പാറക്കല്ലുകള്‍ക്കിടയില്‍ നിന്നും വജ്രം കണ്ടെടുക്കുന്ന വീഡിയോ വൈറല്‍
പാറക്കൂട്ടത്തിന്‍റെ അടിവശത്ത് ഒരാൾ ചുറ്റിക കൊണ്ട് ഒരു കമ്പി അടിച്ച് കയറ്റുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് നിരവധി ശ്രമങ്ങള്‍ക്ക് ശേഷം അദ്ദേഹം ആ വലിയ പറ പൊട്ടിക്കുന്നു
വെറും കല്ല് എന്ന് കരുതി നമ്മള്‍ ഉപേക്ഷിക്കുന്ന കല്ലുകള്‍ക്കുള്ളില്‍ ചിലപ്പോള്‍ മാണിക്യം ഒളിച്ചിരിപ്പുണ്ടാകാം. കേള്‍ക്കാന്‍ നല്ല സരമുണ്ടെന്നാണ് നിങ്ങള്‍ ഇപ്പോള്‍ മനസില്‍ കരുതിയതെങ്കില്‍ കേട്ടോളൂ. സമൂഹ മാധ്യമമങ്ങളില്‍ നിധിവേട്ടയുടെ നിരവധി കഥകളും വീഡിയോകളും നമ്മള്‍ ഇതിന് മുമ്പ് കണ്ടിട്ടുണ്ട്. എന്നാല്‍ എല്ലാ വീഡിയോകളും യഥാര്‍ത്ഥ വീഡിയോകളാണെന്ന് കരുതരുത്. ചിലതെല്ലാം വ്യാജമാണ്. അതേ സമയം റോസ്പൈസ്മെന്‍ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ പക്ഷേ, സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
പാറക്കൂട്ടത്തിന്‍റെ അടിവശത്ത് ഒരാൾ ചുറ്റിക കൊണ്ട് ഒരു കമ്പി അടിച്ച് കയറ്റുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് നിരവധി ശ്രമങ്ങള്‍ക്ക് ശേഷം അദ്ദേഹം ആ വലിയ പറ പൊട്ടിക്കുന്നു. അതിന്‍റെ താഴ്ഭാഗം വൃത്തിയാക്കിയ ശേഷം വീണ്ടും ചെറിയൊരു കുഴിയെടുക്കുന്നു. പറയില്‍ തീര്‍ത്ത ഈ കുഴിയില്‍ നിന്നും ചെറുതും വലുതുമായ രത്നങ്ങള്‍ അദ്ദേഹം കണ്ടെടുക്കുന്നു. ഒടുവില്‍ ഈ രത്നങ്ങള്‍ കഴുകി കഴിഞ്ഞ ശേഷം വീഡിയോയില്‍ കാണിക്കുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കരിങ്കല്ലിനുള്ളില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ചത് കോടികള്‍ മൂല്യമുള്ള വജ്രം.
ജിമ്മിൽ മോഷ്ടിക്കാൻ കയറിയ കള്ളനെ കൊതിതീരും വരെ ട്രെഡ്മില്ലിൽ ഓടിച്ച് ഉടമ; വീഡിയോ വൈറല്‍
വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി, 'ഏതാനും ആഴ്ചകള് ക്ക് മുമ്പ്. ഈ പാറ ശരിക്കും കഠിനമായിരുന്നു, അനങ്ങാൻ തയ്യാറായില്ല. അത് പൊട്ടുന്നതുവരെ എനിക്ക് ഒരു മണിക്കൂർ സ്റ്റീൽ അടിക്കേണ്ടി വന്നു. ഇവിടുത്തെ പോക്കറ്റ് ചെറുതായിരുന്നു, പക്ഷേ ഈ ക്ലിപ്പിന്‍റെ അറ്റത്തുള്ള അതിമനോഹരമായ എൻഹൈഡ്രോ സ്പെസിമിൻ ഉൾപ്പെടെ വളരെ നല്ല ചില മെറ്റീരിയലുകൾ ഉണ്ടായിരുന്നു. ഈ ശബ്ദങ്ങളെല്ലാം എന്നെപ്പോലെ മറ്റാരെങ്കിലും ഇഷ്ടപ്പെടുന്നുണ്ടോ?' യുഎസിലെ ന്യൂയോര്‍ക്കിന് സംസ്ഥാനത്തെ ഹെർകിമർ കൌണ്ടിയിലെ വജ്ര ഖനിയില്‍ നിന്നുള്ള വീഡിയോയായിരുന്നു അത്. റോസ്പൈസ്മെന്‍റെ അക്കൌണ്ടില്‍ ഇത്തരം നിരവധി വീഡിയോകളാണ് പങ്കുവയ്ക്കപ്പെട്ടത്. ഓരോ വീഡിയോയിലും ചെറുതും വലുതുമായ നിരവധി വജ്രങ്ങള്‍ കാണാം. നിരവധി പേര്‍ ആശ്ചര്യത്തിന്‍റെ ഇമോജികള്‍ പങ്കുവച്ചപ്പോള്‍ ചിലര്‍ ഇങ്ങനെയാണ് രൂപപ്പെടുന്നതെന്ന് ചോദിച്ചു. മറ്റ് ചിലര്‍ക്ക് ഇങ്ങനെ ലഭിക്കുന്ന രത്നങ്ങള്‍ക്ക് എന്ത് വില ലഭിക്കുമെന്നായിരുന്നു അറിയേണ്ടിയിരുന്നത്.
'കലിപ്പ് തീരണില്ലല്ലോ അമ്മച്ചി... '; പബ്ലിക് പഞ്ചിംഗ് ബാഗുകൾ സോഷ്യല്‍ മീഡിയയില്‍ ട്രന്‍റിംഗ്