പൂച്ച കുഞ്ഞിനെ റാഞ്ചാനായി പറന്നിറങ്ങുന്ന പരുന്ത്... വീഡിയോ കണ്ടത് രണ്ട് കോടി പേര്‍ !
മൂന്ന് ദിവസത്തിനുള്ളില്‍ വീഡിയോ രണ്ട് കോടി പത്തൊമ്പത് ലക്ഷത്തിലേറെ പേരാണ് കണ്ടത്. ആറ് ലക്ഷത്തിലേറെ പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.
മൃഗലോകത്തെ ഇരയും വേട്ടക്കാരനും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പല തവണ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. അത് പോലെ തന്നെ വേട്ടക്കാരന് മുന്നില്‍ നിന്നുള്ള അത്യപൂര്‍വ്വമായ ഇരയുടെ രക്ഷപ്പെടല്‍ ദൃശ്യങ്ങളും കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വേട്ടക്കാരനില്‍ നിന്ന് രക്ഷപ്പെട്ട ഒരു പൂച്ചക്കുട്ടിയുടെ വീഡിയോ ഏറെ പേരുടെ ശ്രദ്ധ നേടി. വേട്ടക്കാരില്‍ തന്നെ മേല്‍ക്കൈയുള്ള വേട്ടക്കാരാണ് പക്ഷികള്‍. പ്രത്യേകിച്ചും പരുന്തുകളും മൂങ്ങകളും അവയ്ക്ക് ഒരേസമയം ആകാശത്തും കരയിലും വേട്ടയാന്‍ കഴിയുന്നുവെന്നതാണ് അവയുടെ പ്രത്യേകത. പരുന്തിന്‍റെ വേട്ടയില്‍ നിന്നും രക്ഷപ്പെട്ട ഒരു പൂച്ച കുഞ്ഞിന്‍റെ വീഡിയോ ആയിരുന്നു അത്.
resumidoinfo എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, '2023 ലെ പ്രശ്നങ്ങൾ 2024 ലേക്ക് മാറാൻ ആഗ്രഹിക്കുന്നു... ഈ വീഡിയോ സോഷ്യൽ നെറ്റ് വർക്കുകളിൽ വൈറലായി, ഇവിടെ ഒരു കഴുകൻ ഒരു പൂച്ചയെ വേട്ടയാടാൻ ശ്രമിക്കുന്നതായി തോന്നുന്നു, പക്ഷേ കാർ ഗ്ലാസ് തടയുന്നു. ആരായിരിക്കും കഴുകൻ, ആരായിരിക്കും പൂച്ചക്കുട്ടി? തെറ്റായ ഉത്തരങ്ങൾ മാത്രം'. മൂന്ന് ദിവസത്തിനുള്ളില്‍ വീഡിയോ രണ്ട് കോടി പത്തൊമ്പത് ലക്ഷത്തിലേറെ പേരാണ് കണ്ടത്. ആറ് ലക്ഷത്തിലേറെ പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. നിരവധി പേര്‍ വീഡിയോയ്ക്ക് അഭിപ്രായമെഴുതാനെത്തി.
ഇബേയില്‍ നിന്നും വാങ്ങിയ യുദ്ധ ടാങ്കില്‍ 21 കോടിയുടെ സ്വര്‍ണ്ണം; അബദ്ധം പറ്റിയെന്ന് ബ്രിട്ടീഷുകാരന്‍ !ഒരു പാര്‍ക്കിംഗ് ഏരിയയിലേക്ക് എത്തിയ കാറിന്‍റെ മുന്നിലേക്ക് അടുത്തുള്ള മരക്കൊമ്പില്‍ നിന്നും ഒരു
പരുന്ത് പറന്നിറങ്ങുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. പരുന്ത് വന്നത് വെറുതെയായിരുന്നില്ല. കാറിനുള്ളില്‍ ഒരു പൂച്ച കുഞ്ഞ് ഉണ്ടായിരുന്നു. തന്‍റെ ഭക്ഷണം ദൂരെ നിന്നേ കണ്ട് പറന്ന് വന്നതാണവന്‍. പക്ഷേ കാറിന്‍റെ ഗ്ലാസ് പൂച്ചയെ പിടികൂടുന്നതില്‍ നിന്ന് പരുന്തിനെ തടയുന്നു. അല്പ സമയം പൂച്ചയ്ക്ക് വേണ്ടി പരുന്ത് ശ്രമിക്കുമെങ്കിലും അതിനെ കിട്ടില്ലെന്ന് കണ്ട് തിരിച്ച് പറക്കുന്നു. ഈ സമയം 'അയ്യോ ഞാനൊന്നും അറിയില്ലേ' എന്ന ഭാവത്തില്‍ പൂച്ച സ്റ്റിയറിംഗിന്‍റെ ഇടയിലേക്ക് കയറി ഒളിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. 'അത് സ്വര്‍ണ്ണ പരുന്താണെന്ന് ഒരു കാഴ്ചക്കാരനെഴുതി. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നത് ഞാന്‍ കാര്യമാക്കുന്നില്ല. അത് ഒരു നല്ല ഭാഗ്യമായിരുന്നു.' മറ്റൊരാള്‍ എഴുതി. 'പാവം പൂച്ച. അവന്‍റെ മുഖഭാവം നോക്കൂ.' മറ്റൊരാള്‍ പൂച്ചയുടെ നിഷ്ക്കളങ്കത ചൂണ്ടിക്കാണിച്ചു.
തിയ്യ, നായര്‍ ജാതികള്‍ക്ക് വടക്ക് പടിഞ്ഞാറന്‍ ഇന്ത്യക്കാരുമായി ജനിതക ബന്ധമെന്ന് പഠനം !