ആകാശത്ത് നിന്നും മഞ്ഞ നിറത്തിലുള്ള 'പുകചുരുൾ' ഭൂമിയിലേക്ക്, ഭയന്ന് നാട്ടുകാർ; വൈറൽ വീഡിയോ കാണാം
ചൈന എന്‍ ഏഷ്യ സ്പേസ് ഫ്ലൈറ്റ് എന്ന എക്സ് ഹാന്‍റില്‍ നിന്നും എസ്വിഒഎം ലോഞ്ചിന്‍റെ പിന്നാമ്പുറ കാഴ്ച എന്ന കുറിപ്പോടെ വീഡിയോ പങ്കുവച്ചതോടൊയാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ആശങ്ക മാറിയത്.
ചൈനയിലെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ കഴിഞ്ഞ ദിവസം എക്സ് സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കാഴ്ചക്കാര്‍ അമ്പരന്നു. ആകാശത്ത് നിന്നും മഞ്ഞ നിറത്തിലുള്ള ഒരു പുകച്ചുരുള്‍ ഭൂമിയിലേക്ക് വീഴുന്നതായിരുന്നു വീഡിയോയില്‍. ചെറിയ സ്പ്രേപെയിന്‍റ് ടിന്‍ പോലുള്ള ഒരു വസ്തുവില്‍ നിന്നുമാണ് പുക ചുരുള്‍ ഉയരുന്നത്. അപ്രതീക്ഷിതമായി ആകാശത്ത് നിന്നും ഒരു വസ്തു വീഴുന്നത് കണ്ട് പ്രദേശവാസികളായ സ്ത്രീകളും കുട്ടികളും ഓടുന്നതും വീഡിയോയില്‍ കാണാം.
ചൈന എന്‍ ഏഷ്യ സ്പേസ് ഫ്ലൈറ്റ് എന്ന എക്സ് ഹാന്‍റില്‍ നിന്നും എസ്വിഒഎം ലോഞ്ചിന്‍റെ പിന്നാമ്പുറ കാഴ്ച എന്ന കുറിപ്പോടെ വീഡിയോ പങ്കുവച്ചതോടൊയാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ആശങ്ക മാറിയത്. വൈറല്‍ വീഡിയോയ്ക്കൊപ്പം മറ്റൊരു വീഡിയോയും അവര്‍ പങ്കുവച്ചു. അതില്‍ 'ജൂൺ 22 ന് സിചാങ്ങിൽ നിന്ന് ലോംഗ് മാർച്ച് 2 സി എന്ന സ്പേസ് വേരിയബിൾ ഒബ്ജക്റ്റ്സ് മോണിറ്റർ (എസ്വിഒഎം) എക്സ്-റേ ദൂരദർശിനി വിക്ഷേപിച്ചു.' എന്ന കുറിപ്പോടെ ഒരു ലോഞ്ചിംഗ് പാഡില്‍ നിന്നുള്ള ഒരു മിസൈല്‍ വിക്ഷേപണ ദൃശ്യങ്ങള്‍ കാണിച്ചു. വിക്ഷേപണം വിജയകരമാണെന്ന് ചൈന എയ്റോസ്പേസ് സയൻസ് ആൻഡ് ടെക്നോളജി കോർപ്പറേഷൻ (സിഎഎസ്സി) അറിയിച്ചു.
ഫംഗസുകള്‍ക്ക് ഭാവിയില്‍ ഭൂമുഖത്ത് നിന്നും മനുഷ്യനെ തുടച്ചുനീക്കാൻ കഴിയുമെന്ന് മുന്നറിയിപ്പ്
2.7 കിലോമീറ്റർ ദൂരം, രണ്ടു മിനിറ്റ് യാത്ര; ലോകത്തിലെ ഏറ്റവും ചെറിയ വാണിജ്യ വിമാനം ഇതാണ്
ബഹിരാകാശത്തെ ഗാമാ-റേ പൊട്ടിത്തെറിയില്‍ നിന്നുള്ള ഉയര്‍ന്ന ഊര്‍ജ്ജ വൈദ്യുത കാന്തിക വികിരണം കണ്ടെത്താന്‍ പുതിയ ഉപകരണത്തിന്‍റെ വിക്ഷേപണമായിരുന്നു അത്. ചൈനയുടെ നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷനും (സിഎൻഎസ്എ) ഫ്രാൻസിലെ സിഎൻഇഎസും തമ്മിലുള്ള സഹകരണ പദ്ധതിയുടെ ഭാഗമായുള്ള വിക്ഷേപണം. ഇരുവീഡിയോകളും സമൂഹ മാധ്യമ ഉപയോക്താക്കളില്‍ വിരുദ്ധ പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. സാധാരണക്കാരുടെ സ്വത്തിനും ജീവനും ഭീഷണി ഉയര്‍ത്തിയാണോ ഇത്തരം വിക്ഷേപണങ്ങള്‍ എന്ന് ചിലര്‍ ചോദിച്ചു. മറ്റ് ചിലര്‍ രാജ്യങ്ങളുടെ ബഹിരാകാശ മാത്സരത്തെ കുറിച്ചും ഭൂമിയില്‍ വളര്‍ച്ച ശക്തമാകുന്നതിനെ കുറിച്ചും ആകുലപ്പെട്ടു. ചിലര്‍ ആഗോണ മുന്‍ഗണനാ വിഷയങ്ങളില്‍ ഒരിക്കലും സാധാരണക്കാരുടെ ജീവനും സ്വത്തും ഉള്‍പ്പെട്ടിരുന്നില്ലെന്ന് ഓര്‍മ്മപ്പെട്ടുത്തി.
25 ലക്ഷം നേടി; സിംബാബ്‍വെയില്‍ സ്വയം പ്രഖ്യാപിത പ്രവാചകന് കാസിനോകളില്‍ പ്രവേശനവിലക്ക്