'സുന്ദരി അതേസമയം ഭയങ്കരിയും'; ഈ കാഴ്ച, ഭൂമിയെ കുറിച്ചുള്ള നിങ്ങളുടെ സങ്കല്പങ്ങളെ തകിടം മറിക്കും !

പെട്ടെന്ന് കടലിനും മഞ്ഞ് മലയ്ക്കും ഇടയ്ക്ക് വെള്ളത്തില്‍ നിന്നും എന്തോ ഒന്ന് പൊങ്ങി ഉയര്‍ന്നു. പിന്നെ പതുക്കെ കടലിലേക്ക് തന്നെ താഴ്ന്നു.

video of nature being beautiful and terrifying at the same time has gone viral bkg


സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ, കാഴ്ചക്കാരില്‍ പ്രകൃതിയുടെ വികൃതിയെ കുറിച്ചുളള ചിന്തകള്‍ക്ക് തുടക്കമിട്ടു. അതിമനോഹരമായ ഒരു കാഴ്ചയില്‍ നിന്നായിരുന്നു വീഡിയോ തുടങ്ങിയത്. ദൂരെ നീലയും വെള്ളയും കലര്‍ന്ന മനോഹരമായ ആകാശം. അതിന് താഴെയായി വലിയ മലനിരകള്‍ അങ്ങിങ്ങായി മലയുടെ ഇടയ്ക്ക് അങ്ങിങ്ങായി അല്പം മഞ്ഞ് കാണാം. അതിനും താഴെയായി ഉയര്‍ന്ന് നില്‍ക്കുന്ന നീണ്ട മഞ്ഞുമല. അതും കഴിഞ്ഞ് നല്ല നീല നിറത്തിലുള്ള കടല്‍. കടലിലൂടെ പോകുന്ന ഒരു ബോട്ടില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. പെട്ടെന്ന് കടലിനും മഞ്ഞ് മലയ്ക്കും ഇടയ്ക്ക് വെള്ളത്തില്‍ നിന്നും എന്തോ ഒന്ന് പൊങ്ങി ഉയര്‍ന്നു. പിന്നെ പതുക്കെ കടലിലേക്ക് തന്നെ താഴ്ന്നു. ഒരു മഞ്ഞ് മലയായിരുന്നു അത്. കാഴ്ചകണ്ട് ബോട്ടിലുള്ളവര്‍ കൈയടിക്കുന്നതും ആര്‍ത്ത് വിളിക്കുന്നതും കേള്‍ക്കാം. 

unilad എന്ന അക്കൌണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. "പ്രകൃതിക്ക് ഒരേ സമയം വളരെ മനോഹരവും ഭയാനകവുമാണ്" എന്ന അടിക്കുറിപ്പോടെ പങ്കുവയ്ക്കപ്പട്ട വീഡിയോ ഇതിനകം ഏതാണ്ട് മുപ്പതിനായിരത്തിന് അടുത്ത് ആളുകള്‍ കണ്ട് കഴിഞ്ഞു. "ഒരു ടൈറ്റാനിക്കിനും അവസരം ലഭിച്ചില്ല! അവർ എവിടെ നിന്നോ വരുന്നു!" ഒരു കാഴ്ചക്കാരനെഴുതി. കടലില്‍ നിന്നും ഉയര്‍ന്നു വരുന്ന മഞ്ഞുമലകള്‍ ആളുകളില്‍ ഇന്നും ടൈറ്റാനിക്കിന്‍റെ ദുരന്ത ഓര്‍മ്മകളിലേക്ക് കൊണ്ടുപോകുന്നു. കടലില്‍ നിന്നും മഞ്ഞുമല ഉയർന്നുവന്നപ്പോൾ കൈയടിച്ച കാഴ്ചക്കാരെക്കുറിച്ച് നിരവധി പേർ കുറിപ്പുകളെഴുതി.  "ഞാൻ കൈയടിക്കാൻ ഒരു വഴിയുമില്ല! ഞാനാണെങ്കില്‍ ശരിക്കും പേടിച്ചേനെ..!! "  ഒരാള്‍ കുറിച്ചു. മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്, "പകരം അത് ബോട്ടിന് നേരെ അടിയില്‍ നിന്നായിരുന്നെങ്കില്‍ എന്തുചെയ്യും?" എന്നായിരുന്നു. "ഇത് എത്ര തവണ സംഭവിച്ചിരിക്കാമെന്ന് ആശ്ചര്യപ്പെടുന്നു, അത് ഒരു യുഎഫ്ഒ അല്ലെങ്കിൽ കടൽ രാക്ഷസനാണെന്ന് ആരെങ്കിലും കരുതിക്കാണും." ഒരു കാഴ്ചക്കാരന്‍ എഴുതി. 

ശരിക്കും, ഭൂമി കാൽക്കീഴിൽ; ആശ്ചര്യപ്പെടുത്തുന്ന കാഴ്ചയായി എവറസ്റ്റ് കൊടുമുടിയിൽ നിന്നുള്ള 360 ഡിഗ്രി വീഡിയോ !

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by UNILAD (@unilad)

ഇരുപതുകാരന്‍, ആരോഗ്യ ദൃഢഗാത്രനായ കാട്ടുകൊമ്പന്‍, എന്നിട്ടും തണ്ണീര്‍ കൊമ്പന് സംഭവിച്ചതെന്ത് ?

2019 ഏപ്രിലിൽ, ഐസ്ലാൻഡിലെ വട്നാജോകുൾ ദേശീയോദ്യാനത്തിലെ (Vatnajökull National Park) ബ്രെയ്മെർകുർജോകുൾ ഹിമാനി ( Breiðamerkurjökull glacier) കാണാനെത്തിയ സന്ദർശിക്കാനെത്തിയവർ കണ്ടത് തങ്ങളുടെ മുന്നില്‍ തകര്‍ന്ന് വീഴുന്ന കൂറ്റന്‍ ഹിമാനിയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് സ്വന്തം സുരക്ഷയ്ക്കായി ഏറെ ബുദ്ധിമു്ടടേണ്ടിവന്നിരുന്നുവെന്ന് മൗണ്ടൻ ഗൈഡായ സ്റ്റീഫൻ മാന്ട്ലർ അഭിപ്രായപ്പെട്ടു. 2023 ജനുവരിയില്‍ അന്‍റാർട്ടിക്കയിലെ ബ്രണ്ട് ഐസ് ഷെൽഫിൽ നിന്നും 1,550 ചതുരശ്ര കിലോമീറ്റർ വലുപ്പമുള്ള, മുംബൈ നഗരത്തിന്‍റെ ഇരട്ടിയിലധികം വലുപ്പമുള്ള ഒരു മഞ്ഞുമല പൊട്ടി അടര്‍ന്നിരുന്നു.  ബ്രിട്ടീഷ് അന്‍റാർട്ടിക് സർവേ പ്രകാരം ജനുവരി 23 ന് പുലർച്ചെ 12.30 നും 1.30 നും ഇടയിലാണ് ഈ വിള്ളൽ നടന്നത്.  ഗ്ലേഷ്യോളജിസ്റ്റുകളും ഓപ്പറേഷൻസ് ടീമുകളും സംഭവം മുൻകൂട്ടി കണ്ടിരുന്നതായി ബിഎഎസ് ഡയറക്ടർ ജെയ്ൻ ഫ്രാൻസിസ് പത്രക്കുറിപ്പിൽ അന്ന് അവകാശപ്പെട്ടിരുന്നു. ഒരു ഓട്ടോമേറ്റഡ് ഉപയോഗിച്ച് മഞ്ഞുമലയുടെ അളവുകൾ ദിവസത്തിൽ ഒന്നിലധികം തവണ രേഖപ്പെടുത്തുന്നു.  നേരത്തെ ഉള്ളതിനേക്കാള്‍ ഹിമാനികള്‍ ഉരുകുന്നതും പൊട്ടി അടര്‍ന്ന് പോകുന്നതും ആഗോള കാലാവസ്ഥാ വ്യതിയാനം മൂലമാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. 

'ഇനി ഫോൺ കൈയിലെടുത്താൽ ഇട്ടിട്ട് പോകുമെന്ന്' ഭീഷണി; കാമുകന്‍റെ സാമൂഹിക മാധ്യമ ഭ്രമത്തില്‍ സഹികെട്ട് യുവതി !
 

Latest Videos
Follow Us:
Download App:
  • android
  • ios