എന്തൊക്കെ കാണണം?; യുപിയില്‍ നിന്നും ജീവനുള്ള പാമ്പിനെ കടിച്ച് തിന്നുന്നയാളുടെ വീഡിയോ വൈറൽ

'"ഇതെങ്ങനെ സാധിക്കും. കാണാൻ വളരെ വിചിത്രമായി തോന്നുന്നു, കഴിക്കാൻ എന്തൊക്കെ കാര്യങ്ങളുണ്ട്. പാമ്പിനെ മാത്രമേ നിങ്ങൾക്ക് കഴിക്കാൻ കിട്ടിയുള്ളൂ?" എന്ന് കാഴ്ചക്കാരന്‍ തികച്ചും അസ്വസ്ഥനായി.

Video of man biting and eating a live snake goes viral


ടിച്ച പാമ്പിനെ തിരിച്ച് കടിച്ച് വാര്‍ത്തയില്‍ ഇടം നേടുന്നവരെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. അത് പോലെ നൂറ്റാണ്ടുകള്‍ പിന്തുടരുന്ന ഭക്ഷണ സംസ്കാരത്തിന്‍റെ ഭാഗമായി പാമ്പ് അടക്കുമുള്ള ജീവികളെ കഴിക്കുന്ന കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളെ കുറിച്ചും നമ്മുക്കറിയാം. എന്നാല്‍ ജയില്‍ നിന്ന് ഇറങ്ങി, തന്‍റെ വീര്യം തെളിയിക്കാനായി പുഴയില്‍ നിന്നും ലൈവായി പാമ്പിനെ പിടിച്ച് കടിച്ച് തിന്നാല്‍ പക്ഷേ, കൊടുംക്രിമിനൽ ഗംഗാ പ്രസാദിന് മാത്രമേ കഴിയൂ. ഗംഗാ പ്രസാദിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. 

ഇന്ത്യാ ന്യൂസ് എന്ന ട്വിറ്റര്‍ ഹാന്‍റില്‍ വന്ന വീഡിയോ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് ഇന്ത്യാ ന്യൂസ് ഇങ്ങനെ കുറിച്ചു,' ഫത്തേപൂരില്‍ അധോലോക നായകന്‍ ഗംഗാ പ്രസാദ് ജയില് മോചിതനാകുന്ന വീഡിയോ വൈറലാകുന്നു. മോഷ്ടാവ് പാമ്പിനെ ജീവനോടെ തിന്നുന്നതായി വീഡിയോയിൽ കാണാം. ശങ്കർ കേവത്ത് സംഘത്തിലെ സജീവ അംഗമാണ് ഗംഗ. കിഷൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൽക്ക ദേരയുടെ കേസ്.' വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. 

കുടിവെള്ള പൈപ്പ് ശരിയാക്കിയില്ല; ബിഡിഒ ഓഫീസിന് മുന്നിൽ കുളിച്ച് കൊണ്ട് യുവാവിന്‍റെ പ്രതിഷേധം

'ഇതുപോലൊരു കഷ്ടകാലം പിടിച്ചവൻ വേറെയുണ്ടോ?' വൈറലായി ഒരു പ്രണയാഭ്യർത്ഥന

'"ഇതെങ്ങനെ സാധിക്കും. കാണാൻ വളരെ വിചിത്രമായി തോന്നുന്നു, കഴിക്കാൻ എന്തൊക്കെ കാര്യങ്ങളുണ്ട്. പാമ്പിനെ മാത്രമേ നിങ്ങൾക്ക് കഴിക്കാൻ കിട്ടിയുള്ളൂ?" എന്ന് കാഴ്ചക്കാരന്‍ തികച്ചും അസ്വസ്ഥനായി. 'ഓ ദൈവമേ, ഒരു പാമ്പിനെ തിന്നാൻ എങ്ങനെ കഴിക്കാന്‍ കഴിയും?  ഈ ലോകത്ത് ഇനിയും എന്തൊക്കെ കാണാനുണ്ട്. ഞാന്‍ വിറച്ച് പോയി.' മറ്റൊരു കാഴ്ചക്കാരനെഴുതി. 'ഇത്തരം ആളുകൾ സമൂഹത്തിലേക്ക് മടങ്ങിവരുന്നത് അപകടകരമാണ്, എത്രയും വേഗം നിയമ നടപടിയെടുക്കുകയും ജയിലിലടയ്ക്കുകയും വേണം' മൂന്നാമതൊരു കാഴ്ചക്കാരന്‍ അസ്വസ്ഥനായി. വീഡിയോ വൈറലായതിന് പിന്നാലെ,'സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കിഷൻപൂർ പൊലീസ് സ്റ്റേഷൻ ചുമതലയുള്ളവർക്ക് നിർദേശം നൽകിയിട്ടുണ്ട്.' എന്ന് ഫത്തേപൂര്‍ പോലീസ് കുറിച്ചു. 

1,500 വർഷം പഴക്കമുള്ള 'മോശയുടെ പത്ത് കൽപനകൾ' കൊത്തിയ ആനക്കൊമ്പ് പെട്ടി കണ്ടെത്തി

Latest Videos
Follow Us:
Download App:
  • android
  • ios