കള്ളനെ പിടിക്കാന്‍ മിയാമി പോലീസ് വരും സ്വന്തം 'റോള്‍സ് റോയിസ് കാറി'ല്‍; വീഡിയോ വൈറല്‍

'പോലീസിന്‍റെ റോൾസ് റോയ്സ് കാർ ആരെങ്കിലും മോഷ്ടിക്കുമ്പോൾ അത് നരകം പോലെ രസകരമായിരിക്കും' മറ്റൊരു കാഴ്ചക്കാരന്‍ തമാശയായി കുറിച്ചു. 

video of miami police's new Rolls-Royce car goes viral


ലോകത്തില്‍ യൂറോപ്പും യുഎസും ആഡംബര വാഹനങ്ങള്‍ക്ക് പേര് കേട്ട സ്ഥലങ്ങളാണ്. ധനാഢ്യന്മാരെല്ലാം നിരവധി ആഡംബര വാഹനങ്ങള്‍ക്ക് ഉടമകളാണ്. അപ്പോള്‍ പിന്നെ പോലീസ് മാത്രമെന്തിന് മാറി നില്‍ക്കണെന്നാണ് മിയാമി പോലീസ് ചോദിക്കുന്നത്. പിന്നെ ആലോചിച്ചില്ല. ഉടന്‍ തന്നെ റോള്‍സ് റോയിസ് കാര്‍ പുറത്തിറക്കി മിയാമി പോലീസ്. സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ മിയാമി പോലീസിന്‍റെ ആഡംബര റോള്‍സ് റോയിസ് കാറാണ് താരം. മിയാമി ബീച്ച് പോലീസാണ് പുതിയ പട്രോൾ കാറായ റോൾസ് റോയ്‌സ് പുറത്തിറക്കിയത്. പോലീസിലേക്കുള്ള പുതിയ റിക്രൂട്ട്മെന്‍റില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും കാർ ഡീലർഷിപ്പായ ബ്രമാൻ മോട്ടോഴ്‌സുമായി സഹകരിക്കുന്നതില്‍ നന്ദിയും അറിയിച്ച് കൊണ്ടായിരുന്നു മിയാമി പോലീസ് ഡിപ്പാർട്ട്‌മെന്‍റ് പുതിയ റോൾസ് റോയ്‌സ് ഇറക്കിയത്. 

കോടികള്‍ വിലയുള്ള പുതിയ കാറിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ വൈറലായി. തങ്ങളുടെ ഔദ്ധ്യോഗിക എക്സ് അക്കൌണ്ടിലൂടെയാണ് മിയാമി ബീച്ച് പോലീസ് വീഡിയോ പങ്കുവച്ചത്. തങ്ങളുടെ റിക്രൂട്ട്മെന്‍റ് ടീമിലേക്ക് പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും പ്രദേശത്തെ താമസക്കാരോടും സന്ദര്‍ശകരോടുമുള്ള അര്‍പ്പണബോധവും ഗുണനിലവാരത്തോടെയുള്ള പോലീസിംഗും തുടരുമെന്നും കുറിച്ചു. വീഡിയോ ഇതിനകം നാല് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടു കഴിഞ്ഞു. വാഹനം ബ്രാമന്‍ മോട്ടേഴ്സിന്‍റെ ഭാഗമാണെന്നും സിഎംബി നയത്തിന് അനുസരിച്ച് മിയാമി പോലീസുമായുള്ള പദ്ധതിക്കുള്ള എല്ലാ ചെലവുകളും അവര്‍ തന്നെയാണ് വഹിച്ചതെന്നും  പോലീസ് എഴുതി. 

ജപ്പാൻകാരുടെ ഒരു കാര്യം; വാഹനം കടന്ന് പോകാന്‍ ട്രാഫിക് തടഞ്ഞു, പിന്നീട് നന്ദി, വൈറല്‍ വീഡിയോ കാണാം

അമൗ ഹാജിയെ അറിയാമോ? ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യനെ

സംഗീതത്തിന്‍റെ അകമ്പടിയോടെ രണ്ട് മോട്ടോര്‍ ബൈക്കുകളെ വീഡിയോയില്‍ കാണാം. ബൈക്കുകള്‍ രണ്ട് വശങ്ങളിലേക്ക് തിരിയുമ്പോള്‍ അവയുടെ പുറകില്‍ നിന്നും ബീക്കണ്‍ ലൈറ്റുകളിട്ട് റോള്‍സ് റോയിസ് കയറിവരുന്നു. ഏറ്റവും പുതിയ റീല്‍സ് വീഡിയോയെ പോലും അതിശയിപ്പിക്കുന്നതായിരുന്നു വീഡിയോ. വീഡിയോയ്ക്ക് താഴെ ഒരു കാഴ്ചക്കാരനെഴുതിയത്, '68 ദശലക്ഷം ഡോളറിന്‍റെ കുറവുമായി മിയാമി നഗരം ബജറ്റ് കമ്മി നേരിടുന്നു. ട്രൂത്ത് ഇൻ അക്കൗണ്ടിംഗിന്‍റെ സമീപകാല റിപ്പോർട്ട് ഏറ്റവും വലിയ ധനക്കമ്മിയുള്ള മികച്ച 10 യുഎസ് നഗരങ്ങളിൽ ഒന്നായി മിയാമിയെ ലിസ്റ്റ് ചെയ്യുന്നു. ഇത് "ഡി" ഗ്രേഡ് നൽകുകയും അതിന്‍റെ സാമ്പത്തിക സ്ഥിതി മുൻ വർഷത്തേക്കാൾ 304 മില്യൺ ഡോളറായി വഷളാകുകയും ചെയ്തു.' സാമ്പത്തിക ബാധ്യതയ്ക്കിടെ മിയമി പോലീസിന്‍റെ ആഡംബരത്തിനെതിരെ നിരവധി പേര്‍ കുറിപ്പുകളെഴുതി. 'ശരി, അപ്പോൾ അതൊരു സംഭാവനയായിരുന്നു. നിങ്ങൾ ഇക്കാര്യത്തിനായി പണം ചെലവഴിച്ചുവെന്ന് ആളുകൾ പറയുന്നു. നാടക രാജ്ഞികൾ.' മറ്റൊരു കാഴ്ചക്കാരി എഴുതി. 'പോലീസിന്‍റെ റോൾസ് റോയ്സ് കാർ ആരെങ്കിലും മോഷ്ടിക്കുമ്പോൾ അത് നരകം പോലെ രസകരമായിരിക്കും' മറ്റൊരു കാഴ്ചക്കാരന്‍ തമാശയായി കുറിച്ചു. 

ബീഹാറില്‍ പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചെന്ന് ഡോക്ടര്‍; ഒരു മണിക്കൂറിനുള്ളില്‍ പുനര്‍ജന്മം

Latest Videos
Follow Us:
Download App:
  • android
  • ios