തണുപ്പ് കനത്തപ്പോൾ, പെട്രോള്‍ പമ്പിൽ തീകാഞ്ഞ് യുവാക്കൾ, സമീപത്ത് ടാങ്കർ ലോറി; ഭയപ്പെടുത്തുന്ന വീഡിയോ വൈറൽ

പെട്രോള്‍ പമ്പിനുള്ളില്‍ നടുക്ക് ചെറിയൊരു തീ കൂട്ടി അതിന് ചുറ്റും ഇരിക്കുന്ന നാലഞ്ച് പേരെ വീഡിയോയില്‍ കാണാം. 
 

Video of mens bonfire at petrol pump goes viral


പെട്രോൾ പമ്പിന് സമീപം ഒരു കൂട്ടം ആളുകൾ തീകായുന്ന വീഡിയോ കണ്ട് രൂക്ഷമായി വിമര്‍ശിച്ച് സമൂഹ മാധ്യമ ഉപയോക്താക്കള്‍. വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തിൽ ഞെട്ടിച്ചു. പെട്രോളും ഡീസലും വളരെ വേഗം തീ പിടിക്കാന്‍ സാധ്യതയുള്ളവയാണ്. ഇത് തിരിച്ചറിയാത്തവരല്ല അവിടെ തീകായുന്നവര്‍. എന്നാല്‍ ഭയാശങ്കകളൊന്നും ഇല്ലാതെ പരസ്പരം കുശലം പറഞ്ഞ് ഡീസല്‍ പമ്പിന് സമീപത്ത് തീകാഞ്ഞ് ഇരിക്കുന്നവരെ കണ്ടപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ശരിക്കും അമ്പരന്നു. ഇവര്‍ തീകായുന്ന പമ്പിന് സമീപത്തായി 5000 ലിറ്റര്‍ കൊള്ളുന്ന ഒരു പെട്രോള്‍ ടാങ്കറും നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. 

'ഹൈവേ സമൂഹം മുഴുവൻ ഭയത്തിലാണ്' എന്നായിരുന്നു വീഡിയോ പങ്കുവച്ച് കൊണ്ട് അങ്കിത് എന്ന എക്സ് ഉപയോക്താവ് എഴുതിയത്. എന്നാല്‍ ഇത് എവിടെ നിന്ന് എപ്പോള്‍ ചിത്രീകരിച്ച വീഡിയോയാണെന്ന് പറയുന്നില്ല. ഒരു സിഗരറ്റ് കത്തിക്കുന്നതോ തീപ്പെട്ടിയോ ലൈറ്ററോ പുറത്തെടുക്കുന്നത് പോലും വിലക്കുള്ള പെട്രോള്‍ പമ്പില്‍ യാതൊരു സുരക്ഷ മുന്‍കരുതലുമില്ലാതെ തണുപ്പ് അകറ്റാന്‍ വേണ്ടി പമ്പിന് മുന്നില്‍ തന്നെ തീ കായാന്‍ ഇരിക്കുന്ന ആളുകളുടെ വീഡിയോ വലിയ ആശങ്കയാണ് ഉയര്‍ത്തിയത്. ഏതാണ്ട് രണ്ടര ലക്ഷത്തിന് അടുത്ത് ആളുകള്‍ വീഡിയോ കണ്ടു. നിരവധി പേരാണ് വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തിയത്. 

വീട്ടിലുണ്ടാക്കിയ കേക്കിന് 'കുരുമുളകിന്‍റെ രുചി'; പിന്നാലെ അസ്വസ്ഥത തോന്നിയ മൂന്ന് പേര്‍ മരിച്ചു

വധുവിന് മാല ചാര്‍ത്തുന്നതിനിടെ 'ഒറ്റ ചവിട്ടിന്' വരനെ താഴെയിട്ട് മുന്‍ കാമുകി; വീഡിയോ വൈറല്‍

പെട്രോള്‍, പമ്പുകള്‍ക്ക് നടുക്ക് നാലഞ്ച് പേര്‍ കസേര ഇട്ട് ഇരിക്കുന്നതും അവര്‍ക്ക് നടുവില്‍ ചെറിയൊരു അഗ്നികുണ്ഡം കാറ്റില്‍ ആടിയുലയുന്നതും വീഡിയോയില്‍ കാണാം. ഒരു ചെറിയ തീപ്പൊരി പടര്‍ന്നാല്‍ ആ പ്രദേശം മുഴുവനായും ചാമ്പലാകുമെന്ന് ചിലര്‍ ഓർമ്മപ്പെടുത്തി. അതേസമയം തീ കായുന്നവര്‍ അപകടകാരികളാണെന്നായിരുന്നു ചിലര്‍ എഴുതിയത്. മറ്റ് ചിലര്‍ അത് ജയ്പൂരില്‍ നിന്നുള്ള വീഡിയോ ആണെന്ന് അവകാശപ്പെട്ടു. മറ്റ് ചിലര്‍ റിലയന്‍സിന്‍റെ പമ്പാണെന്നായിരുന്നു എഴുതിയത്. 

സ്കൂളിൽ വച്ച് ഫേഷ്യൽ മസാജ് ചെയ്യുന്ന വീഡിയോ എടുത്തതിന് ടീച്ചറെ കടിച്ച് പരിക്കേൽപ്പിച്ച് ഹെഡ്മിസ്ട്രസ്; വിവാദം

Latest Videos
Follow Us:
Download App:
  • android
  • ios