വരുവിന്‍ കാണുവിന്‍ 'പണം കായ്ക്കുന്ന മരം'!; രാജ്ഗിരിലെ പണം കായ്ക്കുന്ന മരത്തിന്‍റെ വീഡിയോ വൈറല്‍ !

'സഹോദരന്‍ കുടുംബത്തെ മൊത്തം ഇറക്കി കുഴിക്കുവാണല്ലോ ' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. '

Video of money-bearing tree in Bihar goes viral bkg

'ണം കായ്ക്കുന്ന മരം' സ്വന്തമാക്കുക എന്നത് എല്ലാ മനുഷ്യരുടെയും ഒരു സ്വപ്നമാണ്. അങ്ങനൊരു മരം കണ്ടെത്താന്‍ പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ട് വീട്ടിലേക്ക്, പണം കൊണ്ടുവരുമെന്ന ആഗ്രഹത്താല്‍  നമ്മള്‍ 'മണി പ്ലാന്‍റു'കള്‍ വീടുകളില്‍ വളര്‍ത്തുന്നു. മണി പ്ലാന്‍റുകള്‍ക്ക് കൃത്യമായ പരിചരണം ലഭിച്ചാല്‍ അവ വളരുമെന്നല്ലാതെ വീട്ടിലെ പണം ഇരട്ടിക്കില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം സാമൂഹിക മാധ്യമത്തില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ വളരെ പെട്ടെന്ന് തന്നെ കാഴ്ചകാരെ നേടി. അക്ഷരാര്‍ത്ഥത്തില്‍ അത് 'പണം കായ്ക്കുന്ന മര'ത്തിന്‍റെ വീഡിയോയായിരുന്നു. 

വീഡിയോയില്‍, ഒരു യുവാവ് തന്‍റെ മുന്നിലെ ഒരു മരത്തില്‍ കല്ലു കൊണ്ട് കുത്തി നാണയങ്ങള്‍ പുറത്തെടുത്ത് കീശയില്‍ ഇടുന്നത്. അതെ, കേള്‍ക്കുമ്പോള്‍ തികച്ചും അവിശ്വസനീയമെന്ന് തോന്നാവുന്ന കാര്യം തന്നെ anantbihari എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് ഇത്തരം രണ്ട് വീഡിയോകളാണ് പങ്കുവച്ചത്. ഒരു വീഡിയോയില്‍ 'രാംഗിരി മണി ട്രീ പൈസ 2.0 #ബീഹാര്‍' എന്ന് എഴുതിയിരിക്കുന്നു. ഈ വീഡിയോയില്‍ കണിക്കുന്ന മരത്തിന്‍റെ തൊലിക്കിടിയില്‍ നാണയങ്ങള്‍ പോലെ ചില വസ്തുക്കള്‍ കാണാം. രണ്ടാമത്തെ വീഡിയോയില്‍  'രാജ്ഗിരിയിലെ മണി ട്രീ #ബീഹാര്‍' എന്നാണ് അടിക്കുറിപ്പ് നല്‍കിയിരുന്നത്. ഈ വീഡിയോയുടെ തുടക്കത്തില്‍ ഒരു കല്ല് വച്ച് മരത്തില്‍ കുത്തി യുവാവ് ഒരു നാണയം കണ്ടെത്തുന്നു. പിന്നാലെ അത് പാന്‍റിന്‍റെ കീശയിലേക്ക് മാറ്റുന്നു. വീഡിയോ ചലിക്കുമ്പോള്‍ ആ മരത്തിന്‍റെ താഴെ നിന്ന് പല കൊമ്പുകളിലായി സ്ത്രീകള്‍ അടക്കം നിരവധി പേര്‍ സമാനമായ രീതിയില്‍ നാണയങ്ങള്‍ മരത്തില്‍ നിന്നും എടുക്കാന്‍ ശ്രമിക്കുന്നത് കാണാം. 

വധുവിനെ വിവാഹ വേദിയില്‍ കയറാന്‍ സഹായിച്ച് വരന്‍; കാര്യങ്ങള്‍ തകിടം മറിഞ്ഞത് ഒറ്റനിമിഷം കൊണ്ട് !

ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിന്, തന്നെ മര്‍ദ്ദിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ !

രാജ്ഗിരിയിലെ ഈ മരം സ്ഥിതി ചെയ്യുന്ന സ്ഥലം പുണ്യസ്ഥലമായി പണ്ട് കരുതിയിരുന്നു. ഏതാണ്ട് 100 വര്‍ഷത്തോളമായി വിശ്വാസികള്‍ ഇവിടെ നാണയങ്ങള്‍ എറിയുന്നു. മരത്തില്‍ തറച്ചിരുന്ന നാണയങ്ങള്‍ കാലക്രമത്തില്‍ മരം വളരുമ്പോള്‍ മരത്തൊലിയാല്‍ മൂടുന്നു. ഇങ്ങനെ വര്‍ഷങ്ങളായി മരത്തില്‍ തറഞ്ഞിരുന്ന നാണയങ്ങളാണ് യുവാവ് കുത്തിയെടുക്കാന്‍ ശ്രമിച്ചത്. 'സഹോദരന്‍ കുടുംബത്തെ മൊത്തം ഇറക്കി കുഴിക്കുവാണല്ലോ ' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'അവസാനം പണം കായ്ക്കുന്ന മരം' കണ്ടെത്തിയെന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. മറ്റ് ചിലര്‍ യുവാവിനെ ഉപദേശിച്ചു. ആ നാണയത്തുട്ടുകള്‍ കൊണ്ട് സമ്പന്നനാകാന്‍ കഴിയില്ലെന്ന്. വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോയെന്ന യാഥാര്‍ത്ഥ്യബോധവും ചിലര്‍ പ്രകടിപ്പിച്ചു. അപ്പോഴും ഒരു കോടി പന്ത്രണ്ട്  ലക്ഷം പേര്‍ വീഡിയോ കാണുകയും നാലര ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. 

ആകെ ചെലവ് 249 കോടി, മദ്യത്തിന് മാത്രം 1.7 കോടി; ആഡംബരത്തില്‍ ഞെട്ടിച്ച വിവാഹം !

 

Latest Videos
Follow Us:
Download App:
  • android
  • ios