നഷ്ടപ്പെട്ട പട്ടിക്കുട്ടിയെ തിരികെ കിട്ടിയപ്പോള്‍ കുട്ടിയുടെ ആനന്ദക്കണ്ണീര്‍; ഒപ്പം കരഞ്ഞ് നെറ്റിസണ്‍സ് !
"ഞാൻ അവളെ കണ്ടെത്തി" എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് ഓടിവരുന്ന കുട്ടിയുടെ വീഡിയോ നിരവധി പേരാണ് അതിനകം കണ്ടത്.
നഷ്ടപ്പെട്ടെന്ന് കരുതി വേദനിച്ചിരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി നഷ്ടപ്പെട്ടത് തിരിച്ച് ലഭിക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഇത്തരത്തില്‍ കാണാതായ തന്‍റെ പട്ടിക്കുട്ടിയെ തിരിച്ച് കിട്ടിയപ്പോഴുള്ള ഒരു കുട്ടിയുടെ വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ നെറ്റിസണ്‍സിന്‍റെ ഹൃദയം കവര്‍ന്നു. "ഞാൻ അവളെ കണ്ടെത്തി" എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് ഓടിവരുന്ന കുട്ടിയുടെ വീഡിയോ നിരവധി പേരാണ് അതിനകം കണ്ടത്. Buitengebieden എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 80 ലക്ഷത്തിലേറെ പേരാണ് ഇതിനകം വീഡിയോ കണ്ടത്.
ഒരു അമ്മയും മകളും കാറില്‍ പോകുന്നതിനിടെ നഷ്ടപ്പെട്ടുവെന്ന് കരുതിയ പട്ടിക്കുട്ടിയെ കാണുന്നു. തുടര്‍ന്ന് അമ്മ കാര്‍ നിര്‍ത്തിയപ്പോള്‍ മകള്‍ പട്ടിയുടെ അടുത്തേക്ക് ഓടിപ്പോയി അതിനെ എടുത്തുകൊണ്ട് വരുന്നതാണ് വീഡിയോയില്‍ ഉള്ളത്. കാറിന്‍റെ ജനലിലൂടെയുള്ള കാഴ്ചയാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ദൂരെ നിന്നേ ഒരു പട്ടിക്കുട്ടി കാറിനടുത്തേക്ക് ഓടിവരുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ കാറിന്‍റെ ഭാഗത്ത് നിന്നും ഒരു പെണ്‍കുട്ടി പട്ടിയുടെ അടുത്തേക്ക് ഓടുന്നു. തുടര്‍ന്ന് അവള്‍ പട്ടിയെ എടുത്ത് ചേര്‍ത്ത് പിടിച്ച് കരഞ്ഞുകൊണ്ട് കാറിനടുത്തേക്ക് വരുന്നു. "ഞാൻ അവളെ കണ്ടെത്തി" എന്ന് പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ആടിയും പാടിയും 50 വര്‍ഷത്തിന് ശേഷം ഒരു റീയൂണിയന്‍; ആശ്ചര്യപ്പെട്ട് പുതുതലമുറ !
"അമ്മയും മകളും വഴിതെറ്റിയ അവരുടെ നായയെ കണ്ടെത്തി," എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പട്ടത്. കൂടാതെ വീഡിയോയില്‍ 'ഒരു കൊച്ചു പെണ്‍കുട്ടിയുടെ അവളുടെ നായയോടുള്ള സ്നേഹത്തെ ഒരിക്കലും കുറച്ച് കാണരുത്' എന്നും കുറിച്ചിരിക്കുന്നു. വീഡിയോ കണ്ട മിക്കയാളുകളും വൈകാരികമായാണ് ഇടപെട്ടത്. വീഡിയോ കണ്ട നിരവധി പേര്‍ ഓര്‍മ്മകളിലൂടെ തങ്ങളുടെ കുട്ടിക്കാലത്തേക്ക് പോയി. വേറൊരാള്‍ ആ നിമിഷം എത്ര മധുരതരമാണെന്ന് എഴുതി. ഇത്തരമൊരു അവസ്ഥയില്‍ കുഞ്ഞിനെ പോലെ കരയും എന്നെഴുതിയവരും കാഴ്ചക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. മറ്റ് ചിലര്‍ തങ്ങളുടെ നായയെ കാണാതായപ്പോള്‍ അനുഭവിച്ച വേദനയും അതിനെ അന്വേഷിച്ചിറങ്ങിയ കഥയും ഓര്‍ത്തെടുത്തു. മറ്റ് ചിലര്‍ ഇനി അവനെ ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ എന്ന് ആശംസിച്ചു.
'മുരല്ല ലാ കുംബ്രെ'; എല്‍ നിനോ പ്രതിഭാസം തടയാന്‍ ചിമു ജനത പണിത മതില്‍ !