'ഞാനാണ് അലക്സ', 'അല്ല ഞാനാണ് അലക്സ'; സ്ത്രീയുടെ ശബ്ദം ആമസോണ്‍ അലക്സയെ കുഴപ്പത്തിലാക്കുന്നു

വീഡിയോയില്‍ ആമസോണ്‍ അലക്സയ്ക്ക് ശബ്ദം നല്‍കിയ സൂസൻ കാപ്ലിൻ, അലക്സയുമായി സംസാരിക്കുന്ന രസകരമായ നിമിഷങ്ങളാണ്. 

Video of conversation between Alexa and Amazon Alexa goes viral on social media


സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുണ്ടാക്കിയ മുന്നേറ്റങ്ങള്‍ ഇന്ന് മനുഷ്യ ജീവിതത്തിലുടനീളം സാന്നിധ്യമറിയിച്ച് തുടങ്ങിയിരിക്കുന്നു. ഓരോ വ്യക്തിയുടെയും കണ്ണിലെ കൃഷ്ണമണി, വിരല്‍ തുമ്പിലെ സ്പര്‍ശം, ശബ്ദം എന്നിവ കൊണ്ട് ഉടമസ്ഥനെ തിരിച്ചറിയാന്‍ കഴിയുന്ന വിവിധ ഉപകരണങ്ങള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. അത്തരത്തിലുള്ള ഒന്നാണ് ആമസോണിന്‍റെ 'അലക്സ'. ഉപയോക്താവിന്‍റെ ശബ്ദ നിര്‍ദ്ദേശങ്ങള്‍ അലക്സ എന്ന വെർച്വൽ അസിസ്റ്റന്‍റ് അനുസരിക്കുന്നു. ഹിസ്റ്റോറിക് വൈബ്സ് എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ ആമസോണ്‍ അലക്സയ്ക്ക് ശബ്ദം നല്‍കിയ സൂസൻ കാപ്ലിൻ, അലക്സയുമായി സംസാരിക്കുന്ന രസകരമായ നിമിഷങ്ങളാണ്. 

"സൂസൻ കാപ്ലിൻ, അലക്‌സയുടെ പിന്നിലെ ശബ്ദം അലക്‌സയെ ആശയക്കുഴപ്പത്തിലാക്കുന്നു" എന്ന കുറിപ്പോടെ പങ്കുവച്ച പതിനഞ്ച് സെക്കന്‍റ് മാത്രമുള്ള വീഡിയോയില്‍ സൂസൻ കാപ്ലിൻ, വെര്‍ച്വല്‍ അസിസ്റ്റന്‍റിനോട് തന്‍റെ പ്ലേലിസ്റ്റ് പേ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഈ സമയം ആമസോണ്‍ അലക്സ 'നിങ്ങളുടെ ശബ്ദം പരിചിതമാണ്. ആരാണ് നിങ്ങള്‍?' എന്ന് ചോദിക്കുന്നു. സൂസൻ കാപ്ലിൻ താന്‍ അലക്സയാണെന്ന് മറുപടി പറയുന്നു. 'അല്ല, ഞാനാണ് അലക്സ' വെര്‍ച്വല്‍ അസിസ്റ്റന്‍റിന്‍റെ മറുപടി ഉടനെത്തി. 'ഞാനാണ് ആദ്യം പറഞ്ഞത്.' ഇരുവരും ഏതാണ്ട് ഒരേസമയം പറയുമ്പോഴേക്കും വീഡിയോ അവസാനിക്കുന്നു. 

വവ്വാല്‍ സൂപ്പുണ്ടാക്കി വീട്ടമ്മ, ആസ്വദിച്ച് കഴിച്ച് കുട്ടികള്‍; വൈറല്‍ വീഡിയോയില്‍ 'വയറിളകി' സോഷ്യല്‍ മീഡിയ

നൂറ്റാണ്ട് പഴക്കമുള്ള കുട്ടിയുടെ അസ്ഥികള്‍ ഉപയോഗിച്ച് റീല്‍സിന് വേണ്ടി തമാശ; അയര്‍ലന്‍ഡില്‍ വിവാദം

നിരവധി പേര്‍ തങ്ങളുടെ വെർച്വല്‍ അസിസ്റ്റന്‍റുമൊത്തുള്ള സംഭാഷണങ്ങളുടെ വീഡിയോകള്‍ പങ്കുവച്ചു. വീഡിയോയില്‍ പ്ലേ ലിസ്റ്റ് പ്ലേ ചെയ്യാന്‍ പറഞ്ഞപ്പോള്‍ തന്‍റെ വീട്ടിലെ വെർച്വല്‍ അസിസ്റ്റന്‍റ്, 'ക്ഷമിക്കണം എനിക്ക് പ്ലേ ലിസ്റ്റുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെ'ന്ന് മറുപടി പറഞ്ഞതായി ഒരാള്‍ എഴുതി.  'വൌ അതൊരു യഥാര്‍ത്ഥ മനുഷ്യന്‍റെ ശബ്ദമായിരുന്നെന്ന് എനിക്ക് അറിയില്ലായിരുന്നു' മറ്റൊരു കാഴ്ചക്കാരനെഴുതി. മറ്റ് ചിലര്‍ സൂസൻ കാപ്ലിനെ 'അലക്സയുടെ അമ്മ' എന്ന് വിശേഷിപ്പിച്ചു. അതേസമയം സൂസനാണോ അലക്സയ്ക്ക് ശബ്ദം നല്‍കിയതെന്ന് ആമസോണ്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.  കൊളറാഡോയിൽ നിന്നുള്ള വോയ്‌സ് ഓവർ ആർട്ടിസ്റ്റായ നീന റോളാണ് അലക്‌സയ്ക്ക് പിന്നിലെ ശബ്ദമെന്ന് ദി വെർജിലെ ഒരു റിപ്പോർട്ട് പറയുന്നു. പത്രപ്രവർത്തകനായ ബ്രാഡ് സ്റ്റോണിന്‍റെ ആമസോണിനെ കുറിച്ചുള്ള പുസ്തകമായ 'ആമസോൺ അൺബൗണ്ട്: ജെഫ് ബെസോസ് ആൻഡ് ദി ഇൻവെൻഷൻ ഓഫ് എ ഗ്ലോബൽ എംപയർ' എന്ന പുസ്തകത്തിലാണ് ഈ അവകാശവാദമുള്ളത്. അതേസമയം ആരാണ് ആ ശബ്ദത്തിന് പിന്നിലെന്ന് ആമസോണ്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

1400 കിലോമീറ്റര്‍ അകലെ, 6 മാസത്തെ വ്യത്യാസത്തില്‍ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി യുഎസ് യുവതി
 

Latest Videos
Follow Us:
Download App:
  • android
  • ios