ഇറാനില്‍ മീന്‍മഴ; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി വീഡിയോ

പ്രദേശത്തിന് 280 കിലോമീറ്റര്‍ ദൂരെയുള്ള ചെറിയൊരു പട്ടണത്തില്‍ അതിശക്തമായ കൊടുങ്കാറ്റ് വീശിയടിച്ചതിന് പിന്നാലെയാണ് യസുജ് മേഖലയില്‍ മീന്‍മഴ പെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

Video of fish rain in Iran goes viral on social media


മീന്‍മഴ. അതെ, അക്ഷരാര്‍ത്ഥത്തില്‍ അതൊരു മീന്‍ മഴയായിരുന്നു. മീനെന്ന് പറഞ്ഞാല്‍ ആകാശത്ത് ഭൂമിയിലേക്ക് വീണ ഓരോ മീനും ഒന്നൊന്നര വലുപ്പമുള്ളത്. തീരെ ചെറിയ മീനുകളും ഭൂമിയില്‍ പതിച്ചു. വിശ്വാസമോ ആഗ്രഹമോ അല്ല. ഇറാനികള്‍ കഴിഞ്ഞ ദിവസം അനുഭവിച്ച കാര്യമാണ്, ആകാശത്ത് നിന്നുള്ള ഈ മീന്‍ മഴ. ഇതിന്‍റെ വീഡിയോകള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇറാനില്‍ ഇതൊക്കെ മുമ്പും സംഭവിച്ച കാര്യങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെയും ഇറാനില്‍ മീന്‍മഴ ലഭിച്ചിരുന്നു. ഒപ്പം ബഹിരാകാശ മാലിന്യങ്ങളും വലിയ വിമാനങ്ങളില്‍ നിന്നുള്ള ശീതികരിച്ച മാലിന്യങ്ങളും താഴേക്ക് വീഴാറുണ്ടെന്നും ഇറാനികള്‍ പറയുന്നു. 

സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായ വീഡിയോയില്‍ റോഡിലൂടെ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ ആകാശത്ത് നിന്നും അത്യാവശ്യം വലിപ്പമുള്ള ജീവനുള്ള മീനുകള്‍ ഭൂമിയിലേക്ക് വീഴുന്നത് കാണാം. വീഡിയോ പകര്‍ത്തുന്നയാള്‍ റോഡില്‍ വീണു കിടക്കുന്ന ഒരു മത്സ്യത്തെ എടുത്തുയര്‍ത്തി വീഡിയോയില്‍ കാണിക്കുന്നു. സാമാന്യം വലിപ്പമുള്ള ജീവനുള്ള മീനാണ് അതെന്ന് കാഴ്ചയില്‍ വ്യക്തം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇറാനിലെ യസുജ് മേഖലയിലെ മുനിസിപ്പൽ പ്ലാസയ്ക്ക് മുന്നിലാണ് മീന്‍ മഴ പെയ്തതതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു,  

യാചകനെന്ന് തെറ്റിദ്ധരിച്ചു; കോടീശ്വരന് ഭിക്ഷ നല്‍കി ഒമ്പത് വയസുകാരന്‍, പിന്നീട് സംഭവിച്ചത്

വീട് നിര്‍മ്മാണത്തിനിടെ ഹരിയാനയില്‍ കണ്ടെത്തിയത് 400 വര്‍ഷം പഴക്കമുള്ള വെങ്കല വിഗ്രഹങ്ങള്‍

പ്രദേശത്തിന് 280 കിലോമീറ്റര്‍ ദൂരെയുള്ള ചെറിയൊരു പട്ടണത്തില്‍ അതിശക്തമായ കൊടുങ്കാറ്റ് വീശിയടിച്ചതിന് പിന്നാലെയാണ് യസുജ് മേഖലയില്‍ മീന്‍മഴ പെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കനത്ത മഴയെ തുടര്‍ന്ന് രാജ്യത്തെ വ്യത്യസ്തമായ 21 ഓളം പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ കാലാവസ്ഥാ കേന്ദ്രം ഞായറാഴ്ച മുതല്‍ രാജ്യത്ത് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കിഴക്കൻ അസർബൈജാനിലെ ഷബെസ്റ്റാർ പ്രവിശ്യയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. 

അസാധാരണവും അത്യപൂര്‍വ്വവുമായി ഇത്തരം സംഭവങ്ങള്‍ ഇതിന് മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിശക്തമായ ചുഴലിക്കാറ്റ് മൂലം കടല്‍, തടാകങ്ങളില്‍ നിന്നുള്ള ജലം അത് പോലെ ആകാശത്തേക്ക് ഉയരുന്നു. 'വാട്ടര്‍ സ്പോട്ട്' എന്നറിയപ്പെടുന്ന ഇത്തരം ചുഴലിക്കാറ്റുകളോടൊപ്പം വെള്ളവും ജലാശയത്തിലെ മീനുകളും ആകാശത്തേക്ക് ഉയര്‍ത്തപ്പെടുന്നു. പിന്നീട് മേഘത്തോടൊപ്പം ഈ ജലവും സഞ്ചരിക്കുകയും കരപ്രദേശത്ത് എവിടെയെങ്കിലും നിക്ഷേപിക്കുകയുമാണ് പതിവ്. അതെ സമയം ഇത്തരം പ്രകൃതി പ്രതിഭാസങ്ങളെ സംഭവങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ വളരെ കുറവാണ്. 

എന്‍റെ കുഞ്ഞെവിടെ? വിഷാദ രോഗകാലത്ത് 'വൈകാരിക പിന്തുണ' നൽകിയ ചീങ്കണ്ണിയെ അന്വേഷിച്ച് ഉടമ
 

Latest Videos
Follow Us:
Download App:
  • android
  • ios