കണ്ടെത്തിയത് നിധി; പക്ഷേ, കാഴ്ചക്കാരന്‍റെ അസ്ഥി മരവിപ്പിക്കുന്ന വീഡിയോ, വൈറല്‍ !
മണ്ണില്‍ നിന്നും ഒരാള്‍ ഒരു നീല രത്നം പതിച്ച മോതിരം കണ്ടെത്തുന്നു. പിന്നാലെ ഒരു വെള്ള രത്നം പതിച്ച മോതിരവും ഒരു സ്വര്‍ണ്ണ മോതിരവും കണ്ടെത്തുന്നു. പിന്നെയും മോതിരങ്ങള്‍ കണ്ടെത്തുന്നു.
രത്നങ്ങളോടും സ്വര്‍ണ്ണത്തിനോടും മനുഷ്യര്‍ക്കുള്ള പ്രത്യേക ആഭിമുഖ്യം ഏറെ പ്രസിദ്ധമാണ്. സ്വര്‍ണ്ണവും രത്നങ്ങളും തേടിയുള്ള മനുഷ്യന്‍റെ യാത്രകള്‍ക്ക് ഏതാണ്ട് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യന്‍ പലപ്പോഴും നിധി വേട്ടകളെ സ്നേഹിക്കുന്നു. പലപ്പോഴും ഇത്തരം ചില അത്യപൂര്‍വ്വ രത്നങ്ങളോ മറ്റോ കണ്ടെത്തിയ വാര്‍ത്തകളും ഏറെ ശ്രദ്ധനേടുന്നു. കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു രത്ന വേട്ടയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വളരെ പെട്ടെന്നാണ് വൈറലായത്. "അവിശ്വസനീയ നിധി കണ്ടെത്തുന്ന നിമിഷം" എന്ന അടിക്കുറിപ്പോടെ _.archaeologist എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോയാണ് ആളുകളെ ഞെട്ടിച്ചത്.
വീഡിയോയുടെ തുടക്കത്തില്‍ മണ്ണില്‍ നിന്നും ഒരാള്‍ ഒരു നീല രത്നം പതിച്ച മോതിരം കണ്ടെത്തുന്നു. പിന്നാലെ ഒരു വെള്ള രത്നം പതിച്ച മോതിരവും ഒരു സ്വര്‍ണ്ണ മോതിരവും കണ്ടെത്തുന്നു. പിന്നെയും മോതിരങ്ങള്‍ കണ്ടെത്തുന്നു. എന്നാല്‍ അവയെല്ലാം തന്നെ വെളുത്ത് നീണ്ട ഒരു വസ്തുവുമായി ബന്ധിപ്പിച്ചിരിക്കുന്നു. തുടര്‍ന്ന് വെള്ളമൊഴിച്ച് രത്നങ്ങള്‍ വെളിപ്പെടുമ്പോള്‍ കാഴ്ചക്കാരന്‍ ശരിക്കും അമ്പരക്കും. ഒരു കൈപത്തിയുടെ അസ്ഥികൂടമായിരുന്നു ആ വെളുത്ത വസ്തു. തുടര്‍ന്ന് വെള്ളമൊഴിച്ച് മോതിരങ്ങള്‍ എടുത്ത ശേഷം അയാള്‍ അവ തന്‍റെ വിരലില്‍ അണിയുന്നു. പിന്നാലെ മണ്ണില്‍ നിന്നും കൈ പത്തിയുടെ അസ്ഥികൂടം പുറത്തെടുക്കുന്നതിനിടെ വീഡിയോ അവസാനിക്കുന്നു. വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടു കഴിഞ്ഞു.
യുവാക്കളെ കിട്ടാനില്ല; 1295 വര്‍ഷം പഴക്കമുള്ള 'നഗ്ന പുരുഷന്മാ'രുടെ ഉത്സവത്തിന് തിരശീല വീഴുന്നു
വീട്ടില്‍ പ്രേതബാധയുണ്ടോ? പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറെന്ന് വിദ്യാര്‍ത്ഥികള്‍ !
നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ തങ്ങളുടെ കാഴ്ചാനുഭവം എഴുതാനെത്തി. “ഇതൊരു കൃത്രിമ കൈയാണ്. അതൊരു യഥാർത്ഥ മനുഷ്യ കൈ ആയിരുന്നെങ്കിൽ, അത് സന്ധികളിൽ നിന്ന് വേർപെടുത്തുകയും അതിന്‍റെ നിറം മഞ്ഞയായി മാറുകയും ചെയ്യും.' ഒരു കാഴ്ചക്കാരനെഴുതി. 'നിങ്ങളെന്താണ് കരുതിയത്? ഞങ്ങള്‍ സ്മാര്‍ട്ട് അല്ലെന്നാണോ?' മറ്റൊരു കാഴ്ചക്കാരനെഴുതി. വേറൊരാള്‍ എഴുതിയത്, 'ആ എല്ലുകള്‍ എന്‍റെ പല്ലിനേക്കാള്‍ വെളുത്തവയാണ്' എന്നായിരുന്നു.
3,000 ഒഴിവുകള്‍; ഇന്ത്യയിലെ യുവ പ്രൊഫഷണലുകളെ ബ്രിട്ടന്‍ വിളിക്കുന്നു; അപേക്ഷിക്കേണ്ടതെങ്ങനെ ?