പ്ലാനറ്റ് എയ്പ്സില്‍ നിന്ന് കമാന്‍റോസ് ഇറങ്ങി; ഇലക്ട്രിക് കേബിളിലൂടെ ഊഴ്ന്നിറങ്ങുന്ന കുരങ്ങുകളുടെ വീഡിയോ വൈറൽ
'കിഗ്ഡം ഓഫ് ദി പ്ലാനറ്റ് ഓഫ് എയ്പ്സ്' എന്ന ഹോളിവുഡ് സിനിമയെ ഓര്‍ത്ത് കൊണ്ട് ഒരു കാഴ്ചക്കാരനെഴുതിയത്, 'പ്ലാനറ്റ് ഓഫ് എയ്പ്സ് യൂണിവേഴ്സിലെ സ്പെഷ്യല്‍ ഫോഴ്സ്' എന്നായിരുന്നു.
ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും ഇന്ന് നിരവധി കേബിള്‍ വയറുകള്‍ തലങ്ങും വിലങ്ങും കടന്ന് പോകുന്നു. ചിലത് വൈദ്യുതി ലൈനുകളാണെങ്കില്‍ മറ്റ് ചിലത് ടെലിഫോണ്‍ കേബിളുകളോ ഇന്‍റര്‍നെറ്റ് കേബിളുകളോ ആണ്. ഇന്‍റര്‍നെറ്റ് കേബിളുകള്‍ ഓരോ കമ്പനിക്കും സ്വന്തമായി ഓരോന്നുണ്ട്. ഇത്തരത്തില്‍ നിരവധി വയറുകളാണ് ഇന്ന് നമ്മുടെ നിരത്തുകള്‍ക്ക് മുകളിലൂടെ കടന്ന് പോകുന്നത്. പക്ഷികളെ സംബന്ധിച്ച് ഇവയെല്ലാം അവര്‍ക്ക് പറന്ന് ചെന്നിരിക്കാന്‍ പറ്റുന്ന ഓരോ ഇടങ്ങളാണ്. വൈദ്യുതി കമ്പികളില്‍ കാലുകള്‍ കൊരുത്ത് വൈദ്യുതിഘാതമേറ്റ് മരിച്ച അനേകം വവ്വാലുകളെ ഇത്തരത്തില്‍ നമ്മള്‍ നിരന്തരം കാണാറുണ്ട്. ഇതിനിടെയാണ് ഒരു ഫ്ലാറ്റില്‍ നിന്നും തൊട്ട് അടുത്ത ഫ്ലാറ്റിലേക്ക് വലിച്ച ഒരു കേബിളിലൂടെ കുരങ്ങുകള്‍ ഒന്നിന് പുറകെ ഒന്നെന്ന തരത്തില്‍ തൂങ്ങിയാടി കടന്ന് പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്.
കുരങ്ങുകളുടെ കേബിള്‍ സ്റ്റണ്ട് വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ സന്തോഷിപ്പിച്ചു. വീഡിയോയില്‍ ഉയര്‍ന്ന ഫ്ലാറ്റ് സമുച്ചയത്തിന്‍റെ മുകളില്‍ നിരവധി കുരങ്ങുകള്‍ ഇരിക്കുന്നത് കാണാം. അവ ഓരോന്നോരോന്നായി കമ്പിയില്‍ തൂങ്ങിയാടി മറ്റൊരു ഫ്ലാറ്റിലേക്ക് പോകുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തിയത്. 17 ലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതിനകം കണ്ടത്. ഇലക്ട്രിക് കേബിളില്‍ തൂങ്ങിയാടി പോകുന്നത് കുരങ്ങനല്ലെന്നും സ്പൈഡർമാനാണെന്നും ചിലര്‍ എഴുതി.
'കിഗ്ഡം ഓഫ് ദി പ്ലാനറ്റ് ഓഫ് എയ്പ്സ്' എന്ന ഹോളിവുഡ് സിനിമയെ ഓര്‍ത്ത് കൊണ്ട് ഒരു കാഴ്ചക്കാരനെഴുതി, 'പ്ലാനറ്റ് ഓഫ് എയ്പ്സ് യൂണിവേഴ്സിലെ സ്പെഷ്യല്‍ ഫോഴ്സാണ്' എന്നായിരുന്നു. 'മൗണ്ടൻ ഡ്യൂവിന്‍റെ ശക്തി', ഒരു കാഴ്ചക്കാരന്‍ തമാശ പറഞ്ഞു. 'കമാന്‍റ് ട്രെയിനിംഗിന്‍റെ ഏറ്റവും ഉയര്‍ന്ന നില' എന്നായിരുന്നു മറ്റൊരു കാഴ്ചക്കരാന്‍ എഴുതിയത്. 'പ്രത്യക്ഷത്തില്‍.. ഞങ്ങളുടെ മനോഹരമായ നഗരം അവരുടെ ആവാസവ്യവസ്ഥയില്‍ സ്ഥാപിച്ചത് കൊണ്ട്, ഞങ്ങള്‍ അവര്‍ക്കായി ശ്രദ്ധാപൂര്‍വ്വം ഒരു അമ്യൂസ്മെന്‍റ് പാര്‍ക്ക് സൃഷ്ടിച്ചു.' മറ്റൊരു കാഴ്ചക്കാരന്‍ ഒരേ സമയം പരിസ്ഥിതി വാദികളെയും നഗരാസൂത്രിത ഉദ്യോഗസ്ഥരേയും കളിയാക്കി. ചിലര്‍ രോഹിത് ഷെട്ടി ആതിഥേയത്വം വഹിക്കുന്ന സ്റ്റണ്ട് അധിഷ്ഠിത റിയാലിറ്റി ഷോയായ ഖത്രോൺ കെ ഖിലാഡി സീസണ്‍ 14 നടക്കുകയാണെന്ന് കുറിച്ചു.
ജിമ്മിൽ മോഷ്ടിക്കാൻ കയറിയ കള്ളനെ കൊതിതീരും വരെ ട്രെഡ്മില്ലിൽ ഓടിച്ച് ഉടമ; വീഡിയോ വൈറല്‍