മദ്യം കടത്തിയ കാർ അപകടത്തിൽപ്പെട്ടു, ദേശീയപാത നിശ്ചലമാക്കി ആൾക്കൂട്ടം മദ്യക്കുപ്പികൾ കൊള്ളയടിച്ചു; വീഡിയോ !


മദ്യക്കുപ്പികള്‍ കൊള്ളയടിക്കാനായി വലിയൊരു സംഘം ആളുകള്‍ അപകടത്തില്‍പ്പെട്ട് കിടന്ന കാറിനടുത്തേക്ക് പാഞ്ഞടുക്കുന്നത് വീഡിയോയില്‍ കാണാം. സ്ഥലത്ത് പോലീസ് എത്തിയെങ്കിലും ആള്‍ക്കൂട്ടം പോലീസിനെ കാര്യമായെടുത്തില്ല.

Video of crowd looted bottles of alcohol from the car that was in an accident went viral bkg

ദേശീയ പാത 2 ൽ കാറ് അപകടത്തില്‍പ്പെട്ടു കിടന്ന കാറില്‍ നിന്നും മദ്യക്കുപ്പികള്‍ മോഷ്ടിക്കുന്ന ആളുകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 2016 ല്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തിയ ബീഹാറിലാണ് സംഭവം. കഴിഞ്ഞ ഏഴ് വര്‍ഷമായി സംസ്ഥാനം മദ്യനിരോധനത്തിലാണ്. ഇതിനിടെയാണ് സംഭവം. നിരോധിത മദ്യക്കുപ്പികളുമായി പോവുകയായിരുന്ന കാര്‍ ദേശീയ പാത രണ്ടില്‍ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ ആളുകള്‍ വാഹനത്തിലുണ്ടായിരുന്നവരെ സഹായിക്കാനെത്തി. എന്നാല്‍, അതിനകം വാഹനത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ വാഹനം പരിശോധിച്ചപ്പോഴാണ് വാഹനത്തില്‍ കേയ്സുകണക്കിന് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. 

പിന്നാലെ എത്തിയവര്‍ അപകടത്തില്‍പ്പെട്ട് കിടന്ന വെള്ള നിറത്തിലുള്ള മാരുതി സുസുക്കി വിറ്റാര ബ്രെസ്തയില്‍ നിന്ന് കൈയില്‍ കിട്ടിയ കുപ്പികളുമായി ഓടുകയായിരുന്നു. ഇത് കണ്ട് മറ്റുള്ളവരും കാറിന് സമീപത്തേക്ക് പാഞ്ഞെത്തി, കൈയില്‍ കിട്ടിയ കുപ്പികളുമായി കടന്നു. എന്നാല്‍ അപകട ദൃശ്യം മുതലുള്ള സംഭവം മുഴുവനും അത് വഴി പോയ ഒരു യാത്രക്കാരന്‍ തന്‍റെ മൊബൈലില്‍ പകര്‍ത്തി. ഈ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ഏറെ ശ്രദ്ധ നേടുകയും ചെയ്തു. മദ്യക്കുപ്പികള്‍ കൊള്ളയടിക്കാനായി വലിയൊരു സംഘം ആളുകള്‍ അപകടത്തില്‍പ്പെട്ട് കിടന്ന കാറിനടുത്തേക്ക് പാഞ്ഞടുക്കുന്നത് വീഡിയോയില്‍ കാണാം. ചില ബൈക്ക് യാത്രക്കാര്‍ ബൈക്ക് നടുറോട്ടില്‍ നിര്‍ത്തിയിട്ട ശേഷമായിരുന്നു കാറിനടുത്തേക്ക് വന്നത്. സ്വിഗ്ഗി ഡെലിവറിക്കാരും തങ്ങളുടെ ബൈക്കുകള്‍ നിര്‍ത്തിയിട്ട് കാറില്‍ നിന്ന് മദ്യവുമായി മടങ്ങുന്നതും വീഡിയോയില്‍ കാണാം. 

ജീവന്‍ മരണ പോരാട്ടം; പക്ഷിയുടെ കൊക്കില്‍ നിന്ന് രക്ഷപ്പെടാന്‍ അവസാന ശ്രമം നടത്തുന്ന മത്സ്യത്തിന്‍റെ വീഡിയോ !

കണ്ട് നില്‍ക്കാനാകില്ല ഈ കാഴ്ച; അമ്മയോടൊപ്പമുള്ള കുഞ്ഞിനെ ക്രൂരമായി അക്രമിക്കുന്ന തെരുവ് നായ !

ഇതോടെ ഈ സ്ഥലത്ത് ഗാതാഗതക്കുരുക്ക് രൂപപ്പെട്ടു. ഇതിനിടെ ആരോ സംഭവം പോലീസിനെ വിളിച്ച് അറിയിച്ചു. പിന്നാലെ ദോഭി പോലീസ് സ്റ്റേഷനില്‍ നിന്നും ഒരു സംഘം പോലീസ് സംഭവസ്ഥലത്തെത്തി. പക്ഷേ അപ്പോഴേക്കും കാറിന് ചുറ്റും വലിയൊരു ആള്‍ക്കൂട്ടം രൂപപ്പെട്ടിരുന്നു. പോലീസ് സ്ഥലത്തെത്തിയത് ആളുകളെ തെല്ലും ഭയപ്പെടുത്തിയില്ല. പലരും അപ്പോഴും മദ്യക്കുപ്പികള്‍ എടുക്കുന്ന തിരക്കിലായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്നും ആളുകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് പോലീസ് അറിയിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മദ്യം കടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും എക്സൈസ് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ പ്രേം പ്രകാശ് അറിയിച്ചു. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Latest Videos
Follow Us:
Download App:
  • android
  • ios