സ്വാതന്ത്ര്യം എന്താണ്? കൂട്ടില്‍നിന്നും സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുന്ന പുള്ളിപ്പുലിയുടെ വീഡിയോ വൈറല്‍
ഐഎഫ്എസ് ഓഫീസർ ആയ പർവീൺ കസ്വാൻ ആണ് ട്വിറ്ററിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. സ്ലോ മോഷൻ വീഡിയോ ക്ലിപ്പിൽ ഒരു വനത്തിനോട് ചേർന്ന് നിർത്തിയിട്ടിയിരിക്കുന്ന വാഹനത്തിൽ ഒരു പുള്ളിപ്പുലിയെ കൂട്ടിലടച്ചിരിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.
ഈ ലോകത്ത് സ്വതന്ത്ര്യത്തോളം വിലമതിക്കുന്ന മറ്റൊന്നില്ലെന്നത് ആരും നിഷേധിക്കാത്ത സത്യമാണ്. സ്വർണത്തിന്‍റെ തടവറ പണിത് തന്ന് അതിൽ പാർപ്പിച്ചാലും ബന്ധനം, ബന്ധനം തന്നെയാണെന്ന് കവിവാക്യം. ഇത് മനുഷ്യന്‍റെ കാര്യത്തിൽ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. അതുകൊണ്ടല്ലേ, കൂട്ടിലടച്ച കിളിയും നായയുമെല്ലാം തക്കം കിട്ടിയാൽ യജമാനനെ പറ്റിച്ച് കൂട് ചാടുന്നത്.
വളര്‍ത്തുമൃഗങ്ങള്‍ മാത്രമല്ല പല സാഹചര്യങ്ങളിലും വന്യമൃഗങ്ങളും ബന്ധികളാക്കപ്പെടാറുണ്ട്. അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്ന് കൂട്ടം തെറ്റി വരുമ്പോഴോ അപകടത്തിൽപ്പെടുമ്പോഴോ അതുമല്ലെങ്കിൽ എന്തെങ്കിലും പഠനങ്ങൾക്കോ ഗവേഷണങ്ങൾക്കോ ഒക്കെ വേണ്ടിയാണ് സാധാരണയായി വന്യമൃഗങ്ങളെ ഇത്തരത്തിൽ കൂട്ടിലടയ്ക്കാറ്. പിന്നീട് ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ഇവയെ തുറന്ന് വിടാൻ അനുയോജ്യമായ സാഹചര്യം വരുമ്പോൾ അവയെ മോചിപ്പിക്കുന്നതും പതിവാണ്.
20 ലക്ഷത്തിന്‍റെ വെറ്ററിനറി ബില്ല്; നായയെ സംരക്ഷിക്കാന്‍ വീട് വില്‍ക്കാനൊരുങ്ങി യുവാവ്
ഇത്തരത്തിൽ മോചിതരാകുന്ന മൃഗങ്ങൾ സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുന്ന കാഴ്ച കണ്ടിട്ടുണ്ടോ? കണ്ണുകൾ അടച്ചു തുറക്കുന്ന വേഗത്തിലായിരിക്കും അവ കാരാഗ്രഹത്തിൽ നിന്നും മോചിതരാകുക. അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഐഎഫ്എസ് ഓഫീസർ ആയ പർവീൺ കസ്വാൻ ആണ് ട്വിറ്ററിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. സ്ലോ മോഷൻ വീഡിയോ ക്ലിപ്പിൽ ഒരു വനത്തിനോട് ചേർന്ന് നിർത്തിയിട്ടിയിരിക്കുന്ന വാഹനത്തിൽ ഒരു പുള്ളിപ്പുലിയെ കൂട്ടിലടച്ചിരിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.
പെട്ടന്ന് കൂടിന്‍റെ വാതിൽ തുറക്കുന്നതോടെ ശരവേഗത്തിൽ കൂട്ടിൽ നിന്നും പുറത്തേക്ക് ചാടിയ പുലി കാട്ടിൽ നിമിഷ നേരം കൊണ്ട് മറയുന്നു. സെക്കന്‍റുകൾ മാത്രമുള്ള ഈ വീഡിയോ സ്ലോ മോഷനിലായത് കൊണ്ട് മാത്രമാണ് പുലിയെ കാണാൻ കഴിയുന്നത്. കണ്ണുകൾ കൊണ്ട് കാണാൻ കഴിയുന്നതിലും വേഗത്തിലാണ് പുലി വാഹനത്തിനുള്ളിൽ നിന്നു പുറത്ത് ചാടി, കാട്ടിൽ മറഞ്ഞത് എന്നാണ് പർവീൺ കസ്വാൻ ട്വീറ്റിൽ പറയുന്നത്. ഏപ്രിൽ 17 തിങ്കളാഴ്ചയാണ് ഇത് റെക്കോർഡ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യം എങ്ങനെയിരിക്കുന്നു. ആ പുലി വീണ്ടും കാട്ടിലേക്ക്! എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. ലക്ഷകണക്കിന് ആളുകൾ കണ്ട് കഴിഞ്ഞ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.