ട്രെയിനിന്‍റെ ജനലിലൂടെ കുട്ടിയുടെ കൈയിൽ നിന്നും ഫോൺ തട്ടിയെടുക്കുന്ന വീഡിയോ വൈറൽ

ജനലില്‍ നിന്നും വന്ന രണ്ട് കൈകള്‍ തന്‍റെ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍, എന്‍റെ ഫോണ്‍ വിടൂവെന്ന് പെണ്‍കുട്ടി ബഹളം വയ്ക്കുന്നതും കേള്‍ക്കാം. 

Video of phone snatching from girl's hand through train window goes viral


ന്ത്യയിലെ ട്രയിന്‍ യാത്ര, അതിനി റിസര്‍വേഷന്‍ കോച്ച് ആയാലും ലോക്കല്‍ കോച്ച് ആയാലും സുരക്ഷിതമല്ലെന്ന നിരവധി ഉദാഹരണങ്ങള്‍ നമ്മുക്ക് മുന്നിലുണ്ട്. നമ്മളില്‍ പലര്‍ക്കും ട്രയിന്‍ യാത്രയില്‍ സുരക്ഷാകുറവ് അനുഭവപ്പെട്ടിട്ടും ഉണ്ടാകും. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ വീണ്ടും ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷയെ കുറിച്ച് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആശങ്ക ഉയര്‍ത്തി. അതേസമയം ചിലർ വീഡിയോ സ്ക്രിപ്റ്റഡ് ആണെന്നും കുറിച്ചു. 

മനോജ് ശര്‍മ്മ ലക്നോ യുപി എന്ന എക്സ് ഹാന്‍റില്‍ നിന്നുമാണ് ആശങ്ക ഉയര്‍ത്തിയ ആ വീഡിയോ പങ്കുവയ്ക്കപ്പട്ടത്. ട്രയിനിലെ ജനലരികിലെ സീറ്റിലിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും ഫോണ്‍ പിടിച്ച് പറിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ജനലില്‍ നിന്നും വന്ന രണ്ട് കൈകള്‍ തന്‍റെ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍, എന്‍റെ ഫോണ്‍ വിടൂവെന്ന് പെണ്‍കുട്ടി ബഹളം വയ്ക്കുന്നതും കേള്‍ക്കാം. വീഡിയോ പങ്കുവച്ച് കൊണ്ട് മനോജ് ഇങ്ങനെ എഴുതി, "ട്രെയിനിൽ കയറുമ്പോൾ ശ്രദ്ധിക്കുക. ജനലിലൂടെ പെൺകുട്ടിയിൽ നിന്ന് ഫോൺ തട്ടിയെടുത്ത് ഇയാൾ ഓടിപ്പോയത് എങ്ങനെയെന്ന് നോക്കൂ!! ഇപ്പോൾ ഫോൺ മോഷണ സംഭവങ്ങൾ വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് !!" വീഡിയോ ഇതിനകം ഒന്നേകാല്‍ ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ വീഡിയോ കണ്ട് ആശങ്ക യോടെ കുറിപ്പുകളെഴുതി. എന്നാല്‍ മറ്റ് ചിലര്‍ വീഡിയോ സ്ക്രിപ്റ്റഡ് ആണെന്ന് കുറിച്ചു. 

56,500 കാമറകള്‍; സുരക്ഷിതം, എങ്കിലും നഗരം മുഴുവനും കാമറയ്ക്ക് കീഴലാക്കാന്‍ ഹോങ്കോംഗ്

ആറ് മാസത്തെ വാടക മുൻകൂർ നൻകിയിട്ടും വീട് ഒഴിപ്പിച്ചു; വിദ്യാർത്ഥിക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

അതേസമയം പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും ഫോണ്‍ തട്ടിപ്പറിക്കാന്‍ അത്രയേറെ നേരം എടുത്തിട്ടും മറ്റാരും പ്രതികരിക്കാതിരുന്നതും. ഫോണ്‍ നഷ്ടപ്പട്ട ശേഷം തൊട്ട് അടുത്തിരുന്ന കുട്ടി ചിരിച്ച് കൊണ്ട് എഴുന്നേറ്റ് വരുന്നതും ചൂണ്ടിക്കാട്ടി നിരവധി പേരാണ് വീഡിയോ സ്ക്രിപ്റ്റഡ് എന്ന് കുറിച്ചത്. 'ആശങ്കാകുലനായ ഒരാൾ എഴുതി. സ്ക്രിപ്റ്റ് ചെയ്തു. നാടകം വ്യക്തമാണ്' ഒരു കാഴ്ചക്കാരന്‍ കുറിച്ചു.  "വിശ്രമമില്ലാതെ ഇരിക്കുമ്പോൾ വീഡിയോ നിർമ്മിക്കുന്ന രീതിയും അടുത്തുള്ള യാത്രക്കാരൻ സ്വന്തം ലോകത്ത് തിരക്കിലായിരിക്കുന്നതും കാണുമ്പോൾ, ഇത് സ്ക്രിപ്റ്റ് ചെയ്തതാണെന്ന് തോന്നുന്നു," മറ്റൊരാൾ എഴുതി. വീഡിയോ റെക്കോർഡ് ചെയ്യുന്നയാൾ എന്തുകൊണ്ട് പെൺകുട്ടിയെ സഹായിക്കുന്നില്ലെന്നായിരുന്നു മറ്റൊരാളുടെ സംശയം. "വൈറലാകാൻ വേണ്ടി മാത്രമാണ് വീഡിയോ നിർമ്മിച്ചത്. അല്ലെങ്കിൽ, വീഡിയോ ചിത്രീകരിച്ചയാള്‍ ആ ഫോണ്‍ വീണ്ടെടുക്കുമായിരുന്നു." മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 

വിചിത്രമായ ലേലം; മുൻ ചൈനീസ് കോടീശ്വരന്‍റെ അവസാന സ്വത്തും ലേലം ചെയ്തു, ലേലത്തില്‍ പോയത് ഒരു കുപ്പി സ്പ്രൈറ്റ്
 

 

Latest Videos
Follow Us:
Download App:
  • android
  • ios