ഓവര്‍ സ്പീഡിന് പിടിച്ചു, ട്രാഫിക് പോലീസിനെ ഇടിച്ചിട്ട് വാഹനവുമായി കടന്ന് പാക് യുവതി; വൈറല്‍ വീഡിയോ കാണാം

അമിത വേഗതയ്ക്ക് തന്നെ തടഞ്ഞ് വച്ച ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനോട് തട്ടിക്കയറുകയും മറ്റൊരു ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനമെടുത്ത് പോകുന്നതുമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. 

video of Pakistani social media Influenser caught at an over speed and hits traffic police officer went viral


സാമൂഹിക മാധ്യമങ്ങളിലെ പ്രശസ്തിയ്ക്കായി എന്തും ചെയ്യാന്‍ ഇന്നത്തെ തലമുറയ്ക്ക് മടിയില്ലെന്ന്  ഓരോ ദിവസവും വൈറലാകുന്ന വീഡിയോകള്‍ തെളിവ് നല്‍കുന്നു. ഇങ്ങനെ അപ്രതീക്ഷിതമായി എത്തുന്ന പ്രശസ്തി പലരെയും നിയമം പോലും തെറ്റിക്കാന്‍ തങ്ങള്‍ പ്രാപ്തരാണ് എന്ന മിഥ്യാബോധത്തിലേക്ക് നയിക്കുന്നു. നിയമ സംവിധാനങ്ങള്‍ക്ക് പോലും വിലകല്പിക്കാത്ത ഇത്തരം സാമൂഹിക മാധ്യമ ഇൻഫ്ലുവന്‍സര്‍മാരുടെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമർശനം നേരിടുന്നു. ആ കൂട്ടത്തിലേക്ക് ഒരു വീഡിയോ കൂടി പാകിസ്ഥാനില്‍ നിന്നും എത്തി. 

പാക് സാമൂഹിക മാധ്യമ ഇന്‍ഫ്ലുവന്‍സാറായ യുവതി, അമിത വേഗതയ്ക്ക് തന്നെ തടഞ്ഞ് വച്ച ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനോട് തട്ടിക്കയറുകയും മറ്റൊരു ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനമെടുത്ത് പോകുന്നതുമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഇസ്ലാമാബാദിലെ ഒരു ടോള്‍ ബൂത്തിലായിരുന്നു സംഭവം. അമിത വേഗതയ്ക്കാണ് ട്രാഫിക് പോലീസുകാരന്‍ യുവതിയെ പിടികൂടിയത്. കാറില്‍ ഇരിക്കുന്ന യുവതി ട്രാഫിക് പോലീസുകാരനോട് തര്‍ക്കിക്കുന്നു. പിന്നാലെ കാറിന് മുന്നില്‍ നിന്ന ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച് ശേഷം യുവതി വാഹനവുമായി കടക്കുന്നു. യുവതിയുടെ കാറിനെ പിന്തുടര്‍ന്ന് പോലീസ് വാഹനം മുന്നോട്ട് കുതിക്കുമ്പോള്‍ വീഡിയോ അവസാനിക്കുന്നു. 

ടിക്കറ്റില്ലാതെ യാത്ര; എസി കോച്ചിൽ നിന്നും അറസ്റ്റ് ചെയ്തത് 21 പേരെ

'കടുവ മണം പിടിച്ച് വേട്ടയാടി'യെന്ന് ഐഎഎസ് ഓഫീസർ; തിരുത്തുണ്ട് സാർ എന്ന് സോഷ്യൽ മീഡിയ

മൂന്ന് ദിവസം മുമ്പ് സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം അറുപത്തിയാറായിരം പേരാണ് കണ്ടത്. നിരവധി പേര്‍ യുവതിക്ക് നേരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. 'ചിലർ അഹങ്കാരത്തിന്‍റെ പ്രതീകമാണ്. ഈ വ്യക്തികളെ ഒരിക്കലും അവരുടെ എല്ലാ വിദ്യാഭ്യാസവും ലാളിത്യവും പരിധിയില്ലാത്ത സമ്പത്തും ഉപയോഗിച്ച് പരിപോഷിപ്പിക്കാൻ കഴിയില്ല.' ഒരു കാഴ്ചക്കാരിയെഴുതി. 'ഒരു പോലീസുകാരനെ വധിക്കാൻ ശ്രമിച്ച കേസിൽ അവർക്കെതിരെ കേസെടുക്കണം.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 'അവിടെ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്കറിയില്ല..... പക്ഷേ, ഈ പോലീസുകാർ എല്ലായ്പ്പോഴും പണം ആവശ്യപ്പെടുന്നു. അവരും അഴിമതിക്കാരാണ്.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 

യുട്യൂബിന്‍റെ ആദ്യ വീഡിയോയ്ക്ക് 19 വയസ്, ഇതുവരെ കണ്ടത് 31 കോടിയിലധികം പേര്‍
 

Latest Videos
Follow Us:
Download App:
  • android
  • ios