'ഭയാനകം ഈ രക്ഷസത്തിര'; തീരത്തിരുന്നവരെ തൂത്തെടുത്ത് പോകുന്ന കൂറ്റന്‍ തിരമാല
അപ്രതീക്ഷിതമായെത്തിയ തിരയില്‍ നിരവധി പേര്‍ അടിതെറ്റി വീണു. ചിലര്‍ പരിഭ്രാന്തരായി തീരത്ത് നിന്നും ഓടാന്‍ ശ്രമിക്കുന്നതും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
കാലാവസ്ഥാ വ്യതിയാനം ലോകമാകമാനം പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിച്ച് തുടങ്ങിരിക്കുന്നു. ഉഷ്ണതരംഗമായും പേമാരിയായും പൊടിക്കാറ്റായും ഭൂമിയിലെ വിവിധ ഭൂഖണ്ഡങ്ങളിലെ പ്രകൃതിയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാവുകയാണ്. ഇതിനിടെയാണ് തെക്കേ അമേരിക്കയിലെ ബ്രസീലിലെ റിയോ ഡി ജനീറോയിലെ ലെബ്ലോണ്‍ ബീച്ചില്‍ കടല്‍ത്തീരത്ത് ഒരു രക്ഷസത്തിര അടിച്ചു കയറി, തീരത്ത് കാറ്റുകൊള്ളാനായിരുന്നവരെ ഒന്നടക്കം മറിച്ചിട്ടത്. അപ്രതീക്ഷിതമായെത്തിയ തിരയില്‍ നിരവധി പേര്‍ അടിതെറ്റി വീണു. ചിലര്‍ പരിഭ്രാന്തരായി തീരത്ത് നിന്നും ഓടാന്‍ ശ്രമിക്കുന്നതും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
നവംബര്‍ അഞ്ചിന് ഞായറാഴ്ചയായിരുന്നു സംഭവം. ഞായറാഴ്ചയായതിനാല്‍ തീരത്തേക്ക് ധാരളം പേരെത്തിയിരുന്നു. പലരും ചാരു ബഞ്ചുകളില്‍ കുടകള്‍ക്ക് താഴെ കാറ്റുകൊള്ളാനായി തീരത്തിരുന്നപ്പോള്‍ വെറും തുണി വിരിച്ച് തീരത്ത് കിടക്കുന്നവരെയും വീഡിയോയില്‍ കാണാം. അപ്രതീക്ഷിതമായി പെട്ടെന്നാണ് കടലില്‍ നിന്നും ഒരു തിര രൂപപ്പെട്ട് തീരത്തേക്ക് അടിച്ച് കയറിയത്. തിരയുടെ ശക്തിയില്‍ തീരത്ത് നിന്നിരുന്നവരെല്ലാം അടിതെറ്റി വീണു. കസേരകളും ചാരു കസേരകളും കുടകളും എല്ലാം കടപുഴകി.
ലിയോ' വളര്‍ത്തിയ ഹൈന; ഹൈനകളെ വളര്‍ത്തുന്ന ആഫ്രിക്കന്‍ പാരമ്പര്യം അറിയാം
മുന്നറിയിപ്പ് കൂടാതെ കടൽത്തീരത്ത് ഉയർന്ന് കയറുകയും ചിലപ്പോൾ മനുഷ്യന്‍റെ അരക്കെട്ടോളം ഉയരത്തിലെത്തുകയും ചെയ്യുന്ന വലിയ തീരദേശ തിരമാലകളാണ് 'റൂജ്' (rouge) അഥവാ 'സ്‌നീക്കർ തരംഗങ്ങൾ' (sneaker) എന്നറിയപ്പെടുന്നത്. ഇത്തരം തിരമാലകളില്‍ ചിലതിന് 150 അടി (45 മീറ്റർ) ഉയരമുണ്ടാകും. ഇവ മാരകമായ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കാന്‍ കരുത്തുള്ളവയാണ്. വീഡിയോയില്‍ ഒരു തിരമാല വളരെ സാവധാനത്തില്‍ ഉയരുകയും പെട്ടെന്ന് തീരത്തേക്ക് കുതിച്ച് കയറുകയുമാണ് ചെയ്യുന്നത്. ബീച്ചിലുള്ളവരെല്ലാം തിരയുടെ ശക്തിയില്‍ താഴെ വീഴുന്നു. എന്നാല്‍, ആര്‍ക്കും കാര്യമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച റിയോ ബീച്ചിലുണ്ടായ സ്‌നീക്കർ തിരമാലകൾക്ക് പിന്നിൽ കൃത്യമായ കാരണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും എന്നാൽ, റിയോ ഡിയുടെ തെക്കുകിഴക്കായി അറ്റ്‌ലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ നീങ്ങുന്ന ഒരു വലിയ കൊടുങ്കാറ്റ് കാരണം തിര ഉയർന്നുവന്നിരിക്കാമെന്നും കാലാവസ്ഥാ പ്രവചന സേവനമായ അക്യുവെതർ റിപ്പോർട്ട് ചെയ്തു.
പൂര്‍ണ്ണവൃത്താകൃതിയുള്ള മഴവില്ല് കണ്ടിട്ടുണ്ടോ? സോഷ്യല്‍ മീഡിയോയില്‍ വൈറലായി ഒരു ചിത്രം !