിൽ കാലുകുത്താൻ പോലും പാടുള്ളൂവെന്നും പെൽസർ കൂട്ടിച്ചേര്‍ത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios