'കണ്ടതില്‍ വച്ച് ഏറ്റവും വലിയ കടല്ക്കൊള്ളക്കാരന്'; അതിശക്തമായ കാറ്റില്‍ പറന്ന് പോകുന്നയാളുടെ വീഡിയോ വൈറല്‍
പക്ഷേ ആ മനുഷ്യന്റെ സണ്‍ഷെയ്ഡിലെ പിടിത്തവും അത് പറന്ന് പോയ രീതിയുമെല്ലാം കാഴ്ചക്കാരില്‍ ചിരിയുണര്‍ത്തി.
ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ ലാങ്ഫാംഗിൽ, വീശിയടിച്ച അതിശക്തമായ കാറ്റില്‍ കഫേ സണ്‍ അബ്രല്ലയുമായി പറന്ന് പോകുന്ന ആളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചിരി ഉയര്‍ത്തി. കസേരകളെ സൂര്യനില്‍ നിന്നും മറയ്ക്കുന്ന താത്കാലിക കുട ശക്തമായ കാറ്റില്‍ പറന്നപ്പോള്‍ അതിനെ തടയാനായി കടയുടമ കുടയുടെ കാലില്‍ പിടിക്കുകയായിരുന്നു. എന്നാല്‍ കാറ്റിന്റെ ശക്തിയില്‍ അയാളും കുടയോടൊപ്പം മുന്നോട്ട് നീങ്ങി. സംഭവത്തിന്റെ വീഡിയോ ചൈനീസ് സമൂഹ മാധ്യമത്തില്‍ ഏറെ പേര് പങ്കുവച്ചതിന് പിന്നാലെ ലേകമെങ്ങും പ്രചരിച്ചു. വെതര്‍ ചാനല്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നുമാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ടത്. ഇതിനകം നാല് ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.
വീഡിയോ പങ്കുവച്ച് കൊണ്ട് വെതർ ചാനല്‍ ഇങ്ങനെ എഴുതി. 'ഒരു വലിയ സൺഷെയ്ഡ് കുട പറന്നുപോകുന്നത് തടയാൻ ഒരാൾ ശ്രമിക്കുന്നതിനിടെ ശക്തമായ കാറ്റ് ഇരുവരെയും കൊണ്ട് പറന്നു.' ഒരു കടയുടെ സിസിടിവി ദൃശ്യങ്ങളായിരുന്നു പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയുടെ തുടക്കത്തില്‍ ശക്തമായ കാറ്റില്‍ ആടി ഉലയുന്ന കടയുടെ എതിര്‍വശത്തെ സണ്ഷെഡിന് കീഴെ വച്ച ഒരു ബോക്സ് എടുക്കാന്‍ കടയുടമ നീങ്ങുന്നത് കാണാം. പിന്നാലെ ഒരു സ്ത്രീ വന്ന് മറ്റെന്തോ എടുക്കാന്‍ ശ്രമിക്കുന്നു. ഈ സമയം വലത് വശത്ത് നിന്നും ചില കസേരകള്‍ ശക്തമായ കാറ്റില്‍ ഉരുണ്ട് വരുന്നു. ഇരുവരും ഫ്രെയിമില്‍ നിന്നും മാറുന്നതിനിടെ ഒരു മനുഷ്യനെയും കൊണ്ട് ശക്തമായ കാറ്റില്‍ മുന്നോട്ട് നീങ്ങുന്ന സണ്‍ഷെയ്ഡ് കാണാം. ഇതിന് പിന്നാലെ ആദ്യം കണ്ട സണ്‍ഷെയ്ഡും പറന്ന് പോകുന്നു. പറന്ന് പോയ ആള്‍ക്ക് പരിക്കുകളില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തെരുവില്‍ നിൽക്കുന്നയാളെ വീഡിയോയ്ക്ക് വേണ്ടി കെട്ടിപ്പിടിച്ചു; വ്ലോഗറിന് 2 മാസം തടവ്, 30 ലക്ഷം പിഴ
പക്ഷേ ആ മനുഷ്യന്റെ സണ്‍ഷെയ്ഡിലെ പിടിത്തവും അത് പറന്ന് പോയ രീതിയുമെല്ലാം കാഴ്ചക്കാരില്‍ ചിരിയുണര്‍ത്തി. അതേസമയം പ്രദേശത്ത് വീശി അടിച്ചത് അതിശക്തമായ കാറ്റാണെന്നും വീഡിയോയില്‍ വ്യക്തം. കഴ്ചക്കാര്‍ തമാശകള്‍ കൊണ്ട് കമന്റ് ബോക്സ് നിറച്ചു. 'ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കടൽക്കൊള്ളക്കാരൻ' എന്നാണ് ഭൂരിപക്ഷം കാഴ്ചക്കാരും അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 'അദ്ദേഹം കപ്പലില്‍ കയറുന്നതായി തോന്നുന്നു' മറ്റൊരു കാഴ്ചക്കാരനെഴുതി. 'ഓ! ആൾ കപ്പൽ കയറി വരുന്നത് കണ്ടപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചു!! ഞാൻ മോശപ്പെട്ടയാളാണ്.!" ഒരാളുടെ ദുരന്തത്തിലും ചിരി തോന്നിയതിന് മറ്റൊരു കാഴ്ചക്കാരന് സ്വയം ശാസിച്ചു.