'ടീച്ചർ ഓഫ് ദി ഇയർ'; കുട്ടികളുടെ വീഡിയോ പകർത്തുന്ന ടീച്ചറുടെ സാഹസത്തിന്‍റെ വീഡിയോ വൈറല്‍
ഒരു വലിയ ഹാളില്‍ കുട്ടികളെല്ലാവരും പലതട്ടുകളിലായി നിരന്നിരിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ടീച്ചര്‍ വിദ്യാര്‍ത്ഥികളുടെ വീഡിയോ പകര്‍ത്തുകയായിരുന്നു.
ഒരു ക്ലാസിലെ കുട്ടികളെല്ലാം ഒരുമിച്ച് ഇരിക്കുന്ന വീഡിയോ എടുക്കാന്‍ ഒരു പ്രൊഫഷണല്‍ ക്യാമറാമാനെ സംബന്ധിച്ച് വലിയ കാര്യമുള്ള ഒന്നല്ല. എന്നാല്‍, ഒരു സാധാരണ പ്രൈമറി ടീച്ചറെ സംബന്ധിച്ച് അല്പം പ്രയാസമുള്ള കാര്യമാണത്. എന്നാല്‍, തമിഴ്‌നാട്ടിലെ സേലത്തുള്ള വൃക്ഷ മോണ്ടിസോറി ഇന്‍റർനാഷണല്‍ സ്കൂളിലെ ഒരു ടീച്ചര്‍ അതിന് എളുപ്പവഴി കണ്ടെത്തിയപ്പോള്‍ അത് കുട്ടികളിലും വലിയ കൌതുകം നിറച്ചു. ദേശീ മോജിറ്റോ എന്ന എക്സ് ഹാന്‍റലില്‍ ഇന്നും 'ടീച്ചര്‍ ഓഫ് ദി ഇയര്‍' എന്ന കുറിപ്പോടെ ഇതിന്‍റെ വീഡിയോ പങ്കുവച്ചപ്പോള്‍ അത് സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ചിരിപ്പിച്ചു.
ഒരു വലിയ ഹാളില്‍ കുട്ടികളെല്ലാവരും പലതട്ടുകളിലായി നിരന്നിരിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അതേസമയം കുട്ടികള്‍ ഇരിക്കുന്ന പടിക്ക് താഴെ ഒരു ടീച്ചര്‍ തലയ്ക്ക് കൈ കുട്ടി ഒരു കൈ കൊണ്ട് മൊബൈല്‍ പിടിച്ച് കിടക്കുന്നതും കാണാം. പിന്നാലെ ടീച്ചറുടെ കാലില്‍ പിടിച്ച് ആരോ വലിക്കുന്നു. ടീച്ചര്‍ തന്‍റെ കൈയിലിരിക്കുന്ന മൊബൈലില്‍ കുട്ടികളുടെ വീഡിയോ ചിത്രീകരിക്കുന്നതും സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ കാണാം. വീഡിയോയുടെ അവസാനം ടീച്ചറുടെ മൊബൈലില്‍ പതിഞ്ഞ കുട്ടികളെ ദൃശ്യവും ചേര്‍ത്തിരിക്കുന്നു. ഇതിനകം നാല് ലക്ഷത്തി നാലായിരം പേരാണ് വീഡിയോ കണ്ടത്. 'വളരെ മനോഹരമായ വീഡിയോ. സുന്ദരരായ കുഞ്ഞു വിദ്യാർത്ഥികൾ ഈ പരിപാടിയില്‍ വളരെ സന്തുഷ്ടരാണ്. ഇത് അവർ എല്ലായ്പ്പോഴും ഓർക്കും.' എന്ന് കുറിച്ചു.
റഷ്യയില്‍ കാട്ടുതീയ്ക്ക് ഉള്ളിലൂടെ കടന്ന് പോകുന്ന തീവണ്ടിയുടെ വീഡിയോ; കണ്ണുതള്ളി സോഷ്യല്‍ മീഡിയ
കുട്ടികളെ സന്തോഷിപ്പിക്കാന്‍ ഏതറ്റം വരെ പോകാനുള്ള ടീച്ചറുടെ തീരുമാനം സമൂഹ മാധ്യമ കാഴ്ചക്കാരെ ഏറെ സന്തോഷിപ്പിച്ചു. 'വീഡിയോ നിർമ്മിക്കാനും ആ സന്തോഷകരമായ പുഞ്ചിരി നൽകാനും ടീച്ചർ എടുത്ത പരിശ്രമം വിലമതിക്കാനാവാത്തതാണ്' ഒരു കാഴ്ചക്കാരനെഴുതി. ഒരു രക്ഷിതാവ് തന്‍റെ മകനെ മോണ്ടിസോറി സ്കൂളില്‍ ചേര്‍ക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തി. ടീച്ചര്‍ നിരങ്ങി നീങ്ങുമ്പോള്‍ ഒരു കുട്ടി ടീച്ചറുടെ സാരി ശരിയാം വണ്ണം വയ്ക്കുന്നത് കണ്ട ഒരു കാഴ്ചക്കാരനെഴുതിയത്. 'അധ്യാപികയുടെ സാരി ശരിയാക്കുന്ന കുട്ടി. എന്‍റെ ചെറിയ മനുഷ്യനോടുള്ള ബഹുമാനം.' മറ്റൊരാൾ എഴുതിയത്. ' ഈ ടീച്ചറോടും ടീച്ചറുടെ സാരി ശരിയാക്കുന്ന കൊച്ചുകുട്ടിയോടുമുള്ള ബഹുമാനം, മനോഹരമായ പുഞ്ചിരി.' എന്നായിരുന്നു. 1990-കളിൽ ഇറ്റാലിയൻ ഫിസിഷ്യനും അദ്ധ്യാപികയുമായ ഡോ. മരിയ മോണ്ടിസോറി തയ്യാറാക്കിയ ശിശുകേന്ദ്രീകൃത വിദ്യാഭ്യാസ രീതിയാണ് മോണ്ടിസോറി സ്കൂളുകൾ. പല മോണ്ടിസോറി സ്കൂളുകളിലും പരീക്ഷകളുടെയോ ഗ്രേഡുകളുടെയോ ശിക്ഷകളുടെയോ ഒരു പരമ്പരാഗത സമ്പ്രദായമല്ല പിന്തുടരുന്നത്. അതിനാല്‍ തന്നെ അത് അധ്യാപകരുടെയും കുട്ടികളുടെയും കൂടുതല്‍ ദൃഢമായ ഒരു ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്നു.