പ്രാര്‍ത്ഥനയ്ക്കിടെ തലങ്ങും വിലങ്ങും പറന്ന് കസേരകള്‍, കണ്ണീർവാതകം; പള്ളിയിലെ സംഘര്‍ഷത്തിന്‍റെ വീഡിയോ വൈറല്‍

ഒരേ മതവിശ്വാസികള്‍ പക്ഷേ, അവര്‍ അവരിലൊരാള്‍ ശത്രുരാജ്യത്തിന്‍റെ രാഷ്ട്രീയമാണ് അംഗീകരിക്കുന്നത്. സംഘര്‍ഷത്തിന് ഇതില്‍പരം മറ്റെന്ത് വേണം. 

Video of clashes at St Michael's Cathedral in Ukraine goes viral in social media


തങ്ങള്‍ എന്നും അതാത് കാലത്തെ അധികാരത്തെ പിന്‍പറ്റിയാണ് നിലനിന്നിരുന്നത്. ലോകമെങ്ങും മതങ്ങള്‍ വ്യാപിച്ച ചരിത്രം പരിശോധിച്ചാല്‍ അവിടെയെല്ലാം ഒരു ശക്തമായ സൈനിക സാന്നിധ്യം കാണാം. ക്രിസ്തുമതം ഏഷ്യയിലേക്ക് വ്യാപിച്ചപ്പോഴെല്ലാം കൂടെ പോര്‍ച്ച്ഗീസ്, ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് സേനകളുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍, സമീപകാലത്തായി മതങ്ങൾ ഇത്തരം അക്രമണങ്ങളിലൂടെയുള്ള മതപ്രചാരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. അതേസമയം മതങ്ങള്‍ക്കുള്ളില്‍ തന്നെ വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ വ്യാപകമാകുന്നതും കാണാം. ഇക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിലായി പങ്കുവയ്ക്കപ്പെട്ടത് യുക്രൈയ്നില്‍ നിന്നുള്ള ഒരു വീഡിയോയായിരുന്നു. യുക്രൈയ്നിലെ സെന്‍റ് മൈക്കിൾസ് കത്തീഡ്രലിൽ, യുക്രൈയ്ൻ ഓർത്തഡോക്സ് ചര്‍ച്ച് (യുഒസി) അനുകൂലികൾ നടത്തിയ ആക്രമണത്തിന്‍റെ വീഡിയോ പങ്കുവച്ചത് യുക്രൈയ്ന്‍ എംപി ആർട്ടെം ദിമിത്രുക്ക് പങ്കുവച്ചു. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം കുറിച്ചത് 'ദൈവം യുക്രൈയ്ന്‍ വിട്ടു' എന്നായിരുന്നു. 

2022 ഫെബ്രുവരി 24, 'പ്രത്യേക സൈനിക ഓപ്പറേഷന്‍' എന്ന പേരിട്ട് റഷ്യ. യുക്രൈയ്നെതിരെ ആരംഭിച്ച യുദ്ധം ഇന്നും തുടരുകയാണ്. ഓരോ നിമിഷവും വന്ന് പതിക്കാവുന്ന ശത്രു മിസൈലിന്‍റെ നിഴലിലാണ് രാജ്യം തന്നെ. ഇതിനിടെയാണ് യുക്രൈനിലെ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയത്. യുക്രൈനിലെ ഏറ്റവും വലിയ ഓർത്തഡോക്സ് പള്ളിയായ ചെർക്കസിയിലെ സെന്‍റ് മൈക്കിൾസ് കത്തീഡ്രലിൽ, അടുത്തിടെ ഓർത്തഡോക്സ് ചർച്ച് ഓഫ് ഉക്രെയ്നിലേക്ക് (ഒസിയു)  മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈന്‍ അനുകൂല ക്രിസ്ത്യാനികളും മോസ്കോ പാത്രിയാർക്കീസ് അനുകൂലികളും ആറ് മണിക്കൂറിലധികം നേരം പള്ളിയില്‍ നിന്നും പരസ്പരം ഏറ്റുമുട്ടിയത്. വടികൾ, കല്ലുകൾ, കസേരകൾ എന്നിങ്ങനെ കൈയില്‍ കിട്ടിയതെല്ലാമെടുത്ത് വിശ്വാസികള്‍ പരസ്പരം അക്രമിച്ചെന്ന് യുഎസ് സൺ റിപ്പോർട്ട് ചെയ്തു. 

'ഇത് കേക്കോ അതോ എടിഎമ്മോ?'; യുവതിയുടെ ജന്മദിനത്തിന് സുഹൃത്തുക്കൾ ഒരുക്കിയ സമ്മാനം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്നതിനിടെ മകനെ രക്ഷപ്പെടുത്താനുള്ള അമ്മയുടെ ശ്രമം; വീഡിയോ വൈറൽ

പള്ളിയുടെ ഗേറ്റുകൾ തകർക്കപ്പെടുകയും വിശ്വാസികള്‍ക്ക് നേരെ കുരുമുളക് സ്പ്രേ ഉപയോഗിക്കപ്പെടുകയും ചെയ്തു. ഇതോടെ പള്ളി യുദ്ധഭൂമിക്ക് തുല്യമായിമാറി. മോസ്കോയുമായി ബന്ധമുള്ള പള്ളിയെ "റഷ്യൻ സുരക്ഷാ സംവിധാനത്തിന്‍റെ ഉപകരണം" എന്ന് സൈനിക പുരോഹിതൻ ഫാദർ നസരി സസാൻസ്കി അപലപിച്ചതായി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സംഘര്‍ഷത്തിനിടെ മോസ്കോയുമായി ബന്ധപ്പെട്ട സഭയുടെ നേതാവ് മെത്രാപ്പൊലീത്ത ഫിയോഡോസി അവിടെ എത്തിയതോടെ സ്ഥിതി കൂടുതൽ വഷളായി. യുക്രൈയ്നെതിരെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും മതാന്തര കലഹത്തിനും പ്രേരിപ്പിച്ചുവെന്ന കുറ്റം നേരിടുന്ന ആളാണ് ഫിയോഡോസി. ഇതോടെ നഗരത്തില്‍ മോസ്കോ പള്ളിയുടെ സാന്നിധ്യം ആവശ്യമാണോ എന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ചെർക്കസി മേയർ അനറ്റോലി ബോണ്ടരെങ്കോ ജനങ്ങളോട് ആവശ്യപ്പെട്ടു. റഷ്യൻ ഓർത്തഡോക്സ് സഭ യുക്രൈയ്‍ന്‍ സൈന്യത്തെ പിന്തുണയ്ക്കുന്നില്ല. ഇതുകൊണ്ട് തന്നെ സഭ യുക്രൈയ്‍നിയനാണെന്ന വാദം തെറ്റാണെന്നും അതിനാല്‍ പള്ളിയുടെ നിയന്ത്രണം രാജ്യം ഏറ്റെടുക്കണമെന്നും  ഫാദർ നസറി ആവശ്യപ്പെട്ടു. 

മനുഷ്യന്‍ ചക്രം കണ്ടുപിടിച്ചത് 6,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതും യൂറോപ്പിലെന്ന് പഠനം

Latest Videos
Follow Us:
Download App:
  • android
  • ios