പാറ പൊട്ടിച്ച് സ്വര്‍ണ്ണനാണയങ്ങള്‍ ശേഖരിക്കുന്ന വീഡിയോ, സോഷ്യല്‍ മീഡിയയില്‍ വൈറല്‍
കാഴ്ചയില്‍ പര്‍വ്വതപ്രദേശം പോലെ തോന്നുന്ന ഒരു പ്രദേശത്ത് നിന്നും മെറ്റല്‍ ഡിറ്റക്ടറിന്‍റെ സഹായത്തോടെ കുഴിയെക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.
ഭൂമിയിലെ ചില പ്രദേശങ്ങളില്‍ മാത്രമാണ് സ്വര്‍ണ്ണ നിക്ഷേപങ്ങളുള്ളത്. ഇത്തരം പ്രദേശങ്ങളില്‍ ഖനനം നടത്തിയാണ് സ്വര്‍ണ്ണശേഖരങ്ങള്‍ പുറത്തെടുക്കുന്നത്. എന്നാല്‍, ഒരു മനുഷ്യന്‍ പാറ പൊട്ടിച്ച് അതിനുള്ളില്‍ നിന്നും സ്വര്‍ണ്ണ നാണയങ്ങള്‍ പുറത്തെടുത്തപ്പോള്‍ ഞെട്ടിയത് സോഷ്യല്‍ മീഡിയ. ദ ബെസ്റ്റ് ആർക്കിയോളജിസ്റ്റ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാഴ്ചയില്‍ പര്‍വ്വതപ്രദേശം പോലെ തോന്നുന്ന ഒരു പ്രദേശത്ത് യന്ത്ര സഹായത്തോടെ കുഴിയെക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.
അല്പനേരം കുഴിയെടുത്ത ശേഷം ഒരു മെറ്റല്‍ ഡിറ്റക്ടര്‍ പ്രദേശം പരിശോധിക്കുന്നു. പിന്നാലെ കുഴി വലുത്താക്കുന്നു. അല്പനേരത്തെ ശ്രമത്തിന് ശേഷം പറക്കിടയില്‍ സൃഷ്ടിച്ച ഒരു ചെറിയ കുഴിയില്‍ നിന്നും ഏതാണ്ട് ഇരുപതോളം സ്വര്‍ണ്ണ നാണയങ്ങള്‍ ഒരാള്‍ കണ്ടെത്തുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. സ്വര്‍ണ്ണനാണയങ്ങള്‍ക്ക് തിളക്കം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അവയിലെ എഴുത്തുകളില്‍ പലതും വ്യക്തമാണ്. പാറയില്‍ സ്വര്‍ണ്ണം കണ്ടെത്തിയ നിമിഷം എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ബാരോസും ഹോഷിനോയും
വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. കുറിപ്പുകളെഴുതിയ പലരും പാറയ്ക്കുള്ളില്‍ സ്വർണ്ണം സൂക്ഷിച്ച് വയ്ക്കുന്നത് അസാധ്യമാണെന്ന് എഴുതി. മറ്റ് ചിലര്‍ പറയ്ക്കുള്ളില്‍ സ്വര്‍ണ്ണമുണ്ടെന്ന് എങ്ങനെ കണ്ടെത്തിയെന്ന് ചോദ്യം ചെയ്തു. മറ്റ് ചിലര്‍ നാണയം സ്വര്‍ണ്ണമാണോയെന്ന് സംശയം പ്രകടിപ്പിച്ചു. ചിലര്‍ വീഡിയോ ഇത്തരമൊരു കണ്ടന്‍റിന് വേണ്ടി നിര്‍മ്മിക്കപ്പെട്ടതാണെന്ന് എഴുതി. അതേസമയം ഒരു കൂട്ടം കാഴ്ചക്കാര്‍ വീഡിയോ യഥാര്‍ത്ഥമാണെന്നും കാലപ്പഴക്കം കാരണമാണ് സ്വര്‍ണ്ണത്തിന് തിളക്കം നഷ്ടപ്പെട്ടതെന്നും കുറിച്ചു. മറ്റ് ചിലര്‍ അത് പ്രിഇസ്ലാമിക് നിധിയാണെന്ന് എഴുതി. എന്നാല്‍ കാഴ്ചക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ദ ബെസ്റ്റ് ആര്‍ക്കിയോളജിസ്റ്റ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് തയ്യാറായില്ല. അതേസമയം കാന്തവും മെറ്റല്‍ ഡിറ്റക്ടറും ഉപയോഗിച്ച് ഇത്തരത്തില്‍ സ്വര്‍ണ്ണവും രത്നങ്ങളും കണ്ടെടുക്കുന്ന നിരവധി വീഡിയോകള്‍ ഈ പേജിലൂടെ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവ എവിടെ നിന്നുള്ള വീഡിയോ ആണെന്ന് പറയുന്നില്ല.
ഇന്ത്യന്‍ റെയില്‍വേയില്‍ ഇനി 'ഓയോ' സൗകര്യവും ലഭ്യമാണ്; പക്ഷം ചേര്‍ന്ന് വിമർശിച്ച് സോഷ്യല്‍ മീഡിയ