ഇതാണ് സ്വച്ഛ ഭാരത് ! ഓടുന്ന ട്രയിനില്‍ നിന്നും മാലിന്യം പുറത്തേക്ക് എറിയുന്ന ജീവനക്കാരന്‍റെ വീഡിയോ !
'ഇന്ത്യ ഒരിക്കലും മാറില്ല. നിങ്ങള്‍ക്ക് സമാന വീഡിയോ 2050 ല്‍ വീണ്ടും പങ്കുവയ്ക്കാം. എന്‍റെ സ്വന്തം അനുഭവത്തില്‍ നിന്ന്.. ആരെയും തിരുത്താന്‍ ശ്രമിക്കരുത്....' ഒരു കാഴ്ചക്കാരന്‍ എഴുതി.
'വൃത്തിയും വെടുപ്പുമുള്ള ഇന്ത്യ' എന്ന സന്ദേശം ഉയര്‍ത്തിയായിരുന്നു ആദ്യ മോദി സര്‍ക്കാര്‍ 2014 ല്‍ ഗാന്ധി ജയന്തി ദിനത്തില്‍ 'സ്വച്ഛ ഭാരത് മിഷന്‍' പദ്ധതി അവതരിപ്പിക്കുന്നത്. രാജ്യമൊട്ടാക്കെ വലിയ ബില്‍ബോര്‍ഡുകളുയര്‍ത്തി വലിയ പ്രചാരണത്താടെയായിരുന്നു പദ്ധതിയുടെ പ്രചാരണം. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് 2024 ല്‍ എത്തുമ്പോള്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതിയോട് ബന്ധപ്പെട്ട ഒരു വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടു. വീഡിയോ കണ്ടവര്‍ക്ക് ഒരു സംശയവുമുണ്ടായില്ല. നിരവധി പേര്‍ ഒരു പോലെ അഭിപ്രായപ്പെട്ടത് 'ഇതാണ് സ്വച്ഛ ഭാരത്' എന്നായിരുന്നു.
നിലവാരമില്ലാത്ത ഭക്ഷണവും വൃത്തിഹീനമായ സാഹചര്യങ്ങളും ഒരിക്കലും ലഭിക്കാത്ത റിസര്‍വേഷന്‍ ടിക്കറ്റുകളും ടിക്കറ്റെടുക്കാത്ത യാത്രക്കാരും കൊണ്ട് ഇന്ത്യന്‍ റെയില്‍വെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എല്ലാ ദിവസവും സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കാണ് തുടക്കം കുറിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പരാതികള്‍ ഉയരുമ്പോള്‍ 'ഇപ്പോ ശരിയാക്കിത്തരാം' എന്ന് പറഞ്ഞെത്തുന്ന ഇന്ത്യന്‍ റെയില്‍വേ പുതിയ പരാതിയിന്മേലും ഇടപെട്ടു. मुंबई Matters എന്ന ട്വിറ്റര്‍ (X) ഉപയോക്താവാണ് വീഡിയോ പുറത്ത് വിട്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് മുംബൈ മാറ്റേര്‍സ് ഇങ്ങനെ എഴുതി. 'ഇന്ത്യന്‍ റെയില്‍വെയുടെ ട്രെയിനുകൾക്കുള്ളിലെ ഓൺ ബോർഡ് ഹൗസ് കീപ്പിംഗ് സ്റ്റാഫിന്‍റെ സാധാരണ രീതിയാണിതെന്ന് തോന്നുന്നു. ശേഖരിക്കുന്ന ചപ്പുചവറുകൾ ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കുകളിൽ വലിച്ചെറിയുക. ഒരു യാത്രക്കാരൻ 139 ൽ പരാതി നൽകി, താമസിയാതെ സൂപ്പർവൈസറും സംഘവും എത്തുകയും ആര്, എന്തുകൊണ്ട് പരാതിപ്പെട്ടു തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. അവർക്ക് ശരിയായി ശമ്പളം ലഭിക്കുന്നില്ല, ചപ്പുചവറുകൾ ശേഖരിക്കാൻ മതിയായ ബാഗുകൾ നൽകുന്നില്ല, അതിനാൽ അവർ തുച്ഛമായ വിഭവങ്ങൾ ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നു.'
'ഇത് പകല്‍ കൊള്ള'! വിമാനത്താവളത്തില്‍ ഒരു പ്ലേറ്റ് ചോറിന് 500 രൂപ !
തെക്കന്‍ ദില്ലി ഇത്ര റൊമാന്‍റിക്കോ?; 2023 ല്‍ ഓര്‍ഡര്‍ ചെയ്തത് 9940 കോണ്ടം എന്ന് ബ്ലിങ്കിറ്റ് !
മുംബൈ മാറ്റേര്‍സ്, പ്രശ്നവും പ്രശ്ന കാരണവും അവതരിപ്പിച്ചു. റെയില്‍വെ, തൊഴിലാളികള്‍ക്ക് കൃത്യമായ ശമ്പളം നല്‍കുന്നില്ല. ജോലി ചെയ്യാന്‍ ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നില്ല. പക്ഷേ തൊഴിലാളികള്‍ ജോലി ചെയ്യുകയും വേണം. അപ്പോള്‍ ഇതെല്ലാം ഇങ്ങനെയല്ലാതെ പിന്നെങ്ങനെ നടക്കാന്‍ എന്ന് മുംബൈ മാറ്റേഴ്സ് പറയാതെ പറയുന്നു. അവര്‍ റെയില്‍വെ തൊഴിലാളികളല്ലെന്നും സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരാണെന്നും ചിലര്‍ എഴുതി. 'ഇന്ത്യ ഒരിക്കലും മാറില്ല. നിങ്ങള്‍ക്ക് സമാന വീഡിയോ 2050 ല്‍ വീണ്ടും പങ്കുവയ്ക്കാം. എന്‍റെ സ്വന്തം അനുഭവത്തില്‍ നിന്ന്.. ആരെയും തിരുത്താന്‍ ശ്രമിക്കരുത്....' ഒരു കാഴ്ചക്കാരന്‍ എഴുതി. മറ്റൊരു കാഴ്ചക്കാരനെഴുതിയത് 'നിങ്ങള്‍ ദേശവിരുദ്ധ'നാണെന്നായിരുന്നു. നിരവധി ഇന്ത്യന്‍ നഗരങ്ങളിലും റെയില്‍വെ ഇത് തന്നെയാണ് ചെയ്യുന്നതെന്ന് ചിലര്‍ കുറിച്ചു. ഏവറസ്റ്റില്‍ പോലും ഇപ്പോള്‍ മാലിന്യം മാത്രമേയുള്ളൂ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാന്‍ എഴുതിയത്.
'ഞങ്ങളുടെ കുട്ടിക്കാലത്ത് ഇതുപോലൊരു ഡോക്ടര്‍ ഉണ്ടായിരുന്നെങ്കില്‍' എന്ന് ആശിച്ച് സോഷ്യല്‍ മീഡിയ !