Asianet News MalayalamAsianet News Malayalam

കിലോയ്ക്ക് വില 100 രൂപ; മറിഞ്ഞത് 18 ടണ്‍ തക്കാളി കയറ്റിയ ട്രക്ക്, രാത്രി മുഴുവന്‍ കാവലിരുന്ന് പോലീസ്


ഒന്നു രണ്ടുമല്ല തക്കാളിക്ക് ഇപ്പോള്‍ കിലോക്ക് വില 100 രൂപയാണ് വില. അപ്പോഴാണ് രാത്രിയില്‍ നടുറോഡില്‍ 18 ടണ്‍ തക്കാളി ചിതറിക്കിടക്കുന്നത്. എങ്ങനെ സുരക്ഷ കൊടുക്കാതിരിക്കും. 

video of police guarding a truck carrying 18 tonnes of tomatoes that met with an accident has gone viral
Author
First Published Oct 18, 2024, 2:51 PM IST | Last Updated Oct 18, 2024, 2:53 PM IST

തിവേഗ യാത്ര സാധ്യമാകുന്ന ദേശീയപാതകൾ ഇന്ന് ഇന്ത്യയിലെങ്ങുമുണ്ട്. അതിനാല്‍ തന്നെ റോഡ് അപകടങ്ങളും വര്‍ദ്ധിക്കുന്നു.  ഉത്തര്‍പ്രദേശിലെ ലക്നോവിന് സമീപത്തെ ദേശീയപാതയില്‍ കഴിഞ്ഞ ദിവസം അത്തരമൊരു അപകടം നടന്നപ്പോള്‍ പോലീസിന് പിടിപ്പത് പണിയായിരുന്നു. 18 ടണ്‍ തക്കാളിയുമായി പോയ ട്രക്കാണ് മറിഞ്ഞത്. നിലവില്‍ ഉത്തരേന്ത്യയില്‍ ഒരു കിലോ തക്കാളിക്ക് വില 100 രൂപയാണെന്നത് പോലീസിന്‍റെ ജോലി കഠിനമാക്കി. 

റോഡുകളില്‍ വര്‍ദ്ധിച്ച് വരുന്ന മോഷണങ്ങള്‍ കൂടി കണക്കിലെടുത്ത് യുപി പോലീസ് ട്രക്കിനും തക്കാളിക്കും നേരെ വെളുക്കുവോളം കാവലിരുന്നു. കാൺപൂരിന് സമീപം രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഈ സമയം അതുവഴി സ്കൂട്ടർ ഓടിച്ച് പോവുകയായിരുന്ന സോണാൽ എന്ന സ്ത്രീയ്ക്ക് പരിക്കേറ്റെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവില്‍ നിന്നും ദില്ലിയിലേക്ക് തക്കാളി കൊണ്ട് പോവുകയായിരുന്ന ട്രക്കാണ് മറിഞ്ഞതെന്ന് ഡ്രൈവർ അര്‍ജ്ജുന്‍ പറഞ്ഞു. 

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; ഫോണിൽ സംസാരിച്ച് റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കവെ തലനാരിഴയ്ക്ക് ഒരു രക്ഷപ്പെടല്‍

പഴക്കം 6,000 വര്‍ഷം; സ്കാൻഡിനേവിയയിലെ ആദ്യകാല കർഷകരുടെ വീടുകള്‍ കണ്ടെത്തി

രാത്രിയില്‍ റോഡിലുണ്ടായിരുന്ന പശുവിനെ ഇടിക്കുന്നത് ഒഴിവാക്കാന്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്നും അര്‍ജ്ജുന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെങ്കിലും ഡ്രൈവറുടെ സഹായിക്ക് നിസാര പരിക്കേറ്റു. അതേസമയം റോഡിന് സമീപത്ത് ഇത്രയേറെ തക്കാളി കിടക്കുന്നത് മോഷണത്തിന് കാരണമാകുമെന്നതിനാല്‍ യുപി പോലീസ് ഉടനെ തന്നെ സംഭവസ്ഥലത്ത് എത്തുകയും തക്കാളിക്ക് സംരക്ഷണം നല്‍കുകയുമായിരുന്നു. റോഡ് മുഴുവന്‍ ചിതറിക്കിടക്കുന്ന തക്കാളിക്ക് സുരക്ഷയൊരുക്കി നില്‍ക്കുന്ന പോലീസിന്‍റെ വീഡിയോകള്‍ സമൂഹ മാധ്യമത്തില്‍ വൈറലായതിന് പിന്നാലെ പോലീസ് നടപടി സമൂഹ മാധ്യമങ്ങളില്‍ ഏറെ അഭിനന്ദനം ഏറ്റുവാങ്ങി. 

'കണ്ണ് തുറന്ന്, ഭരണഘടന കൈയിലേന്തി നീതിദേവത'; സുപ്രീംകോടതിയിൽ 'പുതിയ നീതിദേവതാ' പ്രതിമ

Latest Videos
Follow Us:
Download App:
  • android
  • ios