അസ്ഥികൂടം പോലൊരു കാറ്, അതിൽ നാല് സുഹൃത്തുക്കൾ യാത്ര പോയത് 2000 കിമി.; വീഡിയോ വൈറൽ
കാറിന്‍റെ അസ്ഥികൂടം മാത്രം. ഡോറുകളോ ഗ്ലാസോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അത്തരമൊരു കാറില്‍ 2000 കിലോമീറ്റര്‍ നാല് സുഹൃത്തുക്കളുടെ യാത്ര.
യാത്രകൾക്കായി പലരും പല വഴികളാണ് തേടാറ്. ചിലര്‍ കിലോമീറ്ററുകള്‍ നടക്കുന്നു. മറ്റ് ചിലര്‍ സൈക്കിളിൽ, വേറെ ചിലര്‍ ബൈക്കിൽ, കാറിൽ അങ്ങനെ അങ്ങനെ പല തരത്തിലാണ് സഞ്ചാരികളുടെ യാത്രകള്‍. എന്നാല്‍ ഒരു ചേഞ്ച് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്? ഒരു യുവതി അടക്കം നാല് സുഹൃത്തുക്കള്‍ പഴയൊരു ആള്‍ട്ടോ കാറില്‍ 2000 കിലോമീറ്റര്‍ യാത്ര നടത്തിയെന്ന് അവകാശപ്പെട്ടൊരു വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പഴയ ആ ആള്‍ട്ടോ കാറിന് ചട്ടക്കൂട് മാത്രമേ ഉണ്ടായിരുന്നൊള്ളൂ എന്നതായിരുന്നു ആ യാത്രയുടെ പ്രത്യേകത. ടയറും യന്ത്രഭാഗങ്ങളും സീറ്റുകളും പിന്നെ കാറിന്‍റെ അസ്ഥിവാരവും മാത്രം. ഡോറുകളോ ഗ്ലാസുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എക്സ്പിരിമെന്‍റ് കിംഗ് എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍റിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം വൈറലാണ്.
സുഹൃത്തുക്കള്‍ എവിടെ നിന്ന്, എങ്ങോട്ട്, എപ്പോള്‍ പോയെന്ന സൂചനകളൊന്നും വീഡിയോയ്ക്കൊപ്പമില്ല. എന്നാല്‍ ദീര്‍ഘദൂര യാത്രയുടെ ചില ഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. അതില്‍ തന്നെ മഞ്ഞ് നിറഞ്ഞ റോഡുകളിലൂടെയുള്ള ആ കാറിന്‍റെ യാത്രയുടെ ഡ്രോണ്‍ ഷോട്ടുകളുമുണ്ട്. പലപ്പോഴായി യാത്രക്കാരെ നാല് പേരെയും ദൃശ്യങ്ങളില്‍ കാണാം. വഴിയോരത്തെ കടകളില്‍ ഭക്ഷണം കഴിക്കാന്‍ നിർത്തുന്നതിന്‍റെയും വാഹനം നന്നാക്കുന്നതിന്‍റെയും ദൃശ്യങ്ങളുമുണ്ട്. തണുപ്പ് ശക്തമാകുമ്പോള്‍ സഞ്ചാരികള്‍ കമ്പിളിപ്പുതപ്പുകള്‍ എടുത്ത് പുതച്ച് കിടക്കുന്നു. വാഹനം ഓടിക്കുന്നയാള്‍ ഒരു ഹെൽമറ്റ് വച്ചിട്ടുണ്ട്.
വീഡിയോക്ക് അമിത് മാസ്റ്റർ മെക്കാനിക്ക് ഹീറോ മോട്ടോ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും ' എന്തുകൊണ്ടാണ് പോലീസ് എന്നെ തടയാത്തതെന്ന് നിങ്ങളെല്ലാവരും കരുതുന്നുണ്ടാകാം. കാമറയിലേക്ക് നോക്കി പോലീസ് അടുത്ത് പോലും വരുന്നില്ലെന്ന് ഞാൻ അവരോട് പറയും. രണ്ടാമതായി, സഹോദരാ, അവർ സംസാരിക്കുന്നതിൽ വിദഗ്ദ്ധരാണ് , അതിനാൽ അവർ രക്ഷിക്കപ്പെടുന്നു.' എന്ന് കുറിച്ചു. രണ്ട് അക്കൌണ്ടുകളില്‍ നിന്നും തമാശ സ്കിറ്റുകളും മറ്റുമാണ് പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്. അതേസമയം വീഡിയോക്ക് താഴെ നിരവധി പേരാണ് കുറിപ്പുകളെഴുതാന്‍ എത്തിയത്. സൌഹൃദങ്ങളെ കുറിച്ചും നിരവധി പേര്‍ എഴുതി. ആൾട്ടോ കാറിനെ പ്രശംസിച്ച് കൊണ്ടും ഒട്ടെറെപേരെത്തി. വീഡിയോ കണ്ട് ആവേശം കേറി കുടുംബങ്ങള്‍ ഇത്തരം കാര്യങ്ങള്‍ അനുകരിക്കരുതെന്ന് ചിലർ ഓർമ്മപ്പെടുത്തി. വീഡിയോ ഇതിനകം ഒരു കോടിക്ക് അടുത്ത് ആളുകൾ കണ്ടു. ഒന്നേമുക്കാല്‍ ലക്ഷത്തോളം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.
ആചാരത്തിന്‍റെ ഭാഗമായി വധുവിനെ തൂണിൽ കെട്ടി; വിവാഹ ചടങ്ങിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം