കുഞ്ഞ് ചെരുപ്പ്, തുമ്പി കൈ കൊണ്ട് കുട്ടിക്ക് എടുത്ത് കൊടുക്കുന്ന കൊമ്പനാന; വീഡിയോ വൈറല്‍ !

ആന തുമ്പിക്കൈ ഉയര്‍ത്തുമ്പോള്‍ കമ്പികള്‍ക്കിടയിലൂടെ രണ്ട് കുഞ്ഞിക്കൈകള്‍ പുറത്തേക്ക് നീണ്ടുവരികയും തുമ്പിക്കൈയില്‍ നിന്ന് ഒരു കുഞ്ഞിച്ചെരുപ്പ് എടുക്കുകയും ചെയ്യുന്നു

video of elephant taking the childs shoe with his trunk has gone viral bkg


രിക്കൊമ്പനും ചക്കക്കൊമ്പനും ജനവാസ മേഖലകളില്‍ ഇറങ്ങി മനുഷ്യര്‍ക്ക് പ്രശ്നം സൃഷ്ടിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍, ആനകള്‍ മനുഷ്യരുമായി അടുത്ത് ഇടപഴകാന്‍ കഴിയുന്ന മൃഗങ്ങളാണെന്നതിന് നിരവധി തെളിവുകളുണ്ട്. കൃത്യമായ ശിക്ഷണം അവയെ കൂടുതല്‍ സൗമ്യരാക്കുന്നു. സുശാന്ത നന്ദ ഐഎഫ്എസ് കഴിഞ്ഞ ദിവസം തന്‍റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു കുഞ്ഞ് വീഡിയോ ഇതിന്‍റെ തെളിവാണ്. ചൈനയിലെ ഷാൻഡോങ്ങിലെ വെയ്ഹായ് സിറ്റിയിലെ മൃഗശാലയില്‍ നിന്നുള്ള ഒരു വീഡിയോ ആയിരുന്നു അത്. 

മൃഗശാലയ്ക്കുള്ളില്‍ ഒത്ത ഒരു കൊമ്പനാന തന്‍റെ കാല് കൊണ്ട് ചവിട്ടിപ്പിടിച്ച ഒരു വസ്തുവിലേക്ക് തുമ്പിക്കൈ നീട്ടുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പെട്ടെന്ന് തന്നെ ആന കാലിനടിയില്‍ നിന്ന്  ഒരു സാധനം തന്‍റെ തുമ്പിക്കൈ കൊണ്ട് എടുക്കുന്നു. ഈ സമയം ചൈനീസില്‍ കുട്ടികള്‍ എന്തൊക്കെയോ വിളിച്ച് പറയുന്നതും കേള്‍ക്കാം. തുടര്‍ന്ന് ആന തുമ്പിക്കൈ ഉയര്‍ത്തി, കാഴ്ചക്കാര്‍ നില്‍ക്കുന്ന ഭാഗത്തേക്ക് നീട്ടുന്നു. കമ്പികള്‍ക്കിടയിലൂടെ രണ്ട് കുഞ്ഞിക്കൈകള്‍ പുറത്തേക്ക് നീണ്ടുവരികയും തുമ്പിക്കൈയില്‍ നിന്ന് ഒരു കുഞ്ഞിച്ചെരുപ്പ് എടുക്കുകയും ചെയ്യുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. 

രണ്ടാം ലോക മഹായുദ്ധകാലത്തെ 'രഹസ്യ ചാര' ടണലുകൾ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാന്‍ ലണ്ടന്‍ !

അമേരിക്കന്‍ വസ്ത്ര വിപണി കീഴടക്കിയ മദ്രാസ് 'കൈലി'യുടെ കഥ !

വീഡിയോ പങ്കുവച്ച് കൊണ്ട് സുശാന്ത നന്ദ എഴുതി, 'അവൻ ഒതുങ്ങിയിരിക്കുന്നു. പക്ഷേ, അവന്‍റെ ആത്മാവും സഹാനുഭൂതിയും അല്ല. അബദ്ധത്തിൽ അവന്‍റെ ചുറ്റുപാടിലേക്ക് വീണ കുട്ടിയുടെ ഷൂ തിരികെ നൽകുന്നു. (കാടുകളെ കൂടുകളിൽ നിന്ന് സ്വതന്ത്രമാക്കുക)' മണിക്കൂറുകള്‍ക്കകം വീഡിയോ മുപ്പത്തിയാറായിരത്തിലേറെ പേരാണ് കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പുകളെഴുതി. ഒരു കാഴ്ചക്കാരനെഴുതിയത്  "ഇത്രയും സൗമ്യഹൃദയനായ ഭീമൻ." എന്നായിരുന്നു. "മൃഗശാലകളാണ് ഏറ്റവും മോശം." എന്ന് മറ്റൊരാള്‍ കുറിച്ചു. "ഏറ്റവും അത്ഭുതകരമായ ഇനം!" എന്നായിരുന്നു മറ്റൊരു കുറിപ്പ്. സുശാന്ത നന്ദയുടെ അവസാനത്തെ വാക്കുകള്‍ ഏറ്റെടുത്ത് മറ്റൊരാള്‍ ആവശ്യപ്പെട്ടത്  "മൃഗശാലകളിൽ നിന്ന് മൃഗങ്ങളെ സ്വതന്ത്രമാക്കൂ." എന്നായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios