ധൈര്യമുണ്ടോ, ഈ ജോലി ചെയ്യാന്‍? വൈറലായി ഒരു വീഡിയോ !
ഏതാണ്ട് ഇരുപതോളം ചീറ്റകളാണ് ഇരുവര്‍ക്കും മുന്നില്‍ നിന്നിരുന്നത്. ചിലത് വാഹനത്തിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
ലോകത്ത് അപകട സാധ്യതയുള്ള ജോലികള്‍ നിരവധിയാണ്. കടലിന് നടക്കുള്ള എണ്ണ പര്യവേക്ഷണം മുതല്‍ അമ്പരചുമ്പികളായ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നുള്ള ജോലികള്‍ വരെ മനുഷ്യന്‍, മനുഷ്യന് വേണ്ടി കണ്ടെത്തിയ ജോലികളില്‍ അപകട സാധ്യത ഏറെയുള്ളവ ഒട്ടനവധിയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ അപകടകരമായ മറ്റൊരു ജോലിയെ കാണിച്ച് തരുന്നു. മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഡിയോയായിരുന്നു അത്. മൃഗങ്ങളെന്നാല്‍ കൂട്ടിലടയ്ക്കപ്പെട്ടവയല്ല. മറിച്ച്, കാടിന്‍റെ സ്വാഭാവികാവസ്ഥയില്‍ വളരുന്ന ചീറ്റകളായിരുന്നു അവ. ഒന്നും രണ്ടുമല്ല, ഏതാണ്ട് ഇരുപതോളം ചീറ്റകള്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. “പ്രഭാത ഭക്ഷണം! അവർ ഗംഭീരമായി കാണുന്നു! ഈ ജോലി ചെയ്യാൻ ധൈര്യമുണ്ടോ?" എന്ന് ചോദിച്ച് കൊണ്ട് Figen എന്ന ട്വിറ്റര്‍ (X) അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ 13 ലക്ഷം പേരാണ് ഇതിനകം കണ്ടത്.
'മരണത്തിന്‍റെ ജലാശയ'ത്തില്‍ യുവാക്കളുടെ 'മരണക്കുളി'; ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറല്‍
അതിശക്തമായ മഴ; ദുബൈ വിമാനത്താവളത്തില്‍ വെള്ളം കയറുന്ന വീഡിയോ വൈറല്‍ !
ഒരു മിനിട്രക്കിന് സമീപത്ത് നില്‍ക്കുന്ന രണ്ട് പേരും അവരെ ചുറ്റി നില്‍ക്കുന്ന ഇരുപതോളം ചീറ്റകളില്‍ നിന്നുമാണ് വീഡിയോ ആരംഭിക്കുന്നത്. വനപാലകരിലൊരാള്‍ വാഹനത്തില്‍ നിന്നും ഒരു വലിയ കഷ്ണം മാസം ചീറ്റകള്‍ക്ക് എറിഞ്ഞ് നല്‍കുമ്പോള്‍ അവ ചാടിപ്പിടിക്കുന്നു. ഭക്ഷണം കിട്ടാത്ത ചീറ്റകള്‍ കിട്ടിയവരില്‍ നിന്നും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു. ഇങ്ങനെ അവിടെ കൂടിയ ചീറ്റകള്‍ക്കെല്ലാം ഇരുവരും ചേര്‍ന്ന് മാംസം നല്‍കുന്നു. ഇതിനിടെ ഒരു ചീറ്റ വാഹനത്തിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുമ്പോള്‍ വനപാലകരിലൊരാള്‍ ഒരു ചുള്ളി കമ്പ് വച്ച് അവയെ ഭയപ്പെടുത്തി നിര്‍ത്തുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ കമന്‍റെഴുതാനെത്തി. 'എനിക്ക് ഒരിക്കലും ഈ ജോലി ചെയ്യാന്‍ കഴിയില്ല.' ഒരു കാഴ്ചക്കാരന്‍ ആത്മാര്‍ത്ഥമായി പറഞ്ഞു. “തീർച്ചയായും! ഈ ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് വെല്ലുവിളിയും ആവേശകരവുമായി തോന്നുന്നു. ” എന്നായിരുന്നു ഒരു ധൈര്യശാലിയുടെ കുറിപ്പ്. ചീറ്റകള്‍ ആക്രമിച്ചാല്‍ നിരായുധരായ അവര്‍ എന്ത് ചെയ്യുമെന്ന് ചോദിച്ചവരും കുറവല്ല. ലോകത്തിലെ ഏറ്റവും വേഗതയേറിയ കരയിലെ മൃഗമാണ് ചീറ്റ. അവ അറിയപ്പെടുന്ന ഒന്നാം തരം വേട്ടക്കാരും.
ഭാഗ്യം തേടിപോയ ആള്‍ക്ക് നഷ്ടമായത് രണ്ടര കോടി; തട്ടിപ്പുകാരൻ നിർദ്ദേശിച്ചത് വിചിത്രമായ ഭക്ഷണ ആചാരങ്ങൾ