സത്യമംഗലം കാട്ടിൽ അവശയായ ആനയും കുഞ്ഞും; ജീവൻ നിലനിർത്താൻ പാടുപെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ, വൈറല്‍ വീഡിയോ
വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ആളുകള്‍ ആനയുടെ ജീവന്‍ രക്ഷിക്കാനായി ഗണപതിയെ സ്തുതിച്ചു. മറ്റ് ചിലര്‍ ആനക്കുട്ടിയെ ഓര്‍ത്ത് സങ്കടപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനം മനുഷ്യനെക്കാള്‍ ഏറെ മൃഗങ്ങളെയാണ് ബാധിക്കുക. കാരണം ഒരു പ്രദേശത്ത് വെള്ളമില്ലെങ്കില്‍ മറ്റൊരിടത്ത് നിന്നും വെള്ളം എത്തിച്ച് പ്രശ്നം പരിഹരിക്കാന്‍ ഇന്ന് മനുഷ്യന് സാധിക്കുന്നു. എന്നാല്‍ മൃഗങ്ങള്‍ക്ക് അത്തരമൊരു സാധ്യത ഇല്ല. അവ വെള്ളം അന്വേഷിച്ച് കണ്ടെത്തും വരെ അലയാന്‍ വിധിക്കപ്പെടുന്നു. ഇതിനിടെ നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് മരിക്കാനുള്ള സാധ്യതയും കൂടുതലാണ്. കഴിഞ്ഞ ദിവസം എക്സ് സാമൂഹിക മാധ്യമത്തില്‍ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ഐഎഎസ് പങ്കുവച്ച വീഡിയോ ഈ ദുരന്തത്തിന്‍റെ നേര്‍സാക്ഷ്യമായിരുന്നു.
കഴിഞ്ഞ ദിവസം വീഡിയോ പങ്കുവച്ച് കൊണ്ട് സുപ്രിയ സാഹു ഇങ്ങനെ എഴുതി,'സത്യമംഗലം കടുവാ സങ്കേതത്തിലെ ഫോറസ്റ്റ് സംഘത്തിന് വളരെ ബുദ്ധിമുട്ടുള്ള സമയമാണിത്. കാരണം അവർ സുഖമില്ലാത്ത ഒരു പെൺആനയെ ചികിത്സിക്കാൻ തങ്ങളുടെ പരമാവധി ശ്രമിക്കുന്നു. പരിചയസമ്പന്നരായ മൃഗഡോക്ടർമാരുടെ ഒരു സംഘം അവളുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ പരിപാലിക്കുന്നു.' ഒപ്പം ഒരു വീഡിയോയും ഒരു ചിത്രവും അവര്‍ പങ്കുവച്ചു. വീഡിയോയില്‍ അവശയായ ഒരു ആനയുടെ തുമ്പിക്കൈയിലേക്ക് ഒരാള്‍ പൈപ്പ് വഴി വെള്ളം ഒഴിച്ച് കൊടുക്കുന്നു. ആന ഈ സമയം കാലിട്ട് അടിക്കുന്നതും കാണാം. രണ്ടാമത്തെ ചിത്രത്തില്‍ ഒരു കൂട്ടം ആളുകള്‍ രണ്ട് ഗ്ലൂക്കോസ് കുപ്പി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതും കാണാം. ആനയുടെ ആരോഗ്യം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് സംഘം.
കാമുകനോടൊപ്പം കിടക്ക പങ്കിട്ടെന്ന് ആരോപണം; യുവതി, പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറല്‍ !
വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ആളുകള്‍ ആനയുടെ ജീവന്‍ രക്ഷിക്കാനായി ഗണപതിയെ സ്തുതിച്ചു. മറ്റ് ചിലര്‍ ആനക്കുട്ടിയെ ഓര്‍ത്ത് സങ്കടപ്പെട്ടു. ആനക്കുട്ടി അനാഥയാകാതിരിക്കാന്‍ അമ്മ രക്ഷപ്പെടുമെന്ന് ചിലര്‍ എഴുതി. അതേസമയം വന്യമൃഗ സംഘര്‍ഷങ്ങളെ കുറിച്ചൊന്നും അധികമാരും സംസാരിച്ചില്ലെന്നതും ശ്രദ്ധേയം. മറ്റ് ചിലര്‍ അനന്ദ് അംബാനിയുടെ വന്‍താര പദ്ധതിയെ കുറിച്ച് ഓര്‍ത്ത് അനന്ദ് അംബാനിയെ വിളിക്കാന്‍ നിര്‍ദ്ദേശിച്ചു. ഒരു കാഴ്ചക്കാരനെഴുതിയത് , 'അമ്മയ്ക്ക് എല്ലാ ശുഭാശംസകളും നേരുന്നു. അവരെ ചികിത്സിക്കുന്ന യോദ്ധാക്കൾക്ക് ടൺ കണക്കിന് ക്ഷമയും നേരുന്നു.' എന്നായിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം കാട്ടിലെ നീരുറവകള്‍ വറ്റിയത് വന്യമൃഗങ്ങളുടെ കുടിവെള്ളം മുട്ടിച്ചു. ഇതിനെ തുടര്‍ന്ന് വെള്ളം കിട്ടാതെ മൃഗങ്ങള്‍ നാടിറങ്ങുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് വന്യമൃഗ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.
17 -കാരന്‍റെ ജീവിതം ട്രെയിനില്‍; ഇതുവരെ സഞ്ചരിച്ചത് 5 ലക്ഷം കിലോമീറ്റർ, പ്രതിവർഷം ചെലവ് 8 ലക്ഷം രൂപ!