ബെംഗളൂരു മേല്‍പ്പാലത്തില്‍ അപകടകരമായി തൂങ്ങിക്കിടക്കുന്ന കര്‍ണ്ണാടക എസ്ആര്‍ടിസി ബസ്; വീഡിയോ വൈറല്‍

രണ്ട് മേല്‍പ്പാലങ്ങള്‍ക്ക് ഇടയിലെ ശുന്യമായ സ്ഥലത്തേക്കാണ് ബസിന്‍റെ പുറകിലെ ടയറുകള്‍ തൂങ്ങി കിടന്നിരുന്നത്. പുറക് വശം ഏതാണ്ട് മുഴുവനായും വായുവിലാണ്. താഴേ നിന്നുള്ള കാഴ്ചയില്‍ ബസിന്‍റെ ടയറുകള്‍ വായുവില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് കാണാം. 

video of Karnataka SRTC bus hangs from bengaluru flyover goes viral

ഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയില്‍ ഇന്ത്യയില്‍ മേല്‍പ്പാലങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനമാണ് ഉണ്ടായിട്ടുള്ളത്. തിരക്കുള്ള നഗരങ്ങളെയും ജംഗ്ഷനുകളെയും ഒഴിവാക്കിക്കൊണ്ട് ഉയര്‍ന്നുവന്ന മേല്‍പ്പാലങ്ങള്‍ യാത്രാ സമയത്തെ വലിയ തോതില്‍ ലഘൂകരിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍  നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ മേല്‍പ്പാലങ്ങളിലെ അപകടത്തിന്‍റെ ഭീകരത വെളിപ്പെടുത്തുന്നു. ഏതാണ്ട് നാല്പത് അടി ഉയരമുള്ള മേല്‍പ്പാലത്തിന്‍റെ മുകളില്‍ നിന്നും പാതിയോളം പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഒരു കര്‍ണ്ണാടക എസ്ആര്‍ടിസി ബസിന്‍റെ ചിത്രങ്ങളും വീഡിയോകളുമായിരുന്നു അത്.

ക്രിസ്റ്റിന്‍ മാത്യു ഫിലിപ് എന്ന എക്സ് ഉപയോക്താവ് സാമൂഹിക മാധ്യമമായ എക്സില്‍ അപകടത്തിന്‍റെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ച്.'മെയ് 18 -നാണ് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടത്. തുമകുരു റോഡിൽ നെലമംഗലയ്ക്ക് സമീപം മദനായകനഹള്ളിയിൽ വച്ച് ഡ്രൈവർക്ക് ബസിന്‍റെ നിയന്ത്രണം നഷ്ടമായി. ബസ് റോഡ് ഡിവൈഡറിൽ ഇടിച്ചു. ഡ്രൈവർക്കും കണ്ടക്ടർക്കും അടക്കം 6 യാത്രക്കാർക്ക് പരിക്കേറ്റു.' എന്ന് കുറിച്ചു. ഒപ്പം പങ്കുവച്ച് ചിത്രങ്ങളും വീഡിയോയും അപകടത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നു. രണ്ട് മേല്‍പ്പാലങ്ങള്‍ക്ക് ഇടയിലെ ശുന്യമായ സ്ഥലത്തേക്കാണ് ബസിന്‍റെ പുറകിലെ ടയറുകള്‍ തൂങ്ങി കിടന്നിരുന്നത്. പുറക് വശം ഏതാണ്ട് മുഴുവനായും വായുവിലാണ്. താഴേ നിന്നുള്ള കാഴ്ചയില്‍ ബസിന്‍റെ ടയറുകള്‍ വായുവില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് കാണാം. 

'അവളുടെ ജീവിതത്തിലെ ഏറ്റവും മികച്ചത്'; അപൂർവ്വ ഉൽക്കാവർഷത്തിന്‍റെ വീഡിയോ എടുത്ത കുട്ടിക്ക് അഭിനന്ദന പ്രവാഹം

ഭാഗ്യം തേടി ലോട്ടറി എടുത്തത് 12 വർഷം; ഒടുവിൽ ഇന്ത്യക്കാരിക്ക് അടിച്ചത് 8 കോടിയുടെ ദുബായ് ഡ്യൂട്ടി ഫ്രി ലോട്ടറി

അരസിനകുണ്ടയ്ക്ക് സമീപം അടകമാരനഹള്ളി ജംഗ്ഷനിൽ വച്ച് ഡ്രൈവർക്ക് പെട്ടെന്ന് ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പെടുകയും ഇതിനെ തുടര്‍ന്ന് പാലത്തിന്‍റെ മതിലിൽ ഇടിച്ചാണ് അപകടമെന്ന് നെലമംഗല ട്രാഫിക് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. മുന്നിലുള്ള കാറുമായി കൂട്ടിയിടി ഒഴിവാക്കാന്‍ വെട്ടിച്ചതാണ് ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആര്‍ക്കും കാര്യമായ പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അപകടത്തെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ഡ്രൈവറുടെ ആശ്രദ്ധയാണ് കാരണമെന്ന് നിരവധി പേര്‍ ആരോപിച്ചു. 'പല ഡ്രൈവര്‍മാരും വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സിനിമകള്‍ പോലും കാണുന്നു.' എന്ന് ചിലര്‍ ആരോപിച്ചു. 

ആനയെ 'പടിക്ക് പുറത്ത്' നിര്‍ത്തി, വനം വകുപ്പിന്‍റെ ആന പാപ്പാന്‍ തസ്തികയിലേക്കുള്ള പിഎസ്സി പരീക്ഷ

Latest Videos
Follow Us:
Download App:
  • android
  • ios