ഇനി സ്ലിപ്പർ ചെരുപ്പുകളുടെ കാലം; ഒരു ലക്ഷം രൂപ വിലയിട്ടിരിക്കുന്ന സ്ലിപ്പര്‍ ചെരുപ്പിന്‍റെ വീഡിയോ വൈറൽ
ഞങ്ങള്‍ കാലങ്ങളായി വാഷ്റൂമില്‍ പോകാന്‍ ഒരു ലക്ഷം രൂപ വിലയുള്ള സ്ലിപ്പറുകളാണ് ഉപയോഗിക്കുന്നതെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ അഭിപ്രായപ്പെട്ടത്.
മലയാളിയുടെ ഓര്‍മ്മകളിലേക്ക് വീണ്ടും കഴുകി തേച്ച സ്ലിപ്പർ ചെരുപ്പുകളെത്തിയത് 'ഇടുക്കി ഗോള്‍ഡ്' എന്ന സിനിമയ്ക്ക് പിന്നാലെയാണ്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ സ്ലിപ്പര്‍ ചെരുപ്പുകള്‍ വൈറലായത് ഒരു സമൂഹ മാധ്യമ പോസ്റ്റിന് പിന്നാലെയാണ്. അറബിയില്‍ ട്രെൻഡ് എന്ന് എഴുതിയ ഒരു എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയ്ക്കൊപ്പം ഇങ്ങനെ എഴുതിയിരുന്നു.'ഏറ്റവും പുതിയ ഫാഷൻ "സനോബ" 4500 റിയാൽ വിലയിൽ'. സ്ലിപ്പര്‍ ചെരുപ്പുകളുടെ വില കേട്ട സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഞെട്ടി. 4,500 റിയാല്‍ അതായത് ഏതാണ്ട് ഒരു ലക്ഷത്തി ഇരുനൂറ്റി മുപ്പത്തിയേഴ് രൂപ. സാധാരണ നാട്ടിന്‍ പുറത്തെ കടകളില്‍ പോലും ചെറിയ തുകയ്ക്ക് സ്ലിപ്പര്‍ കിട്ടുമെന്നിരിക്കെയാണ് ഒരു ലക്ഷം രൂപയുടെ സ്ലിപ്പര്‍ വില്പനയ്ക്ക് വച്ചിരിക്കുന്നത്.
കുവൈത്തിലെ ഒരു ചെരുപ്പ് കടയില്‍ വല്‍പ്പനയ്ക്ക് വച്ചിരിക്കുന്ന സ്ലിപ്പര്‍ ചെരിപ്പുകളാണ് വീഡിയോയില്‍. ഒരു ചില്ല് കൂട്ടില്‍ വച്ചിരിക്കുന്ന നീല, ചുവപ്പ്, പച്ച എന്നീ സ്ട്രിപ്പുകളോടെയുള്ള മൂന്ന് സ്ലിപ്പര്‍ ചെരുപ്പുകള്‍ കാണാം, ഒരാള്‍ വന്ന് ചില്ല് കൂട്ടില്‍ നിന്നും നീല സ്ലിപ്പര്‍ എടുത്ത് അതിന്‍റെ സ്ട്രിപ്പും പുറം ഭഗവും ഉള്‍ഭാഗവും കാണിച്ച് തരുന്നു. ഒപ്പം ചെരുപ്പ് പുറകോട്ട് വളച്ച് കൊണ്ട് അതിന്‍റെ ഉറപ്പും കാണിക്കുന്നു. വീഡിയോ ഇന്ത്യന്‍ സമൂഹ മാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലായി. 'ഈ സമയത്ത്, അവർ സമ്പന്നർക്ക് എന്തും വിൽക്കാൻ ശ്രമിക്കുകയാണ്,' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'ഞങ്ങൾ ജീവിതകാലം മുഴുവൻ ടോയ്‌ലറ്റിൽ പോകാനായി 4,500 റിയാലിന്‍റെ സ്ലിപ്പറുകളാണ് ഉപയോഗിക്കുന്നത്.' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ തമാശയായി എഴുതിയത്.
പെട്രോള്‍ പമ്പ് ജീവനക്കാരന്‍റെ മുഖത്തടിക്കുന്ന സ്ത്രീയുടെ വീഡിയോ വൈറൽ; ചേരി തിരിഞ്ഞ് സോഷ്യൽ മീഡിയ
'ഇന്ത്യയിൽ നിങ്ങൾക്ക് ഈ സ്ലിപ്പറുകൾ 60 രൂപയ്ക്ക് വാങ്ങാം.' ഒരു കാഴ്ചക്കാരന്‍ ഇന്ത്യന്‍ സ്ലിപ്പറുകളുടെ വില എഴുതി. 'ഇന്ത്യയിൽ ഞങ്ങൾ ഇത് കൂടുതലും വാഷ്റൂമിൽ പോകാനാണ് ഉപയോഗിക്കുന്നത്. ' മറ്റൊരു കാഴ്ചക്കാരന്‍ അഭിപ്രായപ്പെട്ടു. 'ഇന്ത്യയിലെ ചില സ്ഥലങ്ങളിലും ഇവ 30 രൂപയ്ക്ക് ലഭിക്കും.' എന്നായിരുന്നു വേറൊരു കാഴ്ചക്കാരന്‍ എഴുതിയത്. 'ഞങ്ങൾ ഇവയെ ഹവായ് സ്ലിപ്പറുകൾ എന്ന് വിളിക്കുന്നു.' മറ്റൊരാള്‍ കുറിച്ചു. 'അമ്മമാര്‍ക്ക് വാങ്ങിക്കൊടുക്കാന്‍ പറ്റിയ ഏറ്റവും നല്ല സാധനം. എന്‍റെ അമ്മയുടെ സ്ലിപ്പറുകള്‍ ഇന്നും എനിക്ക് ഏറ്റവും മികച്ചവയാണ്.' മറ്റൊരു കാഴ്ചക്കാരന്‍ അത് വിലമതിക്കാനാവാത്തതാണെന്ന് സ്വന്തം അനുഭവത്തില്‍ നിന്നും എഴുതി.
പശുവാണെന്ന് കരുതി പത്ത് കിലോയുടെ സ്വർണ ചെയിൻ സമ്മാനിച്ചത് എരുമയ്ക്ക്; വീഡിയോ വൈറല്‍